0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 895

കുഴിഞ്ഞിരുന്ന എനിക്കാണ് ഇനി ഇതിന്റെ എല്ലാം നോട്ടം എന്നറിഞ്ഞതോടെ ഒരു കൂട്ടിനു ഞാൻ അജയേട്ടനെക്കൂടി വിളിച്ചു, അന്നയാളെന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചില്ല എന്നെ ഉള്ളു. പോലീസ് പണി ചോരയിൽ ചേർന്നുപോയ ഒരു പാവം പോലീസ്‌കാരന്റെ രോദനം ആയതുകൊണ്ട് അങ്ങേരുടെ കേട്ടാലറക്കുന്ന തെറി മുഴുവൻ ഞാൻ ഇളിച്ചുകൊണ്ട് കേട്ടിരുന്നു.
മാസങ്ങൾ കടന്നുപോവുന്നതിനൊപ്പം എനിക്ക് തിരക്കുംകൂടി വന്നു. സിറ്റിയിലെ ഒരു വലിയ ജ്വല്ലറിയും കേരളത്തിനകത്തും പുറത്തും തോട്ടങ്ങളും എല്ലാം കൂടി ഞാൻ നോക്കേണ്ട അവസ്ഥ ആയി, പിന്നെ ഉന്തി തള്ളി വിട്ടാൽ വസൂ വന്നു ജ്വല്ലറിയിൽ കുറച്ചു ഇരുന്നാലായി.
എന്തൊക്കെ വന്നാലും പോയാലും എനിക്കെന്റെ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ ബാക്കി എന്തുമുള്ളു എന്നറിയാവുന്നത് അവളുമാർക്കായതുകൊണ്ട് എല്ലാത്തിനും കൂടെ നിന്നോളും.
ഏഴാം മാസം ആയപ്പോൾ അജയേട്ടൻ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഇന്ദിരാമ്മയെ വീട്ടിൽ ആക്കി.
അതോടെ ഗംഗയുടെ നുള്ളിൽ നിന്നും മാന്തിൽ നിന്നുമൊക്കെ എനിക്ക് താൽക്കാല ആശ്വാസമായി എന്ന് പറയാം, എങ്കിലും കണ്ണ് വെട്ടിച്ചു പെണ്ണ് എനിക്ക് തരാനുള്ളതൊക്കെ തരും.
അമ്മാവൻ ഇടയ്ക്ക് വന്നു ഞങ്ങളെ കാണും, അവരുടെ കല്യാണം നടത്തി ഒരു രണ്ടാം ജീവിതം നൽകാനുള്ള തത്രപ്പാടിൽ ആണ്.

മീനു ഇപ്പോഴും അവളുടെ ലോകത്താണ് പഴയ ഭയം ഒന്നുമില്ല, എങ്കിലും നോർമൽ ആയിട്ടില്ല….തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിച്ചു ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു.

ജീവിതത്തിന്റെ തിരക്കിലും സന്തോഷം കണ്ടെത്താൻ എനിക്ക് ദൂരെ ഒന്നും പോവേണ്ടിയില്ലായിരുന്നു, എന്റെ വീട്ടിൽ എത്തേണ്ട കാര്യം മാത്രം.

ആഹ് ഒരു ദിവസം, ഏറെ കാത്തിരുന്ന ദിവസം.
തോട്ടങ്ങൾ ഇപ്പോൾ ഒരുപാട് ഉണ്ടെങ്കിലും മൂന്നാറിലെ ആഹ് ആദ്യ തോട്ടം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ മാസത്തിൽ ഒരു ദിവസമെങ്കിലും ഞാൻ അവിടെ പോകും, അത്തി അവിടത്തെ കാര്യങ്ങൾ എല്ലാം മല്ലിയോടോപ്പം ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു. പരുക്കനായ അത്തിയിലും ഒരു സൗമ്യത കൈ വരുന്നത് ഞാൻ കണ്ടു,

💬 Comments

View all comments