0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 4.8K

കൊണ്ട് ഹേമ ഉറപ്പിച്ചു പറഞ്ഞതും. ഫോണിൽ ഹരിയെ വിളിച്ച് കാറിലെ ഹാൻഡ്സ്ഫ്രീയിൽ കണ്ണക്ട് ചെയ്ത് വസൂ വണ്ടി ഇരപ്പിച്ചു മുന്നോട്ടെടുത്തു.

തലയ്ക്കകത്തുള്ള മൂളിച്ച അസഹനീയമായതും മീനുവിന്റെ കണ്ണുകൾ മേലേക്ക് മറിഞ്ഞു തുടങ്ങി.
തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതറിഞ്ഞ മീനു തന്റെ ഉള്ളം മുറുകെ പിടിച്ചു.

തൊട്ടു മുന്നിൽ പേറ്റു നോവെടുത്തു കരഞ്ഞ ഗംഗയുടെ കരച്ചിൽ അവളെ ഓർമകളുടെ ഒരു പടുകുഴിയിലേക്കാണ് തള്ളി ഇട്ടത്.

അടച്ച കണ്ണിലൂടെ അവൾ കോടതി മുറ്റത്തു നിന്നും കൈ വിലങ്ങുമായി തനിക്കു നീട്ടിയ പുഞ്ചിരിയുമായി പോകുന്ന ഹരിയെ കണ്ടതും മിഴി നിറഞ്ഞൊഴുകി.
ചുവന്ന വാക മരച്ചോട്ടിൽ ഹരിയുടെ നെഞ്ചിൽ ചാരി നിന്നതോർത്തപ്പോൾ മിഴിനീരൊഴുകിയ കവിൾത്തടങ്ങൾ വിറപൂണ്ടു, ചുണ്ടിൽ ഒരു ചിരി വിടർന്നു, തൊട്ടടുത്ത നിമിഷം വിജയുടെ മുഖം മുന്നിൽ തെളിഞ്ഞു, പുറകെ ആരുടെയൊക്കെയോ ആക്രോശങ്ങളും, മുഖത്തിന് മേലെ ഉയർന്നു താഴുന്ന വേറെ മുഖങ്ങളും ശരീരത്തിൽ എന്തൊക്കെയോ നുരയ്ക്കുന്നത് പോലെ അനുഭവപ്പെട്ടതും അവൾ കണ്ണുതുറന്നു ചെവി പൊത്തി അലറി കരഞ്ഞു.
മുറിയുടെ മൂലയിലേക്ക് ചുരുണ്ട് കൂടിയ അവൾ ആഹ് മുഖങ്ങൾ മറയും വരെ കരഞ്ഞു തീർത്തു.
വസുവിന്റെയും ഗംഗയുടെയും ഹേമയുടെയും എല്ലാം മുഖങ്ങൾ മനസ്സിൽ തെളിയും തോറും ഏങ്ങൽ കൂടി കൂടി വന്നു.
ഹരിയെ കുറിച്ചോർക്കുമ്പോഴെല്ലാം അവൾക്ക് സ്വയം വേദന തോന്നി അവനു വേണ്ടി കാത്തു വെച്ച തന്നെ പലരും ഭോഗിച്ചോതോർത്ത മീനുവിന് സ്വന്തം ശരീരത്തോട് വെറുപ്പ് തോന്നി.
എന്തിന് ഇനി ജീവിക്കണം എന്ന് തോന്നി തുടങ്ങിയ അവളുടെ കണ്ണുടക്കിയത് മേശപ്പുറത്തിരുന്ന കടലാസിലേക്കാണ്.
………………………………………………….
സ്വയം കാണാൻ ഇനിയും കഴിയാതെ അവൾ ഇരുട്ടിലേക്കിറങ്ങി. ഇരുട്ടിൽ

💬 Comments

View all comments