Chapter Title : യുഗം 8 [Achilies]
നീ നാളെ വാ ഹരി, പ്ലീസ്."
വസുവിന്റെ ശബ്ദത്തിലെ ഇടർച്ച തുളച്ചത് എന്റെ നെഞ്ചയിരുന്നു.
"വസൂ കരയല്ലേ സോറി. പ്ലീസ് കരയല്ലേ."
"ഇല്ലടാ നീ നാളെ വാ."
"വസൂ , ഗംഗ?."
"അവളിവിടൊണ്ട് ബാക്കി എല്ലാം നാളെ പറയാം."
എന്റെ മനസ്സിൽ വീണ്ടും ചിന്തകൾ ഉരുണ്ട് കൂടി നാളെ ഇവരെയും കൂട്ടി ചെല്ലാൻ പറഞ്ഞതെന്തിനാവും, വസൂ എന്തിനാ കരഞ്ഞത്. തലക്ക് ആകെ വട്ടു പിടിക്കാൻ തുടങ്ങി.
അവിടെ നില്ക്കാൻ തോന്നിയില്ല ജീപ്പെടുത്തു ടൗണിലേക്കിറങ്ങി, അജയേട്ടനെ കഴിയുമെങ്കിൽ ഒന്ന് കാണണം എന്നുണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ ആള് ബിസി ആണെന്ന് മനസിലായി, പിന്നെ ടൗണിലും പരിസരത്തും ചുറ്റി തിരിഞ്ഞു അപ്പോഴാണ് അവർക്ക് ഉടുക്കാൻ ഡ്രസ്സ് ഒന്നുമില്ലാത്ത കാര്യം ഓര്മ വന്നത്, ഒപ്പം നാളെ പോണെങ്കിലും ഉടുപ്പ് വേണോല്ലോ. ഒരു തുണിക്കടയിൽ കയറി പ്രായവും ഏകദേശ വണ്ണവും പറഞ്ഞപ്പോൾ അല്പം അയഞ്ഞ രീതിയിലുള്ള ചുരിദാർ വാങ്ങി ഒപ്പം അതിനു പറ്റിയ പാന്റും, ഇന്നെറിന്റെ അളവറിയാത്തത് കൊണ്ട് അത് വാങ്ങാൻ നിന്നില്ല. ഇരുട്ട് വീണു തുടങ്ങിയപ്പോഴാണ് തിരികെ പോവാൻ തീരുമാനിച്ചത്. സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ അജയേട്ടനെ തിരക്കി. കുറച്ചു കഴിഞ്ഞ് ആള് വന്നു, രാവിലെ കസ്റ്റഡിയിൽ എടുത്ത മീനാക്ഷിയുടെ ഭർത്താവിനെ കോടതിയിൽ ഹാജരാക്കാനുള്ള എഴുത്തും കുത്തും നടക്കുവാണെന്നു പറഞ്ഞു. നേരത്തെ പറഞ്ഞപോലെ ഇവനെ ഇട്ടു കൊടുത്ത് അവന്മാർ ഊരി, ഇവനിപ്പോഴും കാര്യമറിയാതെ അവന്മാർ പെടുത്തിയതാണെന്നറിയാതെ ഇരിപ്പുണ്ട്. മിക്കവാറും റിമാൻഡ് ചെയ്യും, ഇവനെ പെടുത്തിയവന്മാരുടെ ഗുണം വെച്ച് നോക്കിയാൽ മിക്കവാറും ഇവന് വേണ്ടി ആരും വരുമെന്ന് തോന്നുന്നില്ല.
അജയേട്ടന്റെ സംസാരത്തിൽ നിന്നും ഇത്രയും എനിക്ക്
💬 Comments
View all comments