Chapter Title : ☠️യോദ്ധാവ്☠️ 1 [സാത്താൻ?]
മർദിക്കുന്നത് എന്നല്ലാതെ അതാരാണെന്ന് അയാൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ ഭീഷണി കലർന്ന ശബ്ദം കേട്ടതുകൊണ്ടാവണം അടിച്ചുകൊണ്ടിരുന്നവരിൽ ഒരാൾ തന്റെ കയ്യിലിരുന്ന ഇരുമ്പ് വടികൊണ്ട് ജോണിന്റെയും ജോർജിന്റെയും മുഖത്തേക്ക് തന്നെ പലയാവർത്തി ആഞ്ഞടിച്ചുകൊണ്ടേ ഇരുന്നു.
തന്റെ കണ്മുന്നിൽ നരകയാധന അനുഭവിക്കുന്ന സ്വന്തം സഹോദരന്മാരെ രക്ഷിക്കാൻ പോലും ഇത്രയുംനാൾ താൻ ഉണ്ടാക്കിയ സമ്പത്തിനു ആൽബലത്തിനും സാധിക്കുന്നില്ലല്ലോ എന്നയാൾ മനസ്സാൽ ആലോചിച്ചുകൊണ്ടേ ഇരുന്നു. ശരീരമാസകലം രക്തം ഒഴുകുന്നതരത്തിൽ മുറിവുകളുമായി വീണ്ടും പീഡനങ്ങൾക്ക് ഇരയാവുന്ന തന്റെ അനിയന്മാരുടെ അവസ്ഥ കാണുവാൻ കഴിയാത്തത് കൊണ്ട് അയാൾ തന്റെ കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു. ശേഷം പറയാൻ തുടങ്ങി.
മാർക്കോ : നിനക്കൊക്കെ എന്താണ് വേണ്ടത് പറ? എത്ര കോടികൾ വേണമെങ്കിലും തരാം ഇനി അവരെ ഉപദ്രവിക്കരുത്.
അപേക്ഷയുടെ സ്വരത്തിൽ അയാൾ അവരോട് വീണ്ടും പറഞ്ഞു.
"ആജ്ഞാപിച്ചു മാത്രം ശീലമുള്ള നിനക്ക് അപേക്ഷിക്കാനും അറിയാം അല്ലെ മാർക്കോ ?"
ഫോണിലൂടെ കേട്ട ആരുടെയോ ശബ്ദം ചെവിയിൽ വീണയുടനെ മാർക്കോ കണ്ണുകൾ തുറന്നു. കറുപ്പ് വസ്ത്രത്തിൽ അതെ നിറത്തിലുള്ള മാസ്കും ധരിച്ചു നിൽക്കുന്ന ആ യുവാവിന്റെ അവൻ കണ്ണെടുക്കാതെ നോക്കി. അവന്റെ കണ്ണുകളിൽ എരിയുന്ന പക മാർക്കോയിൽ ചെറുതല്ലാത്ത ഭയം ഉളവാക്കുന്നത് അവന്റെ മുഖത്ത് തന്നെ പ്രകടമായിരുന്നു. മാർക്കോയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന ആ ചെറുപ്പക്കാരനോടായി മാർക്കോ ചോദിച്ചു.
മാർക്കോ : നീ... നീ ആരാണ് നിനക്ക് എന്താണ് വേണ്ടത്? പണം ആണോ എത്രവേണം?
"ഹ.... ഹ... ഹാ... സ്വന്തം അനിയന്മാരുടെ ഈ അവസ്ഥ കണ്ടിട്ടും നിനക്ക് തോന്നുന്നുണ്ടോ മാർക്കോ ഞാൻ പണത്തിനുവേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നതെന്ന് ?. എനിക്ക് കാണണം ആയിരുന്നു വേണ്ടപ്പെട്ടവരൊക്കെ ഇഞ്ചിഞ്ചായി അനുഭവിക്കുന്നത് കണ്ടുകൊണ്ട് നീ ഇങ്ങനെ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നത് എനിക്ക് കാണണം ആയിരുന്നു ?
പിന്നെ നീ ചോദിച്ചില്ലേ എനിക്ക് എന്താ വേണ്ടതെന്നു ജീവൻ ഒരുപാട് പേരുടെ സ്വപ്നങ്ങളും കുടുംബങ്ങളും സ്വന്തം സ്വർത്ഥതയ്ക്ക് വേണ്ടി നശിപ്പിച്ച നിന്റെയും ദേ ഇവന്മാരുടെയും ജീവൻ അത് തന്നെയാണ് എനിക്ക് വേണ്ടത് "
മാർക്കോ : നിയൊക്കെ ആരോടാണ് കളിക്കുന്നതെന്ന് അറിയാവോടാ നിനക്കൊകെ. എന്റെ
💬 Comments
View all comments