Chapter Title : യുഗം 6 [Achilies]
അവർ രണ്ടു പേരും സ്വയം വലതു കയ്യിലെ വളകൾ ഊരിയെടുത്തു. എന്നിട്ടു വളയില്ലാത്ത ആഹ് കൈകൾ എന്റെ നേരെ നീട്ടി.
"ഈ കയ്യിൽ ഇനി ഞങ്ങൾക്ക് മരിക്കും വരെ നീ ഇടുന്ന ഈ വള മാത്രം മതി."
വാസുകി രണ്ടു പേർക്കും വേണ്ടി എന്നോട് പറഞ്ഞു.
ഹൃദയം നിറയുന്ന സന്തോഷത്തിൽ ഞാൻ രണ്ടു പേരുടെയും കയ്യിൽ ആഹ് വളകൾ അണിയിച്ചു.
"മാല ഒന്നേ ഉള്ളൂല്ലോ അതാർക്ക ഞാൻ തരണ്ടേ."
"ഗംഗയ്ക്ക്,.......അവൾ കാരണോല്ലേ നിന്നെ ഞങ്ങൾക്ക് കിട്ടിയേ അപ്പോൾ അതിനവകാശി അവളാ."
മാല ഞാൻ ഗംഗയുടെ കഴുത്തിൽ കെട്ടിയ ഉടനെ രണ്ടു പേരും കൂടെ എന്നെ കട്ടിലിലേക്ക് വലിച്ചിട്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.അന്ന് രാത്രി കഥകളും അവരുടെ ആഗ്രഹങ്ങളുമെല്ലാം പറഞ്ഞു രണ്ടു പെണ്ണുങ്ങളും എന്നെ മാറി മാറി മാറിൽ കിടത്തി ഉറക്കി.
****************************************
"വാസുകി ഇപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നാൽ പിന്നെ ഗംഗയെ പോലെ ആണ്, സാരി ഊരിയിട്ടു ബ്ലൗസിലും പാവാടയിലും അല്ലെങ്കിൽ മുണ്ടുടുത്തോ ഒക്കെ ആയി നടപ്പ് രണ്ടിനെയും ഈ വേഷങ്ങളിൽ കാണുന്ന എന്റെ കാര്യമാണ് കഷ്ടം.
അന്ന് നനഞ്ഞ മഴ പണി തന്നു പിറ്റേന്ന് പനിയായി അതോടെ ഗംഗ വൈദ്യർ ചാർജ് എടുത്തു വസൂ ചെക്ക് ചെയ്ത് മരുന്ന് തന്നെങ്കിലും വൈദ്യർ എന്നെ കെട്ടിപ്പൂട്ടി മുറിയിലാക്കി പിന്നെ കൂടെ ഇരുന്നുള്ള ചികിത്സ രണ്ടു ദിവസത്തോടെ പനി കുറഞ്ഞു. അവളുടെ കണ്ണ് വെട്ടിച്ചു കൃഷി സ്ഥലത്തേക്കിറങ്ങാൻ കാലെടുത്തു പുറത്തു വെച്ചതെ ഓർമ ഉള്ളു ചന്തിയിൽ പുളി കൊമ്പ് കൊണ്ട് തല്ലി പൊള്ളിച്ചു ആഹ് ദുഷ്ട, ഓടി റൂമിലെത്തിയത്
💬 Comments
View all comments