Chapter Title : യുഗം 16 [Achilies] [Climax]
അല്പം കടുപ്പം കൂടിയത് കൊണ്ടാവണം. പെട്ടെന്നവളൊന്നു ഞെട്ടി എന്നെ നോക്കി പിന്നെ കരഞ്ഞു വീർത്ത മുഖത്ത് കരച്ചിൽ പിടിച്ചു നിർത്താൻ ഒരു വിഫല ശ്രെമം നടത്തി.
അത് വെറും പാഴ്ശ്രെമം ആക്കിക്കൊണ്ട് കണ്ണീരു അവളെ കബിളിപ്പിച്ചു വീണ്ടും പുറത്തേക്ക് ചാടി.
"നീതു ഒന്ന് പുറത്തേക്ക് നിക്കുവോ…"
ഞാൻ പറഞ്ഞത് കേട്ടതും നീതു ദയനീയ ഭാവത്തിൽ മീനുവിനെ നോക്കി പിന്നെ എന്നെയും.
"ചേച്ചി വേണ്ട, ചേച്ചി ഒന്നും പറയണ്ട പാവം വന്നപ്പോൾ മുതൽ കരച്ചിലാ.."
ഞാൻ ഒന്നൂടെ നോക്കിയപ്പോൾ നീതു പിന്നൊന്നും പറയാതെ പുറത്തേക്ക് പോയി.
"മീനാക്ഷി…..കരച്ചില് നിർത്തിയെ….നീ കരഞ്ഞതിലും ഇരട്ടി ഞാനും ഹരിയും ഈ സമയം കൊണ്ട് അനുഭവിച്ചിട്ടുണ്ട്."
എന്റെ വാക്കു കേട്ട് അടക്കിപ്പിടിച്ച ഞെരക്കം മാത്രം മീനുവിന്റെ ഉള്ളിൽ നിന്ന് വന്നു തലകുമ്പിട്ടു നിന്ന് തേങ്ങുന്ന അവളെ കാണുമ്പോൾ ചെന്ന് കെട്ടിപ്പിടിച്ചു ഒന്നാശ്വസിപ്പിക്കാൻ തോന്നുന്നുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഇത് ചെയ്തില്ലെങ്കിൽ ഇനിയും അവൾക്ക് ഇതുപോലെ പലതും തോന്നും മനസ്സ് കട്ടി ആക്കി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
അവളെ വലിച്ചുയർത്തി കവിള് പൊത്തി ഒരടി കൊടുത്തു.
പാവം ഒന്ന് തിരിഞ്ഞു പോയി ചാഞ്ഞു വീഴാനൊരുങ്ങിയ അവളെ ചേർത്ത് പിടിച്ചു.
"ഇതെന്തിനാണെന്നറിയോ…..…..
…………….നിന്റെ സ്വന്തം ചേച്ചിയാ ഞാൻ എന്റെ ഗംഗയെ പോലെ തന്നെയാ എനിക്ക് നീയും, ഒരു നിമിഷം എങ്കിൽ ഒരു നിമിഷം നീ ഇല്ലാതായാലുള്ള കാര്യം ആലോചിച്ച എന്റെ അവസ്ഥ നിനക്ക് ഊഹിക്കാൻ പറ്റില്ല. അത്രത്തോളം നിന്നെ സ്നേഹിച്ചിട്ടും നീ എനിക്കും ഹരിക്കും തിരിച്ചു തന്നതിനുള്ള സമ്മാനം കൊള്ളാം…….നീ ചിന്തിച്ചത് നിന്നെ കുറിച്ച് മാത്രമാണ്
💬 Comments
View all comments