0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 585

നീങ്ങി നിന്നൂടെ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ.

"ദാസൻ എന്തേലും പറഞ്ഞോ?"

"ഏയ് ഒന്നുമില്ല കാലാ"

"ഉം ഉം "

ഒന്ന് കനത്തിൽ അദ്ദേഹം മൂളിയതേ അവന് ഓര്മയുണ്ടായിരുന്നുള്ളൂ.

അവരെയും വഹിച്ചു കൊണ്ട് പോത്ത് ISRO വിട്ട മിസൈൽ പോലെ മഴവില്ലിലൂടെ മുകളിലേക്ക് കുതിച്ചു.

ഒരുമാതിരി അന്യന്റെ ബാധ കേറിയ വിക്രത്തെ പോലെ പോത്ത് ചന്നം പിന്നം അതിലൂടെ പാഞ്ഞുകൊണ്ടിരുന്നു.

ചെറുപ്പം തൊട്ടേ സ്പീഡ് പേടിയുള്ള ദാസന് അത് വല്ലാത്തൊരു അനുഭവമായി മാറി.

അവന് ഓക്കാനിക്കാൻ മുട്ടുന്നത് പോലെ തോന്നി.

ആത്മാക്കൾക്ക് വാള് വക്കാൻ പറ്റുമോ?

ആവോ?

ജീവനോടെ ബാക്കിയുണ്ടേൽ ചോദിച്ചു നോക്കണം.

ഹോ എന്തൊരു സ്പീഡ്

ഈ പോത്തിന് ഇനി എന്നോട് വല്ല വൈരാഗ്യമുണ്ടോ?

വീണ്ടും ആത്മഗതം.

വെടിചില്ലു പോലെ കുതിച്ചു കൊണ്ടിരുന്ന ആ പോത്ത് വീണ്ടും സ്പീഡ് കൂട്ടിയപ്പോൾ കാര്യമെന്താണെന്ന് അറിയാനുള്ള വെപ്രാളത്തിൽ ദാസൻ മുന്നിലേക്ക് നോക്കി.

കുറച്ചു മുന്നിലായി വലിയൊരു കൊക്ക പോലെ തെളിഞ്ഞു കാണുന്നുണ്ട്.

അവിടെ ഞങ്ങളിപ്പോ ഓടി കൊണ്ടിരുന്ന മഴവിൽ റോഡിന് നടുവിൽ വലിയ വിള്ളലും അത് കണ്ടതും ദാസൻ ഭയന്നു പോയി.

അവിടെ എത്തിയതും പോത്ത് ഒറ്റ ചാട്ടത്തിന് അന്തരീക്ഷത്തിലേക്കുയർന്നു.

അപ്പോഴേക്കും അവൻ പേടിച്ചു കണ്ണുകൾ പൂട്ടിവച്ചു യമദേവനെ മുറുകെ പിടിച്ചു.

ഡോൾഫിനെ പോലെ അത് റ ഷേപ്പിൽ ഉയർന്നു ചാടി.

മറു വശത്തുള്ള മഴവില്ലിൽ ഭംഗിയായി ലാൻഡ് ചെയ്തു.

എയർ ഇന്ത്യയെ പോലെ നന്നായി ലാൻഡ് ചെയ്ത പോത്തേട്ടനെ കെട്ടി പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.

ഏതായാലും അവിടെ എത്തട്ടെന്ന് അവൻ മനസിൽ കരുതി.

അങ്ങനെ ചറപറാന്ന് കുതിച്ചു പാഞ്ഞ അങ്ങേരുടെ വണ്ടി അവസാനം എവിടെയോ സഡൻ ബ്രേക്കിട്ടു നിന്നു.

ഞാൻ ആശ്വാസത്തോടെ ചുറ്റും നോക്കി.

എല്ലായിടത്തും പഞ്ഞി കെട്ടുകൾ പോലെ മേഘ പാളികൾ ഒഴുകി നടക്കുന്നുണ്ട്.

വലിയൊരു ഗ്രൗണ്ടിൽ ആയിരുന്നു ഇപ്പൊ എത്തിച്ചേർന്നത്.

അതും മഴവിൽ നിറമായിരുന്നു.

പോത്തിന്റെ പുറത്തു നിന്ന് അവരിറങ്ങിയതും അങ്ങോട്ട് 2,3 പേർ കടന്നു വന്നു.

അവർ ദാസന്റെ കൈയിൽ പിടിച്ചു മുന്നിട്ടേക്ക് നടക്കാൻ തുടങ്ങി.

ദാസൻ തിരിഞ്ഞു നോക്കിയതും തന്നിലേക്ക് നീളുന്ന യമദേവന്റെ രണ്ടു

💬 Comments

View all comments