0%

Chapter Title : യവനിക [അവന്തിക]

Author : Kambikathakal Read All Parts 214

യവനിക

Yavanika | Author : Avanthika


പ്രണയം! ഒരു കർട്ടനു പിന്നിൽ അരങ്ങേറുന്ന കഥകളിൽ പ്രണയത്തിനു പല മുഖങ്ങൾ ഉണ്ടായിരിക്കും. ഒരു വിരഹത്തോടെ ആ കഥ അവസാനിപ്പിച്ചാൽ കണ്ടു നിൽക്കുന്ന കാണികളുടെ മനസൊന്നു പിടക്കും. ഒരു ഫീൽ ഗുഡ് എൻഡ് ആണെങ്കിൽ അഭിനയിച്ചവരും കണ്ടവരും ഒരുപോലെ മനസ്സിൽ അങ്ങനൊരു നിമിഷം തന്നിലും നടന്നിരുന്നെങ്കിൽ എന്ന് കരുതും. ആർക്കറിയാം എന്താണ് നാളെ കാത്തിരിക്കുന്നതെന്ന്.

മലപ്പുറത്തു നിന്നും കുന്നംകുളത്തേക്ക് താമസം മാറി. പുതിയ കമ്പനി, പുതിയ നാട്ടുകാർ. മലപ്പുറത്തു നിന്നും പോരുമ്പോൾ ഒന്ന് രണ്ടു ബാഗുകളിൽ നിറക്കാവുന്ന സാധനങ്ങളെ കരുതിയിരുന്നുള്ളു. വെപ്പും കുടിയും ഇല്ലാത്തതുകൊണ്ട് പത്രങ്ങളുടെ പേരുകൾപോലും ശരിക്ക് അറിയില്ല. ഒരു സുഹൃത്തിൻ്റെ സ്റ്റാർട്ടപ്പ് കമ്പനിയാണ്, അവൻ അബ്രോഡ്‌ നിന്നും ക്ലൈന്റ്‌സിനെ ക്യാൻവാസ് ചെയ്തു പ്രോജെക്ടസ് നാട്ടിൽ നിന്നും എക്സിക്യൂട്ട് ചെയ്യും. പുതിയ സ്ഥലത്തു കമ്പനിയുടെ ഒരു നാല് കിലോമീറ്റർ അകലെയാണ് താമസസ്ഥലം. സുഹൃത്തായ അർജുൻ റെഡിയാക്കി തന്നതാണ്. പുതിയ സ്ഥലത്തു സെറ്റ് ആയി വരുന്നതേ ഉള്ളു.

നേരം വെളുക്കുന്നു, ഒരു പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നു. ചില ദിവസങ്ങളിൽ ഓഫീസിൽ പോകും, ചിലപ്പോൾ വീട്ടിൽ ഇരുന്നു ലാപ്ടോപ്പിൽ വർക്ക് ചെയ്യും. ഡെഡ് ലൈൻ ഉണ്ട്, അതിനു മുമ്പ് പ്രൊജക്റ്റ് തീർക്കണം എന്നെ ഉള്ളു. ഇവിടേക്ക് വന്നതിനു ശേഷം വർക്ഔട്ടിന് പോകാൻ സ്ഥലമില്ലാതായി. എനിക്കാണെങ്കിൽ രാവിലെ ഉണ്ടായിരുന്ന റൂട്ടീൻ പൊട്ടിക്കാൻ തീരെ ഇഷ്ടമുണ്ടായിട്ടല്ല, മടി. വെറും മടി…

കുറച്ചു നാളായി ഒരു സൈക്കിൾ വാങ്ങണം എന്ന് ആഗ്രഹമുണ്ട്. രാവിലെ സൈക്കിളിംഗിന് പോകാമെന്നു തീരുമാനമെടുത്തു. ഈ ബട്ടർഫ്‌ളൈ എഫക്ട് എന്ന് പറയുന്നത് ഇതാണ്. സൈക്കിൾ വാങ്ങണം എന്ന തീരുമാനം! അതിൽ നിന്നും തുടങ്ങാൻ പോകുന്ന മറ്റൊന്ന്…

സൈക്കിൾ ചവുട്ടാൻ ഒരു റൂട്ട് വേണമല്ലോ! അർജുനോട് കാര്യം പറഞ്ഞു.

“എൻ്റെ പൊന്നു സുഹൃത്തേ, നെനക് സൈക്കിൾ അല്ലെ വേണ്ടു. ഞാൻ തരാം. നിന്നെപ്പോലെ എനിക്ക് ഇതേ പോലെ ഒരു തോന്നലുണ്ടായി വാങ്ങിയ ഗിയർ സൈക്കിൾ അവിടെ പൊടിപിടിച്ചു ഇരിക്കുന്നുണ്ട്. നീ അതെടുത്തു പോന്നോ. അല്ലെങ്കിൽ വേണ്ട. ഈവനിംഗ് നീ വീട്ടിലേക്ക് വായോ. ഞാൻ സൈക്കിൾ പൊടിതട്ടി വക്കാം. അവിടന്നും നീ ചവുട്ടി പോന്നോ.”

“എന്നാൽ പിന്നെ അതുമതി. ഞാനും എത്രനാൾ ഓടിക്കും എന്നൊന്നും പറയാൻ പറ്റില്ല. ഡാ സൈക്കിളിംഗിന് പറ്റിയ റൂട്ട് ഏതാ?”

“നീ താമസിക്കുന്നതിന് അവിടന്ന് കിഴക്കോട്ടു രണ്ടുകിലോമീറ്റർ പോയാൽ പിന്നെ പാടവും കാടുമാണ്. നിൻ്റെ

💬 Comments

View all comments