0%

Chapter Title : യങ് വൈഫ്‌ നേഹ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.9K

പറഞ്ഞൊഴുയൊഴിയാം ന്നു കരുതി.

വാതിൽ തുറന്നപാടും അൽപം സന്തോഷത്തോടെ നിൽക്കുന്ന ഭാര്യ നേഹയെ ആണ് അരവിന്ദ് കണ്ടത്. ടി ഷർട്ടും പാന്റുമായിരുന്നു അവളുടെ വേഷം. ഇത്ര സന്തോഷിക്കാൻ ഇവൾക്കിതെന്തു പറ്റി എന്നവൻ ചിന്തിച്ചു. കാര്യം ആരാഞ്ഞു.

“എന്തു പറ്റി? നല്ല മൂടിലാണല്ലോ”

“എനിക്ക് സർപ്രൈസ് ഉണ്ടോ.. “

“എന്ത്?? “  അരവിന്ദിനു സംശയമായി.

“കമ്പനിയിൽ മോഡലിംഗ് ഒപ്പുർട്യൂണിറ്റി ഉണ്ടായിട്ടാണോ എന്നെ അറിയിക്കാഞ്ഞത്. ഇപ്പോ എന്ത് പറ്റി??”

“എന്താ നീ പറയുന്നേ.. “  അല്പം ടെൻഷൻ നോടെ അരവിന്ദ് സോഫയിലിരുന്ന് ബാഗ് അവിടെ വച്ചു അവളെ നോക്കി.

“ആ.. കുറച്ച് പുതിയ ഡിസൈൻ ഡ്രെസ്സുകൾക്ക് മോഡൽ ആയി എന്നെ സെലക്ട്‌ ചെയ്തില്ലേ??” അവനോട് ചേർന്നിരുന്ന് തോളിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു.

‘ശെടാ... ഇവൾ ഇത് എങ്ങനെ അറിഞ്ഞു???’ അവൻ പിറുപിറുത്തു.

“മോഡലിങ് ഒന്നുമല്ല. ജസ്റ്റ്‌ ന്യൂ ഡ്രസ്സസ് പരിചയപ്പെടുത്തണം.. അല്ല നിന്നോടാര് പറഞ്ഞു??”

അരവിന്ദിനു അല്പം ആകാംഷയും ദേഷ്യവും വന്നു..

“നിങ്ങടെ കമ്പനിൽ ന്നു ഒരു സർ വിളിച്ചിട്ടുണ്ടായിരുന്നല്ലോ. “

“ആര് ബോസ്സ് ഓ?? “

“ആ അതറിയില്ല. പേരൊന്നും പറഞ്ഞില്ല. അപ്പോ സംഗതി ഉള്ളത് തന്നെ ആണല്ലേ..” എന്ന് പറഞ്ഞു അവളുടെ ചൂട് മുത്തം അരവിന്ദിന്റെ കവിളിൽ പതിഞ്ഞു. അറിയിക്കേണ്ട എന്ന് വിചാരിച്ച കാര്യം ഇവളറിഞ്ഞല്ലോ. ഇനി മറച്ചു വെക്കേണ്ട എന്നവന് തോന്നി.

“നിനക്ക് താല്പര്യമുണ്ടോ??”

“അങ്ങനെ ഒന്നുമില്ല. കേട്ടപ്പോൾ ഒരു സന്തോഷം തോന്നി. എന്താ അരവിന്ദേട്ടന്റെ അഭിപ്രായം.?”

“ബോസ്സ് തന്നെ കുറിച് ചോദിച്ചു..”

“അതെയോ..ചേട്ടന് ഇഷ്ടമാണെങ്കിൽ നോക്കാം.. ഇല്ലെങ്കിൽ വിട്ടേക്ക്.”

അവൻ അവളെ തന്നെ നോക്കി.

💬 Comments

View all comments