Chapter Title : യുഗം 16 [Achilies] [Climax]
ഒലിച്ചിറങ്ങുന്ന കണ്ണീർ ഇടയ്ക്ക് കൈ മടക്കി തുടച്ചുകൊണ്ടിരുന്നു. നെഞ്ചിലേക്ക് കയറ്റി വെച്ച കല്ല് ആഴ്ന്നിറങ്ങുന്നു കണ്ണിൽ വല്ലാതെ ഭാരം നിറയുന്നു പലപ്പോഴും ഏങ്ങലടിയിലൂടെ, നെഞ്ചിൽ കെട്ടിയിരുന്ന ശ്വാസവും പുറത്തേക്ക് വന്നു.
ഞാൻ പോലും അറിയാതെ ഹോസ്പിറ്റലിന് മുന്നിൽ എത്തി.
കാറിൽ നിന്നുമിറങ്ങി ഒരു മായലോകത്തിലേക്ക് എന്ന പോലെ ഞാൻ നടന്നു.
"ഡാ ഹരി….ഇത്രയും നേരം എവിടെ പോയി കിടക്കുവായിരുന്നു…..
ആഹ് പെണ്ണ് നിന്നെ കാണണോന്നു പറഞ്ഞു കരഞ്ഞോണ്ടിരിക്കുവാ വേം വാ…."
ഹോസ്പിറ്റലിന് മുന്നിൽ തന്നെ എന്നെ കാത്തു നിന്ന വസൂ,... എന്റെ കയ്യിൽ വലിച്ചു പിടിച്ചുനടന്നുകൊണ്ട് പറഞ്ഞതെല്ലാം അങ്ങേ ലോകത്തു നിന്ന് കേൾക്കുമ്പോലെ ഒരു മുഴക്കം പോലെയെ എന്റെ കാതിൽ വീണുള്ളൂ.
"ഡാ ഹരി നീ ഇതെന്താ ആലോചിക്കുന്നെ….
അല്ല മീനു എന്ത്യെ…"
വസുവിന്റെ ആഹ് ചോദ്യം എന്റെ ഒരു ഞെട്ടലിൽ ആണ് നിന്നത്. തല പോലും ഉയർത്താൻ കഴിയാതെ ഞാൻ വസുവിന് മുന്നിൽ നിന്നു.
"നീ അവളെ കൂട്ടാതെ പോന്നോ…..
ഈ ചെക്കൻ,......, ആഹ് കീ താ ഞാൻ പോയി കൂട്ടീട്ടു വരാം…..പാവം ഒറ്റയ്ക്കിരുന്നു പേടിച്ചിട്ടുണ്ടാവും."
വസൂ എന്റെ മുമ്പിൽ ചാവിക്കു വേണ്ടി കയ്യും നീട്ടി നിന്ന് എണ്ണിപ്പെറുക്കി ഓരോന്ന് പറയുമ്പോഴേക്കും എന്റെ പിടി വിട്ടു പോയിരുന്നു.
കരഞ്ഞുകൊണ്ട് ഞാൻ വസുവിന്റെ കാലിലേക്ക് വീണതും. പെട്ടെന്ന് വല്ലാതായി വസൂ എന്നെ താങ്ങി പിടിച്ചു.
അവളുടെ കയ്യിലേക്ക് മീനുവിന്റെ കത്ത് ഞാൻ വച്ച് കൊടുക്കുമ്പോൾ ഒരു അമ്മയെ പോലെ എന്നെ മാറിൽ ചേർത്ത് പിടിച്ചു വസൂ അവിടെ കിടന്നിരുന്ന കസേരയിലേക്ക് ഇരുന്നു.
തകർന്നു പോയവന് നാണോം മാനോം
💬 Comments
View all comments