Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
നേരെ രണ്ടാമത്തെ ചോദ്യമെറിഞ്ഞു.
"നീ നിന്റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു ? നിന്റെ ഭാര്യയ്ക്കും മകൾക്കും വേണ്ടി എന്ത് ചെയ്തു ? എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു ?"
ആ ചോദ്യം കേട്ടതോടെ ചൂളി പോകുന്ന പോലെയായി പോയി ദാസന്.
വല്ലാത്ത കുറ്റബോധം അവന്റെ മനസ്സിൽ അലയടിച്ചു തുടങ്ങി.
എന്നും സ്വസ്ഥതക്കേടും ഉപദ്രവവും മാത്രേ ശ്രീജയ്ക്കും മാളൂട്ടിക്കും കൊടുത്തിട്ടുള്ളൂ..
ഒരിക്കൽ പോലും നല്ലൊരു അച്ഛനാകാനോ ഭർത്താവാകാനോ തനിക്ക് കഴിഞ്ഞിട്ടില്ല.
ഒരു മിട്ടായി പോലും തന്റെ കുഞ്ഞിന് ഇതുവരെ വാങ്ങി നൽകിയിട്ടില്ല.
അതോർത്തപ്പോഴേക്കും പശ്ചാത്താപം കൊണ്ട് അവന്റെ മനസ് നീറി തുടങ്ങി.
ഒരിക്കൽ പോലും നന്നാകുവാൻ ഇനിയൊരു അവസരം കിട്ടില്ലല്ലോ എന്നോർത്തപ്പോൾ ആദ്യമായി ഒന്നു വാവിട്ടു കാരയുവാൻ തല തല്ലി കാരയുവാൻ ദാസന് മോഹം തോന്നി.
ഈ ദൃശ്യങ്ങളൊക്കെ താടിക്ക് കൈ കൊടുത്തു നോക്കിയിരിക്കുക്കയായിരുന്ന യമദേവൻ ഒന്നും ഉരിയാടിയില്ല.
ചിത്ര ഗുപ്തൻ വീണ്ടും എന്തോ പറയാൻ തുണിഞ്ഞതും അവിടുള്ള വിളക്കുകളെല്ലാം കെട്ടു പോയി.
അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന കംപ്യൂട്ടറുകളും ടാബും ഒക്കെ പൊടുന്നനെ വലിയ ശബ്ദത്തോടെ ഓഫ് ആയിപ്പോയി.
ഈ ഒച്ചപ്പാടൊക്കെ കേട്ട് ദാസൻ അല്പം ഭയത്തോടെ ചുറ്റും നോക്കി.
പല സ്ഥലത്തു നിന്നും ആളുകൾ വരുന്നു പോകുന്നു.
ആകെ ആ കാലപുരി സഭ മൊത്തം ആളുകൾ നിറഞ്ഞു ബഹളമയമായി.
യമദേവന്റെ മുഖത്തേക്ക് നോക്കിയതും അദ്ദേഹം അവനെ നോക്കി കള്ള ചിരിയോടെ കണ്ണിറുക്കി.
അതിന്റെ അർത്ഥം എന്താണെന്ന് അവന് മനസിലായില്ല.
ആകപ്പാടെ കോലാഹളങ്ങളായതും യമദേവൻ കയ്യുയർത്തി.
പൊടുന്നനെ അവിടെ നിശബ്ദമായി.
ഗൗരവത്തോടെ യമദേവൻ ചോദിച്ചു.
"ചിത്രഗുപ്താ എന്തു സംഭവിച്ചു?"
'ദേവാ ക്ഷമിച്ചാലും വീണ്ടും വൈറസിന്റെ അതിപ്രസരം..ഇവിടുത്തെ കമ്പ്യൂട്ടർ വ്യവസ്ഥിതി മൊത്തം തകരാറിലായി"
അത് കേട്ടതും കാലൻ ഒന്നിരുത്തി മൂളി.
കാലപുരിയിലെ പേരുകേട്ട ടെക്നീഷ്യൻമാർ അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു.
"അതുവരെ ഈ ആത്മാവിനെ എന്ത് ചെയ്യണം?"
ദാസനെ ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
"സഭയിലെ വിചാരണ കഴിയാതെ ഒരു ആത്മാവിനെയും ഇവിടെ പ്രവേശിപ്പിക്കാൻ സാധിക്കില്ല'
ചിത്ര ഗുപ്‌തൻ തീർത്തും പറഞ്ഞു.
"എങ്കിൽ ഈ ആത്മാവ് ഭൂമിയിലേക്ക് തന്നെ തിരിച്ചു പോയിക്കൊള്ളട്ടെ..അതുവരെ ഇയാൾക്ക്
💬 Comments
View all comments