0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 842

ചെമ്മാനത്തിന് മീതെ ഇരുൾനിഴൽ വീണു തുടങ്ങിയിരുന്നു. വാൻ തോട്ടത്തിലേക്ക് കേറുന്നതിനും ദൂരെ നിർത്തി നടന്നാണ് ആരുടെയും കണ്ണിൽ പെടാതെ ഇവിടെ എത്തിയത്. നേരത്തെ വന്നപ്പോൾ ഞാൻ ശ്രെദ്ധിച്ചിരുന്ന പുറത്തെ സെക്യൂരിറ്റി ക്യാബിനിൽ ഇന്ന് ആളില്ലാതിരുന്നത് അവന്മാരും രണ്ടും കല്പിച്ചാണെന്ന കാര്യം എനിക്ക് ബോധ്യപ്പെടുത്തി തന്നു. ഇനി എനിക്ക് മുൻപേ അവന്മാരുടെ തീറ്റ തിന്നുന്ന ആരെങ്കിലും ഇതിനുള്ളിൽ എനിക്കായി കാത്തിരിപ്പുണ്ടോ എന്നറിയണം. ഫാം ഹൗസിനും പരിസരത്തും ഞാനൊന്നു ചുറ്റി നോക്കി വണ്ടികളൊന്നും കണ്ടില്ല,
ഞാൻ ആദ്യം വന്നപ്പോൾ കണ്ട മൂകത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഫാം ഹൗസിലേക്കുള്ള വഴിയിൽ വണ്ടികളുടെ ടയർ പാടുകളും കാണാതിരുന്നത്. എനിക്ക് കുറച്ചൂടെ ഉറപ്പ് നൽകി.
ഇനി അകത്തു കടക്കണം ഒന്ന് ശ്വാസം വലിച്ചു വിട്ടു.
ഫോൺ എടുത്ത് അതിൽ ഗാലറിയിൽ എന്റെ പെണ്ണുങ്ങളുടെ ഫോട്ടോ നോക്കി.
ഉന്തിയ വയറും നോക്കി ചുണ്ടു കൂർപ്പിച്ചു നിക്കുന്ന ഗംഗ ഗംഗയുടെ വയറിൽ ഉമ്മ വെച്ചോണ്ട് ചേർത്ത് പിടിച്ചിരിക്കുന്ന വസൂ.ഇപ്പുറം ഗംഗയുടെ തോളിൽ ചാരി കയ്യിൽ ചുറ്റി അതും നോക്കിക്കൊണ്ടിരിക്കുന്ന മീനു.
ഏറ്റവും സന്തോഷം നിറഞ്ഞ ഒരു ദിവസം ഞാൻ എടുത്ത എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം.

കണ്ണ് നിറഞ്ഞു വന്നു……….
ഇവിടെ ഇനി എന്താവും നടക്കുക എന്ന് ഒരു പിടി പോലുമില്ല. കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ മാത്രം ജീവനോടെ എനിക്ക് ഇവിടുന്നു ഇറങ്ങാം അല്ലെങ്കിൽ……..

രണ്ടു കയ്യിലും മുട്ടുവരെ മൂടുന്ന തരത്തിൽ പ്ലാസ്റ്റിക്കിന്റെ ഗ്ലൗസ് അണിഞ്ഞു കഴുത്തും മുഖവുമടക്കം മൂടി കെട്ടി.
അകത്തുകയറാൻ ഒരു പഴുതിനായി ചുറ്റി നടന്നു.

ഫാം ഹൗസിലേക്ക് കയറാൻ എനിക്കായി വെച്ചിരുന്നതുപോലെ ഒരു കൊളുത്തു പോയ ജനാലയുണ്ടായിരുന്നു അഴിയില്ലാത്ത ജനാലയിലൂടെ അകത്തു ചാടിയ ഞാൻ പിന്നെ സമയം കളയാതെ കുപ്പിയിൽ കരുതിയ രക്തം ഫാം ഹൗസിന്റെ മെയിൻ ഹാളിൽ ചൊരിഞ്ഞു കട്ട പിടിച്ചു തുടങ്ങിയ ചോര ഓരോ കട്ടകളായാണ്

💬 Comments

View all comments