0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 576

തോന്നി.

അരികിൽ നിൽക്കുന്ന തങ്ങളെ കണ്ട് ആ പെണ്കുട്ടി ചിരിച്ചു.

അപ്പൊ ഇത് തന്നെയാവണം നന്ദന.

ദാസന്റെ മനസ് മന്ത്രിച്ചു.

അവൾ എണീറ്റ്‌ ഓടി വന്ന് യമദേവനെ ചേർത്തു പുണർന്നു

അദ്ദേഹം വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടിക്കൊണ്ടിരുന്നു.

ഒരച്ഛന് തന്റെ മകളോടുള്ള വാത്സല്യം എങ്ങനായിരിക്കണമെന്നതിന്റെ മകുടോദാഹരണമായിരുന്നു അത്.

ആ പ്രവൃത്തിയെ അവൻ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.

അതു കണ്ടുകൊണ്ടിരുന്നപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ പോലെ ദാസന് തോന്നി.

"എന്റെ മാളൂട്ടിയെ ഞാൻ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടോ?

ഒന്ന് കൊഞ്ചിച്ചിട്ടുണ്ടോ ?

ഉമ്മ വച്ചിട്ടുണ്ടോ ?

കെട്ടിപിടിച്ചിട്ടുണ്ടോ?

ഒരിക്കലും ഞാനതിനൊന്നും മുതിർന്നിട്ടില്ലായിരുന്നു.

തലയ്ക്ക് മത്തു പിടിപ്പിക്കുന്ന ആ ദ്രാവകത്തോടായിരുന്നു എന്റെ അടങ്ങാത്ത പ്രണയവും ആസക്തിയും.

അതിനിടക്ക് ഒരിക്കൽ പോലും എന്റെ പൊന്നു മോളെയോ ഭാര്യയെയോ സ്നേഹിക്കാൻ ശ്രമിച്ചിട്ടില്ല.

എന്നെ വിശ്വസിച്ചു കൂടപ്പിറപ്പുകളെ ഉപേക്ഷിച്ചു ഇറങ്ങി വന്നവൾക്ക് ഒരിക്കൽ പോലും നല്ലൊരു ജീവിതം പ്രധാനം ചെയ്യാൻ എനിക്ക് സാധിച്ചില്ല.

എന്നും ആ പാവത്തിനെ പട്ടിയെ പോലെ തല്ലും.

അവൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചു.

എല്ലാം മനസിലാക്കാൻ എനിക്ക് ഒന്നു മരിക്കേണ്ടി വന്നു.

കുറ്റബോധംകൊണ്ട് ദാസന്റെ മനസ് നീറിക്കൊണ്ടിരുന്നു.

അത് സമ്മാനിക്കുന്ന വേദന അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പൊടുന്നനെ വീണ്ടും ചുമലിൽ ഒരു കൈ പതിഞ്ഞു.

അത് മറ്റാരുമല്ലെന്നു അവനുറപ്പായിരുന്നു.

"ജീവിതം അങ്ങനൊക്കെയാണ് ദാസാ ചിലപ്പോ ഒന്നു മരിക്കേണ്ടി വരെ വരും..തിരിച്ചറിവുകൾ നേടാൻ"

യമദേവൻ അവനെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

അതു കേട്ടതും അവൻ നെടുവീർപ്പെട്ടു.

കാലന്റെ കയ്യിൽ തൂങ്ങി പിടിച്ചുകൊണ്ട് ആ കുസൃതി കുടുക്ക ദാസനെ നോക്കി കണ്ണു ചിമ്മി.

ആ ഗോട്ടി കണ്ണുകൾ കണ്ടതും അവൻ ആ പെണ്കുട്ടിയെ നോക്കി പുഞ്ചിരിച്ചു.

"കാലാ എന്തു പറ്റിയതാ ഈ മോൾക്ക്?"

ദാസന്റെ ചോദ്യം കേട്ടതും യമദേവന്റെ മുഖത്തു കോപം ഇരച്ചു കയറി.

ആ മിഴികളിൽ സംഹാര രുദ്ര ഭാവം വന്നടിഞ്ഞു.

"ആ മൂലയ്ക്ക് കിടക്കുന്ന കഴുവേറിടെ മോനെ കണ്ടോ"

കാലന്റെ കൈവിരൽ നീണ്ട ഭാഗത്തേക്ക് ദാസൻ ദൃഷ്ടി പതിപ്പിച്ചു.

അവിടെ ഒരു മധ്യവയസ്ക്കൻ തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പുന്നത് അവന് കാണാമായിരുന്നു.

"ആരാ അത് ?"

അവൻ പുരികം ഉയർത്തി പിടിച്ചു ചോദിച്ചു.

"നന്ദന മോളെ പീഡിപ്പിച്ചു കൊന്ന കള്ള നായിന്റെ മോനാ "

യമദേവന്റെ അലർച്ച കേട്ട് അവൻ വീണ്ടും ഞെട്ടി.

അദ്ദേഹത്തിന്റെ ക്രോധം മുഴുവൻ ആ വാക്കുകളിൽ ആവഹിച്ചിരുന്നു.

"ഏതാ ആ പുന്നാര

💬 Comments

View all comments