0%

Chapter Title : യമദേവൻ ഫ്രം കാലപുരി [ചാണക്യൻ]

Author : Kambikathakal Read All Parts 1.3K

അടുക്കളയിൽ നിന്നുമുള്ള തട്ടലും മുട്ടലും കേട്ടുകൊണ്ടാണ്‌ ദാസൻ കണ്ണു തുറക്കുന്നത്.

ഉറക്ക പിച്ചോടെ അവൻ സാവകാശം സോഫയിൽ എണീറ്റിരുന്നു.

പാതി രാത്രിക്ക് പുതപ്പ് പോലെ എടുത്തു പുതച്ച കൈലി എടുത്തു ദാസൻ അരയിൽ മുറുക്കിയുടുത്തു.

നിലത്തിരുന്നു കൊച്ചു ടി വി കാണുകയായിരുന്ന മകൾ മാളൂട്ടി അച്ഛനെ കണ്ടു സന്തോഷത്തോടെ പുഞ്ചിരിച്ചു.

എന്നാൽ അത് കണ്ടിട്ടും കാണാത്ത മട്ടിൽ ദാസൻ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

അച്ഛൻ ചിരിക്കാതിരുന്നത് ആ കുഞ്ഞു മനസിനെ വല്ലാതെ നോവിച്ചു.

അവളുടെ മുഖം മങ്ങി.

ഒന്നും മിണ്ടാതെ മാളൂട്ടി ടി വി യിലക്ക് ശ്രദ്ധ തിരിച്ചു.

പുറത്തു ഓട്ടോ റിക്ഷയുടെ ശബ്ദം കേട്ടതും ശ്രീജ അടുക്കളയിൽ നിന്നും വെപ്രാളത്തോടെ ഓടി വന്നു.

അവളുടെ സ്കൂൾ ബാഗിൽ വാട്ടർ ബോട്ടിലും ടിഫിനും ഉണ്ടെന്നു ഉറപ്പു വരുത്തിയ ശേഷം അവൾ മാളൂട്ടിയുടെ കയ്യും പിടിച്ചുകൊണ്ടു വീടിനു പുറത്തേക്കിറങ്ങി.

റിക്ഷാക്കാരൻ ധൃതി പിടിച്ചു ഹോണടിക്കുന്നത് അവിടെ കേൾക്കാമായിരുന്നു.

തലേന്നത്തെ കെട്ടിറങ്ങിയ ദാസൻ നെഞ്ചും തടവിക്കൊണ്ടു സോഫയിൽ അമർന്നിരുന്നു.

ഈയിടെയായി അയാൾക്ക് വല്ലാത്ത പരവേശവും വെപ്രാളവും ആയിരുന്നു.

സമയത്തിന് ഒരു തുള്ളി കിട്ടിയില്ലെങ്കിൽ നെഞ്ചു വേദനിക്കുന്ന പോലെ അയാൾക്ക് തോന്നു മായിരുന്നു.

പിന്നെ എങ്ങനെലും രണ്ടെണ്ണം അടിച്ചാലേ ആ വേദന മാറൂ.

നാവിലും തോണ്ടാക്കുഴിയിലും ആകെ വറ്റി വരണ്ട പോലെ അയാൾക്ക് തോന്നി.

അപ്പോഴാണ് മാളൂട്ടിയെ ഓട്ടോയിൽ പറഞ്ഞു വിട്ടിട്ട് ശ്രീജ ഉള്ളിലേക്ക് കയറി വന്നത്.

"ഡി കുറച്ചു വെള്ളം താ"

ഭാര്യയെ കണ്ടതും ദാസൻ അധികാര ഭാവത്തോടെ പറഞ്ഞു.

പക്ഷെ അത് കേൾക്കാത്ത മട്ടിൽ ശ്രീജ അടുക്കളയിൽ പോയി ചായക്കുള്ള

💬 Comments

View all comments