0%

Chapter Title : യക്ഷി [Arrow]

Author : Arrow Read All Parts 1.7K
കുതറി. പക്ഷെ കരുത്തുറ്റ ആ കരങ്ങൾ വിടീക്കാൻ അവൾക്ക് ആയില്ല. " എനിക്ക് തന്നെ ഇഷ്ടം ആണ് എന്റെ നല്ല പാതി ആവാൻ തനിക്ക് സമ്മതം ആണോ " അദ്ദേഹം അവളെ ഒന്നൂടെ ചേർത്ത് നിർത്തി  അവളുടെ ചെവിയിൽ ചോദിച്ചിട്ട് പിടിച്ചു വിട്ടു. അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. " എന്താ ഈ പറയുന്നേ, എന്നെ മംഗലം കഴിക്കണം എന്നോ, നല്ല പുകിൽ ആയി, തമ്പുരാൻ കുട്ടി നടക്കുന്ന കാര്യം വല്ലതും പറ, ഞാൻ ആരാ ഇവിടെത്തെ വെറും ദാസി " അവൾ കേൾക്കാൻ കൊതിച്ചത് ആണ് അദ്ദേഹം പറഞ്ഞത് എങ്കിലും അവൾ പേടി മൂലം എതിർത്തു. " അതൊന്നും എനിക്ക് അറിയണ്ട, തനിക്ക് എന്നെ ഇഷ്ടം ആണോ?? ആണേൽ നാളെ ഈ സമയം ഇവിടെ ഈ കുളക്കടവിൽ വരണം ഞാൻ കാത്തിരിക്കും " ഇതും പറഞ്ഞു അദ്ദേഹം പോയി അവൾ ഇതെല്ലാം സ്വപ്നം ആണോ എന്ന് ശങ്കിച്ച് അങ്ങനെ ഇരുന്നു. പിറ്റേന്ന് അവിടെ പോവാതിരിക്കാൻ അവൾക്ക് ആയില്ല അവൾ ചെന്നു. തന്റെ ഇഷ്ടം പറയാതെ പറഞ്ഞു. പിന്നെ മിക്ക രാത്രികളിലും അവർ അവിടെ വെച്ച് കണ്ട് മുട്ടി, ഒരുപാട് നേരം സംസാരിച്ചിരുന്നു, അവരുടെ പ്രണയം ആരും അംഗീകരിച്ചു കൊടുക്കില്ലന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ഈ കെട്ടുപാടുകൾ എല്ലാം പൊട്ടിച്ചു ദൂരെ ഏതേലും ദേശത്ത് കൂടു കൂട്ടാൻ, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. അതിന് മുന്നോടിയായി അദ്ദേഹം ഒരു ദൂര യാത്ര പോയി.
അന്ന് അദ്ദേഹം പോയ ദിവസം വെറുതെ

💬 Comments

View all comments