0%

Chapter Title : യങ് വൈഫ്‌ നേഹ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.9K

“എന്തുപറ്റിയേട്ടാ ഒരു സുഖമില്ലാതെ പോലെ..”

“ഏയ്യ് ഒന്നുമില്ല.. വർക്ക്‌ ന്റെ ആലോചിച്ചതാ..”

“ഓഹ് സദാസമയവും ഇത് തന്നെ..”

“എന്താ ഇത്ര ആലോചിക്കാൻ.. എന്നെ കുറിച്ചാണോ?

“നാളെ ചിലപ്പോൾ മുംബൈ പോകേണ്ടി വരും വിത്ത്‌ ബോസ്സ്..”

“ഓ.. എന്താ പെട്ടെന്ന്.?”

“പണികൾ ബാക്കിയുണ്ട്. മീറ്റിംഗ് അങ്ങനെ ഓക്കെ..”

“എത്ര ദിവസം.??”

“രണ്ട്..”

“മ്മ്..”

“പിന്നെ എങ്ങനെ ഉണ്ടായി നിന്റെ ഫോട്ടോ സെക്ഷൻ..”

“ആ തരക്കേടില്ലായിരുന്നു..”

“അവൻ എങ്ങനെയുണ്ട്?”

“ഏട്ടൻ പറഞ്ഞ അത്ര കുഴപ്പക്കാരൻ ഒന്നുമല്ല..”

അത് പറഞ്ഞവൾ ചിരിച്ചു.

“മ്മ് അങ്ങനെ ഒന്നും കാണണ്ട.. അവൻ നമ്പർ ഓക്കെ ചോദിക്കും കൊടുക്കണ്ട..പിന്നെ ഇങ്ങനെ ഉള്ളവന്മാരെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ നിനക്ക് അറിയാൻ.”

“ആ എനിക്കറിയാം...”

“ഹ്മ്മ്..”

“പിന്നെ.. ഞാൻ മോഡലിംഗിന് വന്നത് കൊണ്ട് ഏട്ടനെന്തെങ്കിലും ദേഷ്യം ഉണ്ടോ?”

“ഇല്ല..”

“ആ.. ഏട്ടന് ഇഷ്ടമുണ്ടെങ്കിലേ ഞാൻ നിക്കു.”

അരവിന്ദ് ചിരിച്ചു. അവർ ഓരോന്ന് സംസാരിച് വീട്ടിലെത്തി. രാത്രി അത്താഴം ഒരുക്കി വച് അരവിന്ദനെ വിളിക്കാൻ ചെല്ലുമ്പോളാണ് ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം. എടുത്ത് നോക്കിയപ്പോൾ ‘ഹായ് ഞാൻ അരുൺ ആണ്’ എന്ന് ഒരു മെസ്സേജും താഴെ ഒരു ഫോട്ടോയും. അതിന്റെ താഴെ ‘എങ്ങനെ ഉണ്ടെന്ന് പറ’ എന്ന് എഴുതിയിട്ട് അയച്ചിരിക്കുന്നു. ഞാൻ ഫോട്ടോ ലോഡ്  ആക്കാൻ തുടങ്ങുമ്പോളേക്കും അരവിന്ദേട്ടൻ ഹാളിലേക്ക് വന്നു. ഞാൻ അത് ക്യാൻസൽ ചെയ്തു.

“ഏട്ടാ കൈ കഴുകി വാ..”

ഏട്ടൻ വാഷ്റൂമിലേക്ക് നടന്നപ്പോൾ ഞാൻ വീണ്ടും അവന്റെ മെസ്സേജ് എടുത്തു. മെസ്സേജ് കണ്ടിട്ടും റിപ്ലൈ ഇല്ലാഞ്ഞത് കൊണ്ടാവണം ഒരു ഹായ് കൂടെ അരുണയച്ചു.

💬 Comments

View all comments