Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
നന്പാ ഞാൻ ഇണ്ടാവും എന്തിനും.പേടി വേണ്ട, പേടിക്കണ്ട ആവശ്യവും ഇല്ല. Be positive.
അവർ കോളേജിന് മുന്നിലെ ആ വലിയ ഗെറ്റ് താണ്ടി ഉള്ളിലേക്ക് പ്രവേശിച്ചു. കേറിയ പാടെ അവരുടെ കണ്ണുകൾ ഉടക്കിയത് ഒരു വാകമരത്തിലാണ്. പുതിയ കുട്ടികളെ വരവേൽക്കാനായി ആ വാകമരം ചുവന്ന ഇലകൾ പൊഴിയിച്ചു കൊണ്ടിരിക്കുന്നു. നല്ല നിറവും അതിനൊത്ത ഭംഗിയുമുണ്ടായിരുന്നു ആ വാകമരത്തിന്.
അവരാകാഴ്ച കൺകുളിർക്കെ കുറച്ച് നേരം നോക്കികണ്ടു. പെട്ടന്ന് കാർത്തിയുടെ പിന്നിലാരോ തോണ്ടി. അവൻ തിരിഞ്ഞ് നോക്കി. നല്ല വെളുത്ത നിറമുള്ള സുന്ദരി. തൂവെള്ള ചുരിദാർ ആണ് വേഷം. നെറ്റിയിൽ ചന്ദനക്കുറി. അതിനൊടൊപ്പം ഒരു ചെറിയ പൊട്ട്. കഴുത്തിൽ സ്വർണ ഏലസിന്റെ ഒരു മാല. നെറ്റിയിലും, മേൽചുണ്ടിലും വിയർപ്പ്കണങ്ങൾ. ആളെ കാണാൻ നമ്മടെ 'wonder women'സിനിമയിലെ നടിയെപ്പോലെ."ഹലോ ഞാൻ അനു."
അവൾ കാർത്തിക്ക് നേരെ കൈ നീട്ടി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവനും കൈ കൊടുത്തു.
കാർത്തി: കാർത്തിക്.
മനു: അവൻ മാത്രമല്ല ഇവിടെ ഞാനുമുണ്ട്. എനിക്കും കൈയൊക്കെ തരാം.
മനു അത് പറഞ്ഞതും അനു അവനും കൈ കൊടുത്തു പരിചയപ്പെട്ടു.
അനു: ഏതാ department????
കാർത്തി: സയൻസ്
അനു: ആഹാ ഞാനും സയൻസ് ആണ്. എന്നാ വാ ഒരുമിച്ച് പോവാം.
കാർത്തി: ഏയ് താൻ നടന്നോ. ഞങ്ങൾ വന്നേക്കാം. ക്ലാസിൽ വച്ച് കാണാം.
അവൾ ഒന്ന് ആലോചിച്ച ശേഷം..... ok പറഞ്ഞ് നടക്കാനൊരുങ്ങി.
മനു: അതേ ഞങ്ങൾ new admission ആണെന്ന് എങ്ങനെ മനസിലായി.
അനു: bus stop തൊട്ട് നിങ്ങട പിന്നാലെ ഞാനും ഉണ്ടായിരുന്നു. നിങ്ങൾ പറയുന്നതൊക്കെ
💬 Comments
View all comments