Chapter Title : യുഗം 7 [Achilies]
അതുമതി.”
രാവിലത്തെ കത്തിയും ഫൂടും കഴിഞ്ഞു അജയേട്ടന്‍ ഇറങ്ങാന്‍ തുടങ്ങി. സ്റ്റേഷനില്‍ എത്താണോല്ലോ.
മല്ലിയെ കണ്ണു കാണിച്ചപ്പോള്‍ നാണം കലര്‍ന്ന പുഞ്ചിരിയുമായി അവള്‍ പൂത്തുലഞ്ഞു നിന്നു.
അജയേട്ടന്‍ ഇറങ്ങിയതോടെ എനിക്കാകെ മടുപ്പായി തുടങ്ങി. ജീപ്പും എടുത്തൊന്ന് ചുറ്റി ടൌണില്‍ എത്തി, എന്റെ പെണ്‍പിള്ളേരേം വിളിച്ചു രണ്ട് ഔട്ലേറ്റിലും കൂടി കയറിയപ്പോളാണ് ഇന്ന് രാത്രി പൊലിസിനുള്ള കുപ്പിയുടെ കാര്യം ഓര്‍ത്തത്. പിന്നെ അങ്ങേരെ വിളിച്ചു,
“അജയേട്ടാ ഇന്ന് രാത്രി ഫാം ഹൌസില്‍ തന്നെ അല്ലേ, കുപ്പി വേണോ ഞാന്‍ വാങ്ങാം, ഏതാ ബ്രാന്‍ഡ് വാങ്ങേണ്ടത്.”
അയാള്‍ടെ കയ്യില്‍ എണ്ടെന്നും ക്വാര്‍ടെസില്‍ ചെന്നെടുത്തോളാനും പറഞ്ഞു. അപ്പോഴാണ് താക്കോലിന്റെ കാര്യം ഓര്മ്മ വന്നത്.
പിന്നെ താക്കോല്‍ വാങ്ങാന്‍ അങ്ങേര് പറഞ്ഞിട് ഹൈ ലേക് ഹോടെലില്‍ എത്തി, ജീപ്പ് ഹോടെലിനടിയിലെ ബേസ്മെന്‍റ് പാര്‍ക്കില്‍ ഇട്ടു അങ്ങേര്‍കുള്ള വെയിറ്റിങ് ആയി. അങ്ങേരുടെ പോലീസ് ജീപ്പും അവിടെ കിടപ്പുണ്ട്.
പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആളെത്തി.
“ഒരു ഹവാല ഇന്‍ഫര്‍മേഷന്‍ കിട്ടി വന്നതാട, എന്തായാലും പൊക്കി. പക്ഷേ ഒരുത്തന്റെ പെടലിക്ക് വെച്ചു വേറെ രണ്ടെണ്ണം ചാടാനുള്ള പരിപാടിയ എസ് പി ഇപ്പോ വിളിച്ചു വെച്ചേയുള്ളൂ.”
ഞാന്‍ ചോദിക്കാതെ തന്നെ ആള് പറഞ്ഞു. താക്കോല്‍ എനിക്കു നേരെ നീട്ടി.
“ എങ്കി നീ വിട്ടോ ഞാന്‍ വൈകീട്ട് എത്തിക്കോളാം.”
തിരിഞ്ഞ അജയേട്ടന്‍റെ പിന്നില്‍ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍സ് പിടിച്ചു കൊണ്ട് വന്ന സ്ത്രീയില്‍ എന്റെ കണ്ണുടക്കി. ഒരു പുതപ്പിനാല്‍ പൊതിഞ്ഞു വേച്ച് വേച്ച് നടക്കുന്ന അവരെ കണ്ടതും എനിക് എവിടെയോ കത്തി.
തുടരും............
💬 Comments
View all comments