Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
എന്റെയോ തുമ്പി മോളുടെയോ അവസ്ഥ വരരുത്. എല്ലാ ആണുങ്ങൾക്കും ഇതൊരു പാടം ആവണം.
കാർത്തി: ഞാനും ഒരാണാണ്.
അനു: എന്റെ ചെക്കനെ ഞാൻ അതില് ഉൾപ്പെടുത്തിട്ടില്ല. നമ്മടെ സമൂഹത്തിൽ നല്ലവരും ഉണ്ട് ചീത്തവരും ഉണ്ട്. ഈ കൊല, പാവപ്പെട്ട പെണ്ണ്കുട്ടികളെ കൈയും കണ്ണും കാണിച്ച് വശീകരിച്ച് അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവര് അവരെയൊക്കെയാണ് കൊല്ലേണ്ടത്. അതും നിന്നെ പോലെയുള്ളവരുടെ കൈകൾ കൊണ്ട്.
കാർത്തി: അനു എനിക്കൊരു കാര്യം കൂടെ നിന്നോട് പറയാനുണ്ട്.
അനു: എന്താടാ??
കാർത്തി: അത്....
"ദേ ചെക്കാ ആ അരുണെന്ന് പറയുന്നവൻ ചത്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. ഇത് വരെ ഇങ്ങനെയൊരാള് മരിച്ചൂന്നും പറഞ്ഞ് വാർത്ത വന്നിട്ടില്ല. ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ ഇതിന്റെ പേരില് ഒരു കേസും നിനക്കോ നിന്റെ വേണ്ടപ്പെട്ടവർക്കോ നേരെ വരില്ല. അതെല്ലാം ന്റെ കൈലാസ നാഥൻ നോക്കിട്ടുണ്ട്. നീ ആ മനുവിനോട് പറഞ്ഞതേ പറഞ്ഞു. അത് പോട്ടെ, ഇനി അത് ആരോടും പറയാൻ നിക്കണ്ട. കേട്ടല്ലോ. എന്നോട് ഇപ്പളും സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുമ്പോലെ കേക്ക്. നീ അതിനി ആരോടും പറയാൻ നിക്കണ്ട. അവൻ ജനിച്ചിട്ടില്ല എന്ന് അങ്ങ് കരുതിയ മതി. നീ സന്തോഷത്തോടെ ജീവിക്ക്. കൂടെ ഉണ്ടാവും ഞാൻ എന്നും എന്റെ കള്ളന്റെ ഒപ്പം
പാറുവിന്റെ ശബ്‌ദം അവൻ പറയാൻ വന്നതിനെ ബന്ധിച്ചു.
അനു: കാർത്തി
കാർത്തി: അഹ്
അനു: എന്താ പറയാനുള്ളെ??
കാർത്തി: അത് പിന്നെ അഹ് I LOVE YOU.......
പഴതെല്ലാം മറന്ന് അവരിരുവരും കെട്ടിപ്പുണർന്ന് കിടന്നു.
അനു: I LOVE YOU TO കാർത്തി....
അവൾ അവന്റെ നെറ്റി തടത്തിൽ മുത്തി. പിന്നീട് അവന്റെ നെഞ്ചിൽ തല ചായിച്ച് കിടന്നു. അവൻ അവളുടെ മുടിഴികളിൽ വിരൽ ഓടിക്കുമ്പോ അവൾ അവന്റെ രോമം കിളിർത്ത് വരുന്ന നെഞ്ചിൽ തലോടി. ഇരുവരും അങ്ങനെ പതിയെ നിദ്രയിലേക്ക്.........
............................
"ഇപ്പൊ മകൾക്ക് സന്തോഷമായില്ലേ??"
"ആയി ഭഗവാനെ."
"നീ എന്നോട് ആകെ ചോദിച്ച വരം അടുത്ത ജന്മം അവന്റെതായി ജനിക്കാനാണ്. അത് അടുത്ത ജന്മം അല്ലേ. ഈ ജന്മത്തിൽ നിനക്ക് ഞാൻ
💬 Comments
View all comments