0%

Chapter Title : യുഗം 5 [കുരുടി]

Author : Achillies Read All Parts 2.2K
എന്നെ ചൂടക്കല്ലേ അന്ന് ഇച്ചേയി കാരണം പകുതിക്ക് വെച്ച് പോവേണ്ടി വന്നു, എന്റെ പിടി വിട്ടു പോയാൽ ഇന്ന് ഞാൻ നിന്നേം കൊണ്ട് പോവേണ്ടി വരും." അതോടെ ആള് ഒന്നടങ്ങി എങ്കിലും ഇടയ്ക്കു ചെറിയ കുസൃതി ഒക്കെ കാട്ടി. "ഇനി ഇടയ്ക്കു ഇങ്ങനെ വരണം ചുറ്റി കറങ്ങണം കേട്ടോടാ ചെക്കാ..............ന്നാലും ഇച്ചേയിയെ കൂടി കൂട്ടി കൊണ്ട് വരാർന്നു." "ഇച്ചേയിയോട് ഞാൻ പറഞ്ഞിരുന്നു, ഇന്ന് മുഴുവൻ എന്റെ ഗംഗ കുട്ടിയോടൊപ്പം ആയിരിക്കുമെന്ന്..........ഇനിയെന്താ മോൾടെ ആഗ്രഹം പോരട്ടെ." "ഇനി ആവോ ഓര്മ വരുമ്പോ പറയാട്ട." എന്റെ കവിളിൽ പിടിച്ചു ആട്ടി കൊണ്ട് അവൾ പറഞ്ഞു. വൈകിട്ട് ഞാൻ തന്നെ പോയി ഇച്ചേയിയെ കൂട്ടി കൊണ്ട് വന്നു. അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് ഇച്ചേയി പറഞ്ഞത്, "ഹരി നാളെ എസ്റ്റേറ്റിൽ ഒരു ഇൻസ്പെക്ഷൻ ഉണ്ട് എനിക്കണേൽ ഹോസ്പിറ്റലിൽ നിന്നു വിട്ടു നിൽക്കാൻ പറ്റില്ല നീ ഗംഗയുമായി പോകുവോ." "അപ്പോൾ ഇച്ചേയി എന്ത് ചെയ്യും ഇവിടെ ഒറ്റക്കോ വേണ്ട ഞാൻ പോണില്ല ." ഗംഗയാണ് പറഞ്ഞത്.
"ഡി ഇവനിതൊക്കെ പഠിക്കണ്ടേ നീ പോയില്ലേൽ പിന്നെ എങ്ങനാ."ഇത് കേട്ട ഞാൻ പറഞ്ഞു. "ഗംഗ പറഞ്ഞതാ ശെരി ഇച്ചേയി ഇവിടെ എന്തായാലും തനിച്ചു നിക്കണ്ട, ഇവിടുന്നു ഒരാൾ എന്തായാലും പോണം എന്നാണെങ്കിൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം.""അത് മതി അവിടെ പിന്നെ വിനോദ് ഉണ്ടല്ലോ അവിടെ വേണ്ട കാര്യങ്ങൾ എല്ലാം വിനോദ് പറഞ്ഞു കൊടുത്തോളും. പിന്നെ രണ്ടു ദിവസത്തെ കാര്യോല്ലേ." ഗംഗ കൂടി പറഞ്ഞതോടെ ഇച്ചേയി ചിരിച്ചുകൊണ്ട് സമ്മതിച്ചു. അന്ന് രാത്രി മുറിയിൽ കിടന്നിരുന്ന എന്റെ അടുത്തേക്ക്

💬 Comments

View all comments