യുഗം 12 [Achilies]

📝 Ongoing

👁 115.9K views ❤ 533 likes 💬 135 comments

യുഗം 12
Yugam Part 12 | Author : Achilies | Previous part

യുഗം 12ആം ഭാഗം ഇവിടെ തുടങ്ങുന്നു ഇതുവരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. യുഗം എന്ന കഥ കൊണ്ട് എനിക്ക് ഇവിടുന്നു കിട്ടിയ സൗഹൃദം അത്രയും വലുതാണ്. യുഗം എഴുതിയത് കൊണ്ട് എനിക്ക് കിട്ടിയ ലാഭം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും അത് ഇവിടുള്ള സൗഹൃദവലയമാണെന്നു...
യുഗത്തിന്റെ അവസാന ഭാഗങ്ങളിലേക്കുള്ള യാത്ര ഈ പാർട്ടിൽ ഹരിയുടെ യാത്രയോടൊപ്പം ആരംഭിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ എല്ലാം ഇനിയും കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.

യുഗം 12....

വസുവിനോട് മൂന്നാർ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഒന്ന് നോക്കി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഗംഗയെ സമ്മതിപ്പിക്കാനായിരുന്നു പാട്, കുറച്ചു വാശി കാണിച്ചെങ്കിലും പെണ്ണും സമ്മതിച്ചതോടെ ഞാൻ ഇറങ്ങി, പതിവിനു വിപരീതമായി ഇപ്രാവശ്യം അജയേട്ടനോട് വരുന്ന കാര്യം ഞാൻ പറഞ്ഞില്ല.
അന്നാദ്യമായി ബസിലെ സൈഡ് സീറ്റിലെ ഇരിപ്പും കാറ്റും പാട്ടുമൊന്നും എന്റെ ഉള്ളം തണുപ്പിച്ചില്ല, മനസ്സ് പിടികിട്ടാത്ത നിലയില്ല കയത്തിൽ വീണപോലെ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്നു.
ഉത്തരങ്ങൾ അതായിരുന്നു ഇനി എനിക്ക് വേണ്ടത്, ഞാൻ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ആണെങ്കിൽ മുന്നോട്ടുള്ള വഴി അതിലെനിക്ക് പിന്നെ സംശയമില്ല. ഒന്നുറങ്ങണം എന്നുണ്ട് പക്ഷെ കണ്ണടക്കുമ്പോൾ മീനാക്ഷിയാണ്, അവളുടെ കാലിലെ ഉണങ്ങാത്ത മുറിവാണ്. കയ്യിലെ കറുത്ത പൊള്ളലുകളാണ്, ഇനിയും എവിടെയെല

📚 Chapters

1 published

Related Stories

💬 Comments

View all comments