Chapter Title : യഥാർത്ഥ പ്രണയം 3 [True story maker]
അങ്ങനെ കുറച്ചു കാലങ്ങൾക്കു ശേഷം എല്ലാം പഴയ രീതിയിലായി. തമാശയും അമ്മയുമായുള്ളകൊഞ്ചലുകളും എല്ലാം പോയ്ക്കൊണ്ടിരുന്നു. എന്നാൽ ഞങ്ങളെ തളർത്തിയ ഒരുകാര്യമുണ്ടായിരുന്നു സാമ്പത്തികം ,അച്ഛന്റെ വരുമാനം വരാതെയായതുകൊണ്ട് ചെലവിനു പോലുംവീട്ടിൽ പൈസയില്ലാത്ത അവസ്ഥയായി.
അങ്ങനെ ഞങ്ങൾ ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ ഞാൻഅമ്മയോടും അനിയത്തിയോടും പറഞ്ഞു ഞാൻ ഇനി മുതൽ പഠിക്കാൻ പോകുന്നില്ല ജോലിക്ക്പോവുകയാണ് ,അനിയത്തിയെ നമുക്ക് പഠിപ്പിക്കണം, നമുക്ക് വേറെ ഒരു വരുമാനംഇല്ലാത്തതുകൊണ്ട് ഇതല്ലാതെ വേറൊരു മാർഗ്ഗമില്ല.
ഇത് കേട്ടതും അമ്മ എന്നെ നോക്കി, ആദ്യമായിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്. എൻ്റെ പഠനം ഡിഗ്രി ആദ്യവർഷത്തോടെഅവസാനിക്കുകയും ചെയ്തു. ആദ്യമായി പോയത് കൺസ്ട്രക്ഷൻ പണിക്കാണ്.
പണി കഴിഞ്ഞ്അവശനായി വരുമ്പോൾ അമ്മ എന്നെ ഇങ്ങനെ നോക്കി നിൽക്കും. ഒരിക്കൽ എന്താ അമ്മ ഇങ്ങനെനോക്കുന്നത്?
മോനെ നീ ഈ ജോലിക്ക് പോണോ അമ്മ എന്തേലും ജോലി നോക്കിയാലോ അപ്പോ ഞാൻ പറഞ്ഞു
ഏയ് വേണ്ട ഞാൻ ജോലി കഴിഞ്ഞ് വരുമ്പോൾ എനിക്ക് എന്റെ അമ്മയെ ഇവിടെ കാണണംസംസാരിക്കണം അപ്പൊ മാറും എന്റെ എല്ലാ ക്ഷീണവും
എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അമ്മയെ ഞാൻ എന്റെ രാജകുമാരിയെപ്പോലെ പോലെ നോക്കും. ഇത്പറയുമ്പോൾ അമ്മയുടെ മുഖത്തെ പുഞ്ചിരി കാണാം..
ചിന്നു എവിടെ അമ്മേ ഞാൻ അമ്മയോട് ചോദിച്ചു അപ്പോ അമ്മ പറഞ്ഞു
അവൾ റൂമിൽ ഇരുന്ന് പഠിക്കുകയാണ്.
ഞാൻ പോക്കറ്റിൽ നിന്നും ₹5000 എടുത്തു. ഈ ആഴ്ച കിട്ടിയ കൂലിയാണ്. അത് അമ്മയ്ക്ക്കൊടുത്തു. എന്നിട്ട് പറഞ്ഞു. അവൾക്ക് ഫീസ് എന്തോ അടയ്ക്കാനുണ്ടെന്ന് പറഞ്ഞിരുന്നു.
എത്രയാണെന്ന് വെച്ചാൽ അമ്മ ചോദിച്ചിട്ട് കൊടുത്തേരെ ബാക്കി അമ്മ വെച്ചോ. ഞാനൊന്ന്കുളിച്ചിട്ട് വരട്ടെ എന്ന്
💬 Comments
View all comments