0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1638

ഈ ഡയറിയിൽ എഴുതാൻ പോകുന്നത് അവളെ പറ്റിയാ. ആ യക്ഷിയെ പറ്റി. എനിക്കെപ്പോഴും പണി തരുന്ന എന്റെ കൂട്ടുകാരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. അവര് കാരണമാ എനിക്ക് യക്ഷിക്കുന്നിൽ എത്താൻ പറ്റിയത്. അങ്ങനെ എത്തിയത് കൊണ്ടാ ഞാനെന്റെ യക്ഷിയെ പരിചയപ്പെട്ടതും. കണ്ട സമയത്ത്‌ പേടിയായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്ത എനിക്ക് ആകെയുള്ളത് എന്റെ അമ്മാമ്മയാ. അമ്മാമ്മ പറഞ്ഞു തരാറുള്ള യക്ഷികഥകളിലെ യക്ഷി ഭയങ്കര ഭീകരിയാ. രക്തം കുടിക്കുന്നവള. പക്ഷെ ഇന്ന് ആ യക്ഷിക്കുന്നിൽ ഞാൻ കണ്ട യക്ഷി ഒരിക്കലും അമ്മാമ്മ പറഞ്ഞ് തന്ന യക്ഷികഥകളിലെ യക്ഷിയുമായി താരതമ്യം ചെയ്യാൻ ഒക്കത്തില്ല. സുന്ദരിയാണവൾ. ഒരു കടും നീല ചുരിതാർ ആണ് വേഷം. നെറ്റിയിൽ ചന്ദന കുറിയും മുത്ത് പൊഴിയുന്ന ചിരിയും. പേര് ലക്ഷ്മി. എന്റെ യക്ഷിപ്പെണ്ണ്. ഒരേയൊരു ദിവസം കൊണ്ട് അവളോട് എനിക്ക് തോന്നിയത് പ്രണയം ആണ്. കളങ്കം ഇല്ലാത്ത പ്രണയം. ഇനിയുള്ള എന്റെ ജീവിതം എന്റെ യക്ഷിപെണ്ണിനെ കാണാൻ മാത്രമായിരിക്കും. അവളുടെ കഥയറിയാൻ. അവളെ സ്നേഹിക്കാൻ. നാളെ മുതൽ യക്ഷിക്കുന്നിലെ സ്ഥിരം സന്തർഷകൻ ആകും ഈ യക്ഷിയെ പ്രണയിച്ചവൻ.

എന്ന്....സ്നേഹപൂർവം....അമ്പാടി.

കഥ ഇവിടെ അവസാനിക്കുന്നില്ല. തുടങ്ങിട്ടെയുള്ളൂ.

?യക്ഷിയെ പ്രണയിച്ചവൻ?

?!?....THE END ....?!?

സസ്നേഹം... അനിയൻ കുട്ടൻ

💬 Comments

View all comments