0%

Chapter Title : ☠️യോദ്ധാവ്☠️ 2 [സാത്താൻ?]

Author : Kambikathakal Read All Parts 497

ഫോൺ ആൻസർ ആയ ഉടനെ തന്നെ മാർക്കോ ചോദിച്ചു.

"ഞാൻ സിറ്റിയിൽ തന്നെയുണ്ട് എന്താണ് സാർ "

മാർകോയുടെ പതിവില്ലാത്ത വിളി വന്നത് കണ്ട് ജിബിൻ അയാളോട് പറഞ്ഞു.

"ജൂലി നാട്ടിൽ വന്നിരുന്നോ? "

അവനോട് അടുത്ത ചോദ്യമായി മാർക്കോ ചോദിച്ചു.

"വന്നിരുന്നല്ലോ ഒരാഴ്ചയായി കാണും. പുതിയ ഏതോ അസ്സിഗ്ന്മെന്റ് ഉണ്ട് എന്ന് പറഞ്ഞു ജോൺ സാർ ആണ് വരുത്തിയത്."

അവന് അറിയാവുന്ന കാര്യങ്ങൾ അവൻ മാർക്കോയോടും പറഞ്ഞു.

"എന്ന് ആര് പറഞ്ഞു ജോൺ പറഞ്ഞോ? "

മാർകോയുടെ ആ ചോദ്യത്തിൽ ജിബിനു എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ടാവും അവൻ അയാളോട് പറഞ്ഞു.

"ഇല്ല ജോൺ സാർ എന്തേലും പണി ഉള്ളപ്പോഴേ വിളിക്കാറുള്ളു ഇത് ജൂലി പറഞ്ഞതാണ്. എന്താ സാർ എന്തേലും പ്രശ്നം ഉണ്ടോ? "

"എടാ മൈരേ അവൾ വന്നത് തന്നെ ജോണിനെയും ജോർജിനെയും കുടുക്കാൻ ആണ്. മൂന്ന് ദിവസമായി അവർ രണ്ടും മിസ്സിംഗ്‌ ആയിട്ട്. അവസാനം അവരെ കണ്ടത് അവളാണ് അവൾക്ക് അറിയാം എന്താ സംഭവിച്ചേ എന്ന് അവൾക്കേ അറിയൂ. നീ എത്രയും വേഗം അവളെ ലൊക്കേറ്റ് ചെയ്യ് "

അല്പം കടുത്ത ശബ്ദത്തിൽ തന്നെ മാർക്കോ ജിബിനോട് പറഞ്ഞു.

"ശെരി സാർ. അവളെ കോൺടാക്ട് ചെയ്തിട്ട് ഞാൻ ബാക്കി അപ്ഡേറ്റ് ചെയ്തോളാം "

അയാൾക്ക് എന്നപോലെ അവൻ മറുപടി പറഞ്ഞു.

"ജിബിൻ ആരോ നമ്മളെയെല്ലാം സ്കെച്ച് ചെയ്തിട്ടുണ്ട് അത് കൊണ്ട് തന്നെ അവളെ കണ്ടുപിടിച്ചാൽ ഉടനെ തന്നെ എന്നെ അറിയിക്കണം ഒരു കാരണവശാലും ഒറ്റക്ക് പോവരുത്. ആരായാലും നിസ്സാരക്കാർ അല്ല ഇതിനു

💬 Comments

View all comments