Chapter Title : യുഗം 15 [Achilies]
ഒരു തീർത്ഥയാത്ര കൂടി മനസ്സിലുണ്ട് എനിക്ക്……...കടങ്ങൾ എല്ലാം തീർക്കേണ്ടേ മോളെ, ഏറ്റവും വലിയ കടം നിന്റെ മുമ്പിൽ അല്ലെ എനിക്ക്.മോളിത് വാങ്ങണം അല്ലെങ്കിൽ എനിക്ക് മനസമാധാനം കിട്ടില്ല."
അങ്ങേരത്തുകൂടി പറഞ്ഞതോടെ വസൂ അത് വാങ്ങി. വലിയൊരു കർമം കഴിഞ്ഞ ആശ്വാസത്തിൽ അദ്ദേഹം ഒരു ദീർഘനിശ്വാസം എടുത്തു.
അപ്പോഴേക്കും ഗംഗയും ഹേമേടത്തിയുമെല്ലാം അവിടെ എത്തിയിരുന്നു.
"ഞാൻ എന്നാൽ ഇറങ്ങുവാ മക്കളെ…..യാത്രയ്ക്ക് മുൻപ് വന്നു കാണാം."
എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അദ്ദേഹം ഇറങ്ങി.
കാർ വരെ അനുഗമിച്ച എന്നെ പോകും മുൻപ് കയ്യിൽ മുറുക്കെ പിടിച്ചു അദ്ദേഹം യാത്ര ചോദിച്ചു.
"പിശാചുക്കൾ ആയിരുന്നു എനിക്ക് ജനിച്ചത് അവരുടെ മരണം ഒരുകണക്കിന് നിഗ്രഹം ആയിരുന്നു…...അവർക്ക് ജന്മം കൊടുത്ത എനിക്ക് എന്താണ് കരുതിവെച്ചിരിക്കുക എന്ന് കാലം തികയുമ്പോൾ അറിയാം……"
എന്റെ കയ്യിൽ ഒന്നൂടെ മുറുക്കി അദ്ദേഹം വന്ന കാർ പടിയിറങ്ങി പോവുന്നത് ആഹ് മൂവന്തിയിൽ ഞാൻ നോക്കി നിന്നു.
*************************************
കാലത്തിന്റെ വേഗം ഞാൻ ശെരിക്കും അറിയുകയായിരുന്നു, അദ്ദേഹം അന്ന് വസൂന് കൊണ്ട് വന്നു ഏൽപിച്ചത് ഒരു കടൽ ആയിരുന്നു. ഒന്നാമതെ മടിച്ചി ആയിരുന്ന വസൂ അതെല്ലാം എന്റെ പിടലിക്ക് വെച്ച് വീട്ടിൽ ഗൃഹഭരണം ഏറ്റെടുത്തു. ഒരു തോട്ടം കൊണ്ടുതന്നെ കുഴിഞ്ഞിരുന്ന എനിക്കാണ് ഇനി ഇതിന്റെ എല്ലാം നോട്ടം എന്നറിഞ്ഞതോടെ ഒരു കൂട്ടിനു ഞാൻ അജയേട്ടനെക്കൂടി വിളിച്ചു, അന്നയാളെന്നെ കുനിച്ചു നിർത്തി കൂമ്പിനിടിച്ചില്ല എന്നെ ഉള്ളു. പോലീസ് പണി ചോരയിൽ ചേർന്നുപോയ ഒരു പാവം പോലീസ്‌കാരന്റെ രോദനം ആയതുകൊണ്ട് അങ്ങേരുടെ കേട്ടാലറക്കുന്ന തെറി മുഴുവൻ ഞാൻ ഇളിച്ചുകൊണ്ട് കേട്ടിരുന്നു.
മാസങ്ങൾ
💬 Comments
View all comments