യുവപൂജ [Ezhuthukaran]
📝 Ongoing
👁 186348 views ❤ 177 likes 💬 19 comments
യുവപൂജ
YuvaPooja | Author : Ezhuthukaaran
(എന്റെ ആദ്യത്തെ കഥയ്ക്ക് കിട്ടിയ പ്രതികരണം വച്ച് ഈ കഥയും ഒരു ട്രൈബൽ പരിസരത്തു തന്നെ ആണ് സംഭവിക്കുന്നത്. ഇൻറർനെറ്റിൽ വായിച്ച ഒരു കഥയുടെ പുനരാഖ്യാനം ആണ് ഇതും).
ചെന്നൈയിലെ ഒരു ഞായറാഴ്ച രാവിലെ. തലേന്ന് പെയ്ത മഴയിൽ മുറ്റമെല്ലാം നനഞ്ഞിട്ടുണ്ട്. ചെടികളെല്ലാം മഴയിൽ നനഞ്ഞു സന്തോഷിച്ചു നിൽക്കുന്നു. ECR ഇലെ ആ വലിയ വീട്ടിൽ ബാൽക്കണിയിൽ നിന്ന് പ്രൊഫസർ സംഗീത മേനോൻ പുറത്തേക്കു നോക്കി. മഴ പെയ്തതിനാൽ പ്രഭാതം തെളിഞ്ഞു നിൽക്കുന്നു. ചെന്നൈയിൽ ഇതപൂർവമാണ്. തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും ഒരു അവധി തനിക്കു കിട്ടിയിട്ട് കുറച്ചേ ആയുള്ളൂ. നരവംശശാസ്ത്രത്തിൽ യൂണിവേസിറ്റി പ്രൊഫസർ ആയിരുന്നു സംഗീത മേനോൻ. മകനെ വളർത്തി വലുതാക്കാനുള്ള ഓട്ടത്തിൽ നിന്ന് അവൻ പ്ലസ് ടു കഴിഞ്ഞാൽ ഒരവധി എടുക്കണം എന്ന് സംഗീത വിചാരിച്ചിട്ട് കുറെയായി. അതുകൊണ്ടാണ് റിട്ടയര്മെന്റിനു വര്ഷങ്ങള്ക്കു മുൻപ് തന്നെ വളന്ററി റിട്ടയർമെന്റ് എടുക്കാൻ അവർ തീരുമാനിച്ചത്.
വളരെ വൈകിയായിരുന്നു അവരുടെ വിവാഹം. പഠനവും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകുന്പോലും ഒരു വിവാഹത്തെ പറ്റി അവർ ചിന്തിച്ചിട്ടില്ല. നിർബന്ധിക്കാൻ അച്ഛനും അമ്മയും അപ്പോൾ ജീവിച്ചും ഇരുന്നിരുന്നില്ല എന്നത് മറ്റൊരു സത്യം. ചെന്നൈ നഗരത്തിൽ ഒറ്റയ്ക്ക് അതിജീവിച ഒരു സ്ത്രീ. തന്റെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ ആണ് സംഗീത രാജനെ കണ്ടുമുട്ടിയത്. തന്റെ കോളേജിലേക്
💬 Comments
View all comments