Chapter Title : യുഗം 16 [Achilies] [Climax]
കടന്ന എന്റെ മുൻപിൽ കുളത്തിലേക്ക് കാലിട്ട് പടവിൽ ഒറ്റമുണ്ട് മുലകച്ച കെട്ടി എണ്ണയിൽ കുളിച്ചു ഇരിക്കുന്ന ഗംഗ,
അവളുടെ അഴിച്ചിട്ട കറുകറുത്ത മുടിയിൽ എണ്ണ കുറുകി കിടപ്പുണ്ട്.
തൊട്ടിപ്പുറത്തു ഗംഗയുടെ കയിലാകെ വീണ്ടും എണ്ണ തേച്ചു പിടിപ്പിക്കുന്ന മീനു. ഒരു ലോങ്ങ് പാവാടയും അയഞ്ഞ എന്റെ ഒരു ഷർട്ട്മാണ് മീനു ഉടുത്തിരുന്നത് പാവാട എളിയിലേക്ക് കയറ്റി കുത്തിയിട്ടുണ്ട്, അതുകൊണ്ട് ഇടത്തെ മുട്ടുകാലു വരെ കാണാം നനുത്ത സ്വർണ രോമങ്ങൾ കാവൽ നിൽക്കുന്ന കാലുകൾ കണങ്കാലിൽ പാമ്പിനെ പോലെ ചുറ്റികിടക്കുന്ന പാദസരം.
ഉച്ചിയിൽ കെട്ടിവെച്ചിരിക്കുന്ന മുടിയിൽ നിന്ന് ഇടയ്ക്കിടെ മുഖത്തേക്ക് വീഴുന്ന മുടിയിഴകൾ ലാസ്യ ഭാവത്തിൽ ചെറു ചിരിയോടെ എണ്ണ പറ്റാതിരിക്കാൻ പുറം കൈകൊണ്ട് മാടി വെക്കുന്നുണ്ട്…..ശെരിക്കും ഇപ്പോൾ അവളൊരു ദേവതയാണ്.
ഇന്ദിരാമ്മ സാരിയും കുത്തിവെച് ഗംഗയുടെ കൈ ശെരിക്കും അമർത്തി തിരുമ്മുന്നുണ്ട് ഒപ്പം തോളുകളും, എന്റെ ഗംഗകുട്ടി ഇതിനിടയിൽ ഇരുന്നു ഞെരി പിരി കൊള്ളുന്നുണ്ട്.
"ശെരിക്കും ആഹ് കൈ ഒക്കെ അങ്ങോട്ട് പിടിച്ചു ഉടയ്ക്ക് മീനുട്ടി…"
ഇടയ്ക്ക് ഇന്ദിരാമ്മ കൊടുക്കുന്ന നിർദ്ദേശങ്ങളും കേട്ട്, മഹാ പണിയിലാണ് എല്ലാവരും.
പെട്ടെന്ന് എന്നെ കണ്ട മീനുട്ടിയുടെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു, ഒറ്റ സെക്കന്റ് കൊണ്ടാ പെണ്ണിന്റെ മുഖത്തേക്ക് നാണം ഇരച്ചു കയറുന്നത്.
കയ്യിലെ പിടി അയഞ്ഞത് കണ്ട എന്റെ കുറുമ്പിയും പെട്ടെന്ന് മീനുവിനെ നോക്കി മീനുവിന്റെ മുഖത്ത് വിടർന്ന നാണം കണ്ടു അതിന്റെ ഉറവിടം അന്വേഷിച്ച പെണ്ണിന്റെ കണ്ണെത്തിയത് പടിക്കുമേലെ നിന്ന എന്റെ മുഖത്തും.
ശെരിക്കും അപ്പോഴാണ് ഞാൻ ഗംഗയെ ശ്രെദ്ധിക്കുന്നത്.
ഒറ്റമുണ്ട് മാത്രം മാർക്കുടങ്ങൾക്ക് മേലെ ചുറ്റിയ
💬 Comments
View all comments