Chapter Title : യുഗം 16 [Achilies] [Climax]
അമ്മയ്ക്കും ഹേമേട്ടത്തിക്കും അച്ഛനും കൊടുക്കാം…."
എന്റെ മന്തിയിൽ അടക്കം കയ്യിട്ടു വാരിയിട്ടു വസൂ, പെണ്ണുങ്ങൾ മൂന്നും കൂടി തൊട്ടിട്ടു ഇഷ്ടപ്പെടാതെ മാറ്റി വെച്ചിരുന്ന സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു എടുക്കുന്നതിനെ പറ്റിയാണ് പറയുന്നത്…
"അയ്യട എടുക്കണേൽ എടുത്തോ പക്ഷെ അവർക്ക് നേരാം വണ്ണം കഴിക്കാൻ പറ്റുന്നതുകൂടി എടുക്കണം ഇതും കെട്ടിപൊതിഞ്ഞു കൊണ്ടോയിട്ടു ഇനി അമ്മേടെ ചീത്ത എന്നെ കേൾപ്പിക്കാൻ അല്ലെ മക്കളുടെ മനസിലിരിപ്പ്…"
വസൂ എന്നെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു….
നേരത്തെ ഗംഗയ്ക്ക് ഇച്ചിരി കുറുമ്പും പൊട്ടത്തരവുമൊക്കെ ഉണ്ടായിരുന്നു മീനു കൂടി കൂടിയതോടെ അത് ഇപ്പോൾ കൂടി...ഇതുങ്ങളുടെ രണ്ടിന്റേം സഹവാസം കൊണ്ടാണെന്നു തോന്നുന്നു ഇപ്പോൾ വസുവിനെയും അവളുമാരുടെ ഒപ്പം കെട്ടാം എന്ന അവസ്ഥയിൽ ആയി…
"ഏട്ടാ…..നിർത്തിയെ...വണ്ടി നിർത്തിയെ…"
ഹോട്ടലിൽ നിന്നും ഇറങ്ങി തിരിച്ചു പോരും വഴി വണ്ടിയിൽ നിന്നും മീനു പുറകിൽ നിന്നും ചാഞ്ഞു എന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
"എന്താ മീനൂസെ എന്തിനാ നിർത്താൻ പറഞ്ഞെ…"
മുന്നിലിരുന്ന വസൂ പെട്ടെന്ന് തിരിഞ്ഞു അവളോട് ചോദിച്ചു.
"അത് ഇച്ചേയി….എന്തായാലും ഇത്രയും ഫുഡ് നമ്മൾ കൊണ്ടൊയാലും അവിടാരും ഇത് മുഴുവനൊന്നും കഴിക്കില്ലല്ലോ അതോണ്ട് നമുക്ക് കുറച്ചു അവർക്ക് കൊടുക്കാം…"
കാറിനു പുറത്തേക്ക് ചൂണ്ടി വഴിയരികിൽ ചെറിയ ടെന്റ് അടിച്ചിരിക്കുന്ന നാടോടികളെ കാട്ടി മീനു പറഞ്ഞപ്പോൾ പ്രതീക്ഷയോടെ ബാക്കി രണ്ടെണ്ണവും കൂടി എന്നെ നോക്കി.
അതോടെ കാറിൽ നിന്നും ഫുഡിന്റെ രണ്ടു പാക്കറ്റും എടുത്തുകൊണ്ട് ഞാൻ ആഹ് തെരുവിലെ കൂട്ടത്തിലേക്ക് നടന്നു.
ടെന്റിന് പുറത്തുകൂട്ടിയ അടുപ്പിൽ ചപ്പാത്തി പോലെ എന്തോ ചുടുകയാണ് ഒരു സ്ത്രീ തല മൂടി ഒരു നിറം മങ്ങി പിന്നി തുടങ്ങിയ ദുപ്പട്ട ഇട്ടിട്ടുണ്ട്.
ഞാൻ അടുത്തേക്ക് വരുന്നത് കണ്ട് അവരൊന്നു അമ്പരന്നു, അവരുടെ ദുപ്പട്ടയുടെ അറ്റത്തു തൂങ്ങി ഒരു കുഞ്ഞു കുട്ടിയും ഉണ്ടായിരുന്നു…
എന്നെ കണ്ട അവരുടെ ഭയം
💬 Comments
View all comments