Chapter Title : യുഗം 3 [കുരുടി]
വരെ പോയിട്ടു വരാം, നീ പേടിക്കണ്ടട്ടോ ".
ഒരു ചിരി ആയിരുന്നു മറുപടി.
തൊടിയിൽ നിറയെ മരങ്ങളുണ്ട് ഇടയ്ക്കു നൂലു വീഴുന്ന പോലെയാ സൂര്യപ്രകാശം മണ്ണിൽ പതിക്കുന്നെ, പറമ്പിൽ ഒന്ന് നോട്ടം വീണാൽ ശെരിയാക്കി എടുക്കാം ചെറിയ ഒരു തോട്ടം. ജയിലിൽ കിടന്നതു കൊണ്ട് കൃഷിപ്പണി ഒക്കെ അത്യാവശ്യം അറിയാം.പതിയെ ഞാൻ കുളക്കടവിലേക്ക് നടന്നു. കുളത്തിന്റെ പുരയ്ക്കു അല്പം ബലക്ഷയം ഉണ്ടെന്നു തോന്നി കുളം പായൽ നിറഞ്ഞു മെഴുക്കായി കിടക്കുന്നു ആഹ് പടവിൽ ഇരുന്നു ഞാൻ കാൽ നീട്ടി വെള്ളത്തിലേക്ക് വെച്ചു നല്ല തണുപ്പുണ്ട്, അടുത്ത് കിടന്ന ചെറു കല്ല് വെള്ളത്തിലേക്ക് എറിഞ്ഞപ്പോൾ ഓളങ്ങൾ കാലിൽ മുത്തി.
ഒറ്റയ്ക്കവിടെ ഇരുന്നപ്പോൾ പഴയ ഓർമ്മകൾ കൊതിവലിക്കാൻ തുടങ്ങി. മറക്കാൻ ശ്രെമിച്ചിട്ടും മനസ്സിനെ കെടുത്തുന്ന ഓർമ്മകൾ. ആദ്യമായി ഹൃദയം പങ്കിട്ടവളുടെ ഓർമ്മ മീനാക്ഷി പാൽ പല്ലുകൾ കാട്ടി ചിരിച്ചു എന്നെ വീഴ്ത്തിയവൾ. .........മനസ്സ് വീണ്ടും കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോൾ അവിടെ നിന്നും തിരിച്ചു കയറി.തിരിച്ചു വീട്ടിലേക്കു വീട് ചുറ്റി ഉമ്മറത്ത് കൂടിയാണ് എത്തിയത്.
അത്യാവശ്യം വലിയ വീട് തന്നെ പെയിന്റ് ചിലയിടത്തു കരിയും പായലും പിടിച്ചു മങ്ങി ഇരുന്നു, ശെരിക്കും സിനിമകളിലെ ഒരു വലിയ തറവാട്, മുമ്പിൽ മുറ്റവും ഒരു വഴിയും ഉണ്ട് അത് അല്പം അകലെ ഉള്ള ഗേറ്റിൽ അവസാനിക്കുന്നു. മുറ്റത്തു കാർപോർച്ചുണ്ടു അതിൽ ഒരു ബൈക്ക് ഷീറ്റ് കൊണ്ട് മൂടി ഇരിക്കുന്നു, കണ്ടപ്പോൾ ഡ്രൈവിങ്ങിന്റെയും കളരിയുടെയും പാഠങ്ങൾ പഠിപ്പിച്ച ഗോവിന്ദൻ ആശാനേ ഓർത്തുപോയി, ഓർക്കരുത് വീണ്ടും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഓർത്തു തുടങ്ങിയാൽ പിന്നെ പിടി
💬 Comments
View all comments