0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 1.3K

ചെയ്യണമെന്ന് അറിയാതെ അവൻ തല ചൊറിഞ്ഞു.

"അല്ല ദേവാ എന്തേലും പ്രശ്‌നം ആകുവോ... ഭഗവാൻ കോപിക്കുമോ ?"

പൂർണ ശിവഭക്തനായ ദാസൻ ഭയവിഹ്വലനായി ചോദിച്ചു കൊണ്ടിരുന്നു.

"തൽക്കാലം ഒന്നും പേടിക്കണ്ട നീ വാ"

അത്രയും പറഞ്ഞുകൊണ്ട് ഒരു കയറ്റം അവർ കയറി തുടങ്ങി.

ആത്മാവ് ആയതുകൊണ്ട് ദാസന് ക്ഷീണമോ ദാഹമോ വിശപ്പോ ഒന്നും തോന്നിയിരുന്നില്ല.

കയറ്റം കയറി ഇറങ്ങി ചെന്നതും ഒരു വീടിനു മുന്നിലുള്ള ആൾക്കൂട്ടം കണ്ട് ദാസൻ ഒന്നു
അമ്പരന്നു.

"നീ അങ്ങോട്ടേക്ക് പൊക്കോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം"

കാലന്റെ പറച്ചിൽ കേട്ട് ദാസൻ പൊട്ടിച്ചിരിച്ചു.

പോത്തിനെയും കൊണ്ട് കാലൻ നല്ലൊരു സ്ഥലം നോക്കി നടന്നു.

അവൻ തലയാട്ടി ക്കൊണ്ട് നേരെ ആ വീട്ടിലേക്ക് വച്ചു പിടിച്ചു.

അവന്റെ കണ്ണുകൾ അവിടെ ഓടി നടന്നു.

ആരുടെയൊക്കെയോ ആർത്ത നാദം അവിടെ നിന്നും ഉയരുന്നുണ്ടായിരുന്നു.

അതൊരു മരണ വീട് ആണെന്ന് അവന് തോന്നി.

ആകപ്പാടെ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടം.

എന്തോ ഒരു നിസ്സഹായാവസ്ഥ അവനെ ബാധിച്ചു.

ചുമലിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്.

യമദേവനായിരുന്നു അത്.

അവന്റെ കൈയ്യും പിടിച്ചുകൊണ്ട് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടിനുള്ളിലേക്ക് കയറി ചെന്നു.

അവിടെ കണ്ട കാഴ്ച്ച.

ഒരു കുഞ്ഞു പാവക്കുട്ടിയെയും കെട്ടിപിടിച്ചുകൊണ്ട് ഒരു സ്ത്രീ അലമുറയിട്ട് കരയുകയായിരുന്നു.

"ഹെന്റെ നന്ദന മോളെ............."

ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ട് സഹിക്ക വയ്യാതെ അവൻ കണ്ണുകളടച്ചു.

പലരുടെയും കണ്ണുകളിൽ നിറഞ്ഞു നിന്നത് സഹതാപവും ദുഖവും മാത്രം.

എല്ലാവരുടെയും തേങ്ങൽ മാത്രമായിരുന്നു അവന്റെ കാതുകളിൽ മാറ്റൊലി കൊണ്ടത്.

അവിടെ ഒരു

💬 Comments

View all comments