0%

Chapter Title : യോദ്ധാവ് 2 [Romantic idiot]

Author : Romantic Idiot Read All Parts 469

ശ്രേയയും ഒക്കെ വിളിച്ചപ്പോൾ എനിക്ക് വയ്യ എന്ന് പറഞ്ഞു ഞാൻ കോൾ കട്ട് ചെയ്തു.

അന്നത്തെ ദിവസം മൊത്തം ഞാൻ റൂമിൽ ചിലവഴിച്ചു . എന്റെ പിടിവിട്ട മനസ്സിനെ തിരിച്ചു പിടിക്കാൻ.

പിറ്റേ ദിവസം പതിവുപോലെ  ഓഫീസിൽ എത്തി.

എന്നാൽ പതിവിനു വിപരീതമായി എല്ലാവരും ഓഫീസ് ടൈംമിന് മുൻപ് തന്നെ ഓഫീസിൽ എത്തി എന്നത് എന്നെ അതിശയിപ്പിച്ചു.

"എന്താ മോളെ ഇന്ന് ഇവിടെ വല്ല പരിപാടിയും ഉണ്ടോ ?  എല്ലാവരും നേരത്തെ എത്തിയിരിക്കുന്നു. " ഞാൻ ശ്രെയയെ നോക്കി ചോദിച്ചു.

"പരിപാടി ഒന്നും അല്ല. പുതിയ മാനേജറിന്റെ ഓർഡർ ആണ് കറക്റ്റ് ടൈമിൽ  ഉണ്ടായിരിക്കണം ഇല്ലെങ്കിൽ ഹാഫ് ഡേ കട്ട്‌ ചെയ്യും എന്ന് "

"വന്നപ്പോളേക്കും ഭരണപരിഷ്‌ക്കാരങ്ങൾ  തുടങ്ങിയോ  ? "

"മ്മ് "

"പുതിയ മാനേജർ എങ്ങനെ ഫ്രണ്ട്‌ലി  ടൈപ്പ്  ആണോ "

"ഏയ്‌  പുള്ളിക്കാരി ഭയങ്കര കടുംപിടുത്തക്കാരിയാണ്. "

"പുള്ളിക്കാരിയോ ?....................  അപ്പോൾ പുതിയ മാനേജർ പെണ്ണാണലെ.......  ! "

"ഹാ. അഞ്ജലി മേനോൻ  എന്നാ പേര്. "

അഞ്ജലി മേനോൻ, ഒരു ഒരു 35-40 നും ഇടയിൽ പ്രായം , അഞ്ചടി ഉയരം, ഇരുനിറം, കടുംപിടുത്തംകാരി.

പുതിയ മാനേജറിനെ പറ്റി മനസ്സിൽ ഞാൻ ഏകദേശരൂപം ഉണ്ടാക്കി.

"ദേ വരുന്നുണ്ട്  "

ഡോർ തുറന്ന് അകത്തേക്ക് വന്ന  സ്ത്രീയെ കണ്ട് ഞാൻ ഞെട്ടി.

24-28 ഇടയിൽ പ്രായം, വെളുത്ത് തുടുത്ത റൗണ്ടൻ മുഖം, ഭംഗിയിൽ  ത്രെഡ് ചെയ്ത പുരികം,

കറുത്ത കണ്ണുകളിൽ കൺമഷി  എഴുതിയിട്ടുണ്ട്  അത് കണ്ണുകളുടെ ഭംഗി എടുത്ത് കാണിക്കുന്നു.

നുണ കുഴി 

💬 Comments

View all comments