Chapter Title : യുദ്ധം 2 [Luci]
ഇങ്ങനെ മിണ്ടികൊണ്ട് നിന്നാൽ ദാ ഞാൻ ശരിക്കും എടുത്ത് ഏറിയും.. ഇവിടെ നിന്ന് കാണാതെ ആയാലും ആരും നോക്കാൻ പോലും വരില്ല.. എന്താ വേണോ “
അത് കേട്ടപ്പോ അവൾ ഒന്ന് ഭയന്നു…അവൾ ഒന്ന് സൈലന്റ് ആയി ഇരുന്നു അപ്പോൾ.. വേദന ഉണ്ടെങ്കിലും അവൾ സൗണ്ട് ആക്കാതെ ഇരിക്കുന്നത് കണ്ട് അവൻ ചിരിച്ചു
എണ്ണ ഇട്ട് കഴിഞ്ഞപ്പോൾ അവൻ എഴുനേറ്റു അവിടെ വാഷ്റൂമിലെ ടാപ്പിൽ നിന്നും കൈ കഴുകി.. ശേഷം അവളുടെ അടുത്തേക് വന്നു
“എന്തെങ്കിലും ഉണ്ടെങ്കി വിളിച്ച മതി.. ദേ…അറിയാലോ…എന്ത് പറ്റിയാലും ആരും ഒന്നും അറിയില്ല.. സൂക്ഷിച്ചോ.. “
അവൾ അത് കേട്ടപ്പോൾ ഇഷ്ടം ആകാത്ത പോലെ ഇരുന്നു എന്നാലും ഉള്ളിൽ ഉള്ള ആ പേടി കാരണം അവൾ ഒന്നും മിണ്ടിയില്ല..
അവൻ അത് കണ്ട് ചിരി വന്നു പുറത്തേക് നടന്നു…ഇതേ സമയം തന്നെ ഇതെല്ലാം കണ്ട് പുറത്ത് പൂജ ഇരിക്കുന്നുണ്ടായിരുന്നു.. അവളെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അവൻ അവിടെ നിന്നും പോയി..
—----------------
—-----
രാത്രി ആയതും അവിടെ എല്ലാം നല്ല കോടയും മഞ്ഞും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു…അവിടെ തന്നെ ആ കോടയിൽ ഒരു ജാക്കറ്റും ഇട്ടു വെറുതെ മാനം നോക്കി ഇരിക്കുകയായിരുന്നു ശ്രീ..
അപ്പോഴാണ് അവന്റെ പോക്കറ്റിലെ സാറ്റലൈറ്റ് ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.. അവൻ അത് കയ്യിൽ എടുത്തു ചുറ്റും ഒന്ന് നോക്കി.. ശേഷം കുറച്ചു മാറി നിന്നു ആ കാൾ എടുത്തു
“ഹലോ…”
“സാർ പറഞ്ഞ ആൾ ദാ എന്റെ മുന്നിൽ ഇരിക്കുന്നുണ്ട് “
അതും പറഞ്ഞു അവൻ
💬 Comments
View all comments