0%

Chapter Title : യക്ഷിയും ഞാനും [Daryl Dixon]

Author : Kambikathakal Read All Parts 161

വന്നതാ...."

"ആര്....??"

"അറിയില്ല..... അവരൊക്കെ....,
അവരൊക്കെ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു."

എങ്ങലടിച്ച് കരയുന്നതിനൊപ്പം അവൾ എങ്ങനെയെക്കെയോ പറഞ്ഞൊപ്പിച്ചു.

"ഏയ് കരയാതെ ആരും വരില്ല. ഞാനൊന്ന് നോക്കട്ടെ...."

"വേണ്ട സാർ നിക്ക്, പേടിയാ....."

പെട്ടന്നെന്റെ കുഞ്ഞാറ്റയേയാണ് ഓർമ വന്നത്. ഞങ്ങള് മൊത്തം നാല് മക്കളാ. അതിൽ കുഞ്ഞാറ്റയായിരുന്നു നാലമൾ....!!

"കുട്ടി വാ....."

അവളെ എഴുന്നേല്പിച്ച് അടുത്തുള്ള മുറിയിൽ കൊണ്ട് ചെന്നാക്കി. എന്റെ ഇത്രേം വർഷത്തെ ജീവിതത്തിൽ ഇങ്ങനൊന്ന് ഇതാദ്യമായിരുന്നു. പെട്ടന്ന് മനസ്സിലേക്ക് വന്നതും ചില പ്രേത പടങ്ങളിലെ ക്ലിഷേ സീനുകൾ തന്നാണ്.....!!

"കുറച്ച് നേരം റെസ്റ്റ് എടുത്തോ."

ബെഡിലേക്ക് അവളെ ഇരുത്തിയ ശേഷം ഞാൻ ആദ്യം തിരഞ്ഞത് അവൾക്ക് മാറിയുടുക്കാൻ ഏതേലും ഡ്രെസ്സ് ഉണ്ടോന്നാണ്. ആ മുറിയിലെ തന്നെ അലമാരയിൽ നോക്കിയപ്പോ അവൾക്ക് കൊടുക്കാനെന്ന പോലെ ഒരു ചുവന്ന ധാവണി ഞാൻ കണ്ടു. സിനിമാക്കാരൻ ആയത് കൊണ്ടാണോ എന്നറിയില്ല, ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ രംഗവും പണ്ടെവിടെയോ കണ്ട സിനിമകളിലെ രംഗം പോലായിരുന്നു.

"ദാ ഇത് മാറി ഉടുത്തോ., അതാ ബാത്രൂം..."

മുറിയിൽ തന്നെയുള്ള അറ്റച്ചിട് ബാത്രൂം ചൂണ്ടി കാട്ടി ഞാൻ പറഞ്ഞു. പിന്നെ അവിടെ നിന്നും തിരികെ വന്ന് മുൻ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി. നാല് വശവും കാട്. ആകെയുള്ളത് മുൻ ഭാഗത്ത്‌ മാത്രം ഇത്തിരി വഴി, അവിടുന്ന് കൊറേ കൂടി മുന്നോട്ട് പോയ റോഡാണ്. അസ്വാഭാവികമായ ഒന്നും തന്നെ ഞാനവിടെ കണ്ടില്ല. തിരിച്ച് അകത്ത് കേറി ഡോർ ലോക്ക് ചെയ്ത് അതേ സോഫയിൽ തന്നെ ഇരുപ്പുറപ്പിച്ചു.

"സാർ......"

വിളിയോടൊപ്പം വരാൻ മടിച്ചു അവൾ തൂണിന്റെ മറവിൽ നിക്കുന്നത് കണ്ടു.

"എന്തേ അവിടെ തന്നെ നിന്നെ....?? പേടിക്കണ്ട, വാ....."

ശെരിക്കുമപ്പോഴാണ് ഞാനവളെ ശ്രദ്ധിക്കുന്നത്, അവളുടെ മുഖത്തും മറ്റും കൈ പതിഞ്ഞ് തിണിർത്ത് കിടക്കുന്നുണ്ടായിരുന്നു. നടക്കാനവൾ നന്നേ പാടുപ്പെട്ടിരുന്നു. മുടന്തി മുടന്തിയുള്ള നടത്തത്തിൽ നിന്ന് കാലിന് സാരമായ പരിക്കുണ്ടെന്ന് മനസ്സിലായി. എന്റെ എതിരെ അവളും വന്നിരുന്നു, എന്നാലിരുന്നിട്ട് ഇരുപ്പുറക്കാത്ത മാതിരി ഭയപ്പാടോടെ അവൾ ചുറ്റും കണ്ണോടിക്കുന്നത് ഞാൻ കണ്ടു.

"ഏയ് കുട്ടി പേടിക്കാതെ., ഇവിടെയെങ്ങും ആരുമില്ലാന്നേ ഞാൻ നോക്കിയതാ."

എന്റെ വാക്കുകൾ

💬 Comments

View all comments