0%

Chapter Title : യുഗം 16 [Achilies] [Climax]

Author : Achillies Read All Parts 2194

കിട്ടണമെങ്കിൽ ടോക്കൺ എടുക്കണം, എപ്പോഴും ആരുടെയെങ്കിലും കയ്യിൽ ആയിരിക്കും പെണ്ണ്, നേരാം വണ്ണം എനിക്കുപോലും കാണാൻ കിട്ടാറില്ല.

അടുക്കളയിൽ എത്തുമ്പോൾ വസുവും ഹേമേടത്തിയും കൂടി നല്ല പണിയിലാണ്.
ഞാൻ ചെന്ന് സ്ലാബിലേക്ക് കയറി ഇരുന്നപ്പോൾ വസൂ ചിരിച്ചുകൊണ്ട് ഒരു ക്യാരട് എനിക്ക് നീട്ടി….
പെണ്ണിന്റെ താലിയും പുറത്താണ് മീനുവിനു കണ്ടതുപോലെ നീട്ടി വരച്ച സിന്ദൂരക്കുറി…

"ഇതെന്താ വസൂ ഹൈവേയിൽ സിഗ്നൽ ഇട്ടിരിക്കുന്ന പോലെ…"

പെണ്ണിന്റെ വിയർപ്പിൽ നെറ്റിയിലേക്ക് കുറച്ചു പടർന്ന ചെഞ്ചുവപ്പു വിരലുകൊണ്ട് പതിയെ തുടച്ചെടുത് ഞാൻ ചോദിച്ചു.

"ഹി ഹി അത് മീനൂന്റെ പണിയാ ഞാൻ രാവിലെ ഇട്ടതാ അവളതു കണ്ടിട്ട് അത് പോരാന്നും പറഞ്ഞു വീണ്ടും ഇട്ടു ചുവപ്പിച്ചിട്ടു പോയി....
…..പെണ്ണിന്റെ കാര്യം…"

എന്റെ മുൻപിൽ നിന്നും മുഖവും നീട്ടി നിന്ന വസൂ ഇളകി ചിരിച്ചുകൊണ്ട് പറഞ്ഞു.
തുടച്ചു കഴിഞ്ഞു നെറ്റിയിൽ ഒരുമ്മയും കൊടുത്ത് പെണ്ണിനെ ഞാൻ വിട്ടു.

വസൂ പിന്നെയും ബ്രേക്ഫാസ്റ് ഉണ്ടാക്കുന്നതിലേക്ക് തിരിഞ്ഞു.

"ഇന്ദിരാമ്മ എന്ത്യെ വസൂ…"

"അമ്മ ഗംഗയുടെ വയറില് കുഴമ്പിട്ടോണ്ടിരിക്കുവാ…."

"ഓഹ്….അപ്പോൾ മീനൂസും കൂടെ കാണുവല്ലേ…"

"ആഹ്…..ഹരി അച്ഛൻ ഹാളിലുണ്ടോ…."

"ഹ്മ്മ്…..തുമ്പിയേം കൊണ്ടിരിപ്പുണ്ട്…."

"പെണ്ണ് കരച്ചിലൊന്നുമില്ലല്ലോ…."

"ഏയ്….അവര് രണ്ടും കമ്പനി അല്ലെ.."

പ്രസവത്തിനു ശേഷം ഗംഗയുടെ വയറിലുണ്ടായ സ്‌ട്രെച് മാർക്ക് ഒക്കെ മാറ്റാനായിട്ടു എന്തോ കുഴമ്പും ലേപനവുമൊക്കെ ഇട്ടു തീരുമ്മാറുണ്ട്, അതിന്റെ വിദ്യയൊക്കെ ഇന്ദിരാമ്മ പഠിപ്പിച്ചു കൊടുക്കുന്നത് ഏറ്റവും ഇളയ മരുമകളായ മീനുവിനും...ഇവിടെ ഇനിയും ആവശ്യം വരുമല്ലോ…

രാവിലത്തെ പ്രാതലും കഴിഞ്ഞു ഇന്ദിരാമ്മ മൂന്നിനെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുതിട്ടു വരാൻ പറഞ്ഞു….
ഞാൻ ഉടുത്തു ഒരു ഒന്നൊന്നൊര മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ തമ്പുരാട്ടിമാരു മൂന്നുപേരും ഉടുത്തിറങ്ങി സെറ്റു സാരിയാണ് വേഷം തുമ്പിയുടെ നൂലുകെട്ടിനു എടുത്ത ഡ്രസ്സ് ആണ്…
ഗംഗയ്ക്ക് ചുവന്ന ബ്ലൗസ് വസുവിന് കറുപ്പ് മീനുവിന് പച്ച. ഹോ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല

💬 Comments

View all comments