0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 5.2K

കരച്ചിൽ വീണ്ടും ഉയർന്നതല്ലാതെ കുറഞ്ഞില്ല…..

"എന്റെ മേത്തു തൊടുമ്പോഴെല്ലാം ആഹ് ദിവസോണു നിക്ക് ഓർമ വരുന്നേ...എല്ലാം കടിച്ചു പിടിക്കാൻ നോക്കീതാ ഞാൻ,
പക്ഷെ കഴിയണില്ല….."

"എന്തിനാ മീനൂസെ പിടിച്ചു വച്ചെ എന്നോട് പറയാരുന്നില്ലേ….എനിക്ക് മനസിലാവില്ലെന്നു നിനക്ക് തോന്നിയോ…."

എന്റെ നെഞ്ചിൽ തല ചായ്ച്ചു ഏങ്ങലടിച്ചു കരയുന്ന മീനുവിനെ കെട്ടിപ്പിടിച്ചു മുടിയിൽ തലോടി ഞാൻ ആശ്വസിപ്പിച്ചു.
അന്നവളെ ഒരു പൊടിക്കുപോലും എന്റെ നെഞ്ചിൽ നിന്നകറ്റാതെ എന്റെ ഹൃദയമിടിപ്പ് താരാട്ടക്കി ഒരു കുഞ്ഞിനെ പോലെ കിടത്തി ഉറക്കി…..ഒരിക്കൽക്കൂടി ഇവളെ ഇനി നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു എന്നിൽ.
പിറ്റേന്ന് ഒന്നും ആരും അറിയണ്ട എന്ന് പറഞ്ഞാണ് ഞാൻ മീനുവിനെ റൂമിൽ നിന്നും പറഞ്ഞു വിട്ടത്….ഇവളുടെ അവസ്ഥ അറിഞ്ഞാൽ ചിലപ്പോൾ ഗംഗയ്ക്കും വസുവിനും കൂടെ സങ്കടം ആകും എനിക്കറിയാമായിരുന്നു.

"നീ എന്റെയാ മീനു എന്ത് കുറവുണ്ടെങ്കിലും എങ്ങനെ ആണെങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാനെ കഴിയൂ….അതുകൊണ്ട് അവരുടെ എല്ലാം പ്രിയപ്പെട്ട അനിയത്തിക്കുട്ടിയായി എന്റെ മീനുവായി ഈ മുറിക്ക് പുറത്തോട്ടു പോയാൽ മതി."

നെറ്റിയിൽ കരുതലിന്റെ മുത്തവും കൊടുത്ത് അവളെ പുറത്തേക്കയക്കുമ്പോൾ അവളെ ഓർത്തു എന്റെ നെഞ്ച് നീറുകയായിരുന്നു.

പക്ഷെ ഉള്ളിലെ നീറ്റൽ എന്നെപോലെ മീനുവിന് പൊതിഞ്ഞു പിടിക്കാൻ കഴിഞ്ഞില്ല അവളുടെ വിരൽത്തുമ്പിനെ പോലും അറിഞ്ഞിരുന്ന വസുവും ഗംഗയും അവളുടെ ഉള്ളിലെരിയുന്ന തീ തിരിച്ചറിഞ്ഞു.

അന്ന് രാത്രിയാണ് ഞാൻ അത് മനസ്സിലാക്കിയത്.
റൂമിൽ എന്നെ കാത്തു ഗംഗ ഉണ്ടായിരുന്നു തുമ്പിക്ക് മുല കൊടുത്തു കൊണ്ടിരുന്ന ഗംഗ എന്നെ കണ്ടതും വശ്യമായൊന്നു ചിരിച്ചു.

"ആഹ് ഡോർ അടച്ചേക്ക് ഹരി ….."

"അപ്പോൾ വസുവോ…."

"അതെന്താ നിനക്ക്

💬 Comments

View all comments