0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 527

"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?  "

"ഹാ. എന്താ കാര്യം  ? "

"അയാളെ കല്യാണം കഴിക്കണം എന്നത് കൊണ്ടാണോ ഇയാൾക്ക് പെട്ടെന്ന് കല്യാണത്തിൽ താല്പര്യം ഇല്ലാത്തത്. "

"സത്യം പറഞ്ഞാൽ അതെ. എന്റെ ജീവിതം വീട്ടിൽ ഒതുങ്ങി കൂട്ടാൻ ഞാൻ ആഗ്രഹഹിക്കുന്നില്ല. "

"എങ്കിൽ താൻ അയാളോട് പോയി പണി നോക്കാൻ പറ എന്നിട്ട് വീട്ടിൽ കാര്യം  അവതരിപ്പിക്ക്.  തനിക്കണോ വേറെ നല്ല ചെക്കൻമാരെ കിട്ടാ ആണോ  പണി. "

"അത് അത്ര സിംപിൾ അല്ല ഡേവിഡ്. വീട്ടുകാരിൽ നിന്നും അതിനു സപ്പോർട്ട് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. "

"ഇനി അക്കെ ഒരു വഴി ഒള്ളു  തന്റെ കോൺസെപ്റ്റിന്  പറ്റിയ ആളെ  കണ്ട് താൻ തന്നെ  പിടിക്കുക  എന്നിട്ട് കല്യാണം കഴിക്കുക. പിന്നെ വീട്ടുകാർക്ക് ഒന്നും പറയാൻ പറ്റില്ല. "

"ഇത് കൊള്ളാം. പക്ഷേ പ്രാക്ടിക്കൽ ആക്കുക ഇത്തിരി ബുദ്ധിമുട്ടാണ്. "

"എനിക്ക് ഫ്രണ്ട് ആകാൻ തന്നെ ആളെ കണ്ടുപിടിക്കാൻ പറ്റുന്നില്ല. പിന്നെ ഒരു ലൈഫ് പാർട്ണർ എന്ന് ഒക്കെ പറയുമ്പോൾ ? "

"അത് ഒക്കെ പറ്റുമാടോ ?  ഞാൻ ഇല്ലെ................... "

"????"

"ഐ മീൻ  ഞാൻ കൂടെ ഉണ്ടല്ലോ എന്ന്  നമുക്ക് കണ്ട് പിടിക്കാം പറ്റിയ ചെക്കനെ. "

"?????"

"തനിക്ക്  ചെക്കനെ  കുറിച്ചുള്ള കോൺസെപ്റ്  എന്തൊക്കെയാ  ? "

"ഞാൻ പറയുന്നത്  എന്തും കേൾക്കാനും എന്നെ മനസിലാക്കാനും കഴിയുന്ന ഒരാളായിരിക്കണം. "

"എനിക്ക് എന്ത് പ്രശ്നം ഉണ്ടായാലും കൂടെ നിന്ന് സപ്പോർട്ട് ചെയ്യണം. "

"ഇത്രയും

💬 Comments

View all comments