0%

Chapter Title : യുഗം 15 [Achilies]

Author : Achillies Read All Parts 2.3K

തുറന്നു കിടപ്പുണ്ട് അകത്തും പുറത്തുമെല്ലാം ലൈറ്റുമുണ്ട്….
ഞാൻ ഓടി അകത്തേക്ക് കയറി.

"മീനു……….മീനു…...എവിടെയാ…"

അകത്തു മുഴുവൻ ഓടി നടന്നു ഞാൻ വിളിച്ചു, പെണ്ണ് ഒറ്റയ്ക്ക് അങ്ങനെ ഇരിക്കില്ല അതുകൊണ്ട് തന്നെ ആരും അവളെ വിളിക്കുകയോ, വിളിച്ചാൽ തന്നെ അവൾ വിളികേൾക്കുകയോ ചെയ്യാറില്ല.
പക്ഷെ ഈ ടെന്ഷനിൽ എനിക്ക് എത്രയും പെട്ടെന്ന് മീനുവിനെ എങ്ങനെ എങ്കിലും കണ്ടുപിടിച്ചു അവളെയും കൂട്ടി ഹോസ്പിറ്റലിൽ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളു.
മനസ്സിൽ ഗംഗയുടെ മുഖവും.
എല്ലായിടത്തും കയറി ഇറങ്ങി ഞാൻ നോക്കി, ഒരിടത്തും മീനുവിനെ കാണുന്നില്ല.
അകാരണമായ ഭയം എന്നിൽ ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു.
അവൾ പുറത്തേക്ക് പോവില്ല, അത് ഉറപ്പാണ് പിന്നെ എവിടെ പോയി… ഒറ്റയ്ക്ക് ആണെങ്കിൽ മുറിയിൽ തന്നെ ഇരിക്കും. അതാലോചിച്ചപ്പോൾ ഞാൻ വേഗം താഴത്തെ അവളുടെ റൂമിലേക്ക് ഒന്നൂടെ കയറി ചെന്നു.

"മീനു….. മീനു….."

വിളിച്ചുകൊണ്ട് ഞാൻ കട്ടിലിനടിയിൽ ഒന്ന് കുനിഞ്ഞു നോക്കി.
അവിടെയും കണ്ടില്ല…..
എന്റെ തലയാകെ പെരുത്ത് കയറുന്ന പോലെയായി.
തലയിൽ കൈ വെച്ച് ചുറ്റും നോക്കുമ്പോഴാണ് കട്ടിലിൽ കിടന്ന ഒരു കത്ത് ഞാൻ കണ്ടത്.
ഞാൻ അതെടുത്തു നോക്കി.
അതിലൂടെ കണ്ണോടിച്ച എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് ഉതിർന്നു അതിലേക്ക് വീണപ്പോൾ എന്റെ കണ്ണീരിന് കൂട്ടെന്നോണം ഉണങ്ങി തുടങ്ങിയിട്ടും ഉണങ്ങാൻ കൂട്ടാക്കാതെ നേരത്തെ അതെഴുതിയ ആൾ പൊഴിച്ച കണ്ണീരും എന്നെ നോക്കി വേദന നിറഞ്ഞ ഒരു പുഞ്ചിരി തൂകി.

"

ഹരിയേട്ടന്……..

നേരിട്ട് ഇങ്ങനെ വിളിക്കാൻ എനിക്ക് ഒരുപാട് കൊതിയുണ്ട് ഹരിയേട്ടാ…..പക്ഷെ…എനിക്ക് ഇങ്ങനെ എന്റെ ഹരിയേട്ടന്റെ മുന്നിൽ വന്നു നില്ക്കാൻ യോഗ്യത

💬 Comments

View all comments