Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]
വണ്ടി ഓടിക്കുന്നതും.
അതോർത്തതും അവന്റെ ശരീരം വിറച്ചു
ഭയം ഒരു കൊള്ളിയാൻ പോലെ അവന്റെ നട്ടെല്ലിലൂടെ വിറഞ്ഞു കയറി.
ഇപ്പൊ തന്നെ എനിക്ക് നന്ദനക്കുട്ടിയെ രക്ഷിക്കണം.
ദാസൻ പിറു പിറുത്തു കൊണ്ട് മാളൂട്ടിയെ ശ്രീജയുടെ കൈകളിൽ ഏൽപ്പിച്ചു.
ഇപ്പൊ വരാമെന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി ഓടി.
സർവ ശക്തിയുമെടുത്ത് നിർത്താതെയുള്ള ഓട്ടത്തിനിടയിലും ഒന്നു മാത്രേ അവൻ ചിന്തിച്ചിരുന്നുള്ളൂ.
നന്ദനക്കുട്ടിയുടെ സുരക്ഷ.
ഗോട്ടി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ച ഒരു കുറുമ്പിപെണ്ണ്.
അതേ അത് തന്നെയായിരുന്നു അവന്റെ നിയോഗം.
ദാസന്റെ നിയോഗം.
.
.
.
.
കമ്പ്യൂട്ടർ ശൃഖല ശരിയായ ശേഷം കാലപുരി സഭയിൽ എല്ലാവരും ഒത്തു കൂടിയിരിക്കുകയായിരുന്നു.
വൈറസ് കീഴടക്കിയതിന്റെ ആഘാതം അവരെ വിട്ടു പോകുന്നതെ ഉണ്ടായിരുന്നുള്ളു.
"അടുത്തത് ആരാ ചിത്ര ഗുപ്താ "
ഭൂമിയിൽ നിന്നും കൂട്ടിക്കൊണ്ടു വരാനുള്ള ആത്മാവ് ആരാണെന്ന് അറിയാനുള്ള വ്യഗ്രതയിൽ യമദേവൻ ചോദിച്ചു.
ഒന്നു ശ്വാസം വിട്ട ശേഷം ചിത്ര ഗുപ്തൻ പറഞ്ഞു തുടങ്ങി.
"ദേവാ.....ദാസന്റെ ഒരേയൊരു മകൾ മാളൂട്ടി വയസ് 5"
അത് കേട്ടതും കാലന്റെ ഭുജങ്ങൾ ആദ്യമായി വിറച്ചു.
അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ദണ്ഡ് നിലത്തേക്ക് ഊർന്നു വീണു.
ഉയരുന്ന ശ്വാസഗതിയോടൊപ്പം കണ്ണുകളടച്ചു അദ്ദേഹം സിംഹാസനത്തിലേക്ക് ചാരിയിരുന്നു.
പുതിയൊരു വൈറസിനെ സൃഷ്ടിക്കാനുള്ള തീവ്ര യത്നത്തിലായിരുന്നു യമദേവന്റെ മനസ്.
(ശുഭാന്ത്യം)
പറ്റുമെങ്കിൽ ഒരു വരി എനിക്ക് വേണ്ടി കുറിക്കുമോ......
സ്നേഹത്തോടെ ചാണക്യൻ......!!!
💬 Comments
View all comments