Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
സ്ത്രീയുടെ മാറിൽ പറ്റി ചേർന്നു നിന്നു.
ആ കുസൃതി കുടുക്കയെ ചേർത്തു പൊതിഞ്ഞുകൊണ്ട് അവർ ദണ്ഡുമായി പക്ഷിയുടെ സമീപം നടന്നു.
പതിയെ നിലത്തു നിന്നും തള്ളവിരലിലൂന്നി അവർ കുഞ്ഞിനെയുംകൊണ്ട് പൂമ്പാറ്റയെ പോലെ മുകളിലേക്കുയർന്നു.
ഈ ദൃശ്യമൊക്കെ കണ്ട് ദാസൻ ആകെ അത്ഭുത പരതന്ത്രനായി നിന്നു.
ആ പക്ഷി രാജന്റെ ചിറക്കുകൾക്കിടയിൽ തൂവലുകളുരുമ്മി കൊണ്ട് പഞ്ഞി കൊട്ടാരത്തിലെന്ന അനുഭൂതിയിൽ നന്ദന കുട്ടിയുടെ ഗോട്ടി കണ്ണുകൾ തിളങ്ങി.
ആരെയും മയക്കുന്ന പുഞ്ചിരി അവൾ അവർക്കായി സമ്മാനിച്ചു.
ദേവന്റെ നിർദ്ദേശം കിട്ടിയതും ആ സ്ത്രീ കയ്യിലിരുന്ന ദണ്ഡ് ഒരു തവണ ചുഴറ്റി.
പൊടുന്നനെ അത് ചിറകടിച്ചു കൊണ്ട് മുകളിലേക്കുയർന്നു.
രണ്ടു തവണ അവരെ നോക്കി വലം വച്ച ശേഷം അത് മേഘ പാളികൾക്കിടയിൽ മറഞ്ഞു.
ഒരു പൊട്ടു പോലെ ആ രൂപം കണ്ണിൽ നിന്നും മറയുന്ന വരെ ദാസൻ നോക്കി നിന്നു.
മാളൂട്ടിയെ ഒരു നോക്ക് കാണാൻ അവന് കൊതിയായി.
തന്റെ പൊന്നു മകളെ കാണാൻ മനസ് വെമ്പി.
പക്ഷെ എങ്ങോട്ടും പോകാൻ കഴിയില്ലെന്നുള്ള വസ്തുത അവന് അറിയാമായിരുന്നു.
ഒരു നോക്ക് അവൻ യമദേവനെ നോക്കി.
അദ്ദേഹം കഴിയില്ലെന്ന് അവനെ നോക്കി നിഷേധർത്ഥത്തിൽ തലയാട്ടി.
പിന്നൊന്നും ചോദിക്കാനോ പറയാനോ ദാസൻ നിന്നില്ല.
അവർ ആ മരണ വീട്ടിൽ നിന്നും യാത്രയായി.
അൽപ ദൂരം മുന്നോട്ടു പോയതും ഒരു ഭാര്യയും ഭർത്താവും ഓടി കിതച്ചു വരുന്നത് അവൻ കണ്ടു.
അവർക്കായി അവൻ സ്ഥലം മാറി കൊടുത്തു.
"പ് ധും"
പെട്ടെന്നാണ് ആ സ്ത്രീ കാലു വഴുതി നിലത്തേക്ക് വീണത്.
അവരുടെ ഒച്ചപ്പാട് കേട്ട് ഞാനും കാലനും പുറകിലേക്ക് തിരിഞ്ഞു നോക്കി.
അപ്പോൾ അവരുടെ ഭർത്താവ് കുന്തം വിഴുങ്ങിയ പോലെ അവരെ നോക്കി നിൽക്കുവായിരുന്നു.
"എഡോ മനുഷ്യാ ഞാൻ വീണത് കണ്ടില്ലേ ഒന്നെണീപ്പിക്കഡോ "
ഭാര്യ അയാളെ നോക്കി വീണ്ടും അലറി.
"ഡി ഇപ്പൊ സമയമില്ല ആ കൊച്ചിന്റെ വീട്ടിൽ പോണ്ടേ? ഞാൻ പോട്ടെ നീ പയ്യെ എണീറ്റു വാ"
കൂടുതലൊന്നും പറയാതെ ഭർത്താവ് ഭാര്യയെ അവിടുപേക്ഷിച്ചു മുന്നോട്ട് നീങ്ങി.
"ദുഷ്ടൻ എന്നെയും കൂട്ടാതെ ഒറ്റക്ക് ഞെളിഞ്ഞങ് പോകുവല്ലേ....നീ നശിച്ചു പോത്തേയുള്ളൂ കാലാ "
ഭർത്താവിനെ നോക്കി അവർ ശപിച്ചു.
"ഏഹ് ഞാനോ?"
യമദേവൻ അത് കേട്ട് പൊടുന്നനെ ഞെട്ടി.
അദ്ദേഹം ഒന്നും മനസ്സിലാവാതെ ദാസനെ കണ്ണു മിഴിച്ചു നോക്കി.
"അയ്യോ കാലാ അവര് വേറൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല
💬 Comments
View all comments