അതികം വൈകാതെ തന്നെ ചന്ദ്രേട്ടന്റെ അമ്മ മരിച്ചു. ആ സമയത്താണ് ഞാൻ ഗർഭിണിയായത്.അപ്പോഴൊക്കെ എന്നെ ഒരു കുറവും വരുത്താതെ പൊന്നുപോലെയാണ് ചന്ദ്രേട്ടൻ നോക്കിയിരുന്നത്. അങ്ങനെ വൈകാതെ ഞങ്ങൾക്ക് ഒരു കുട്ടി ജനിച്ചു. പെൺകുട്ടിയായിരുന്നു. അവൾക്ക് ശില്പ എന്ന് പേര് നൽകി. പിന്നെയങ്ങോട്ട് നല്ല നാളുകളായിരുന്നു ഞങ്ങളുടേത്.അങ്ങനെയിരിക്കെ ശില്പ +2 വിനുപഠിക്കുന്ന സമയത്ത് മരത്തിന്റെ മുകൽ നിന്നും വീണ് ചന്ദ്രേട്ടൻ ഞങ്ങളെ വിട്ടുപോയി. അത് എന്നെയും മകളെയും വല്ലാതെ താളലർത്തിയിരുന്നു.
പതിയെ ആ തളർച്ചയിൽനിന്നും ഞങ്ങൾ കരകയറി. പിന്നെ അങ്ങോട്ട് അതിജീവനത്തിന്റെ നാളുകളായിരുന്നു.
ജീവിക്കാൻ വേണ്ടിയുള്ള അതിജീവനം, മകളെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കാനുള്ള അതിജീവനം.
പെൺകുട്ടികളെ പഠിക്കാൻ വിടുന്നത് എന്തോ വലിയ തെറ്റാണെന്ന് കരുതുന്നവരാണ് അവിടെയുള്ള ഭൂരിഭാഗം ആദിവാസികളും. മകളെ പഠിക്കാൻ വിടുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിക്കാൻ അവർ ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ ഞാൻ അതിലൊന്നും കുതറിയില്ല. രാവിലെ മുതൽ വൈകുന്നേരം വരെ അടുത്ത ഗ്രാമത്തിലെ അച്ചാറ് കമ്പിനിയിൽ ജോലി ചെയ്തും, പിന്നീടുള്ള ഒഴിവുസമയങ്ങളിൽ പറമ്പിൽ കൃഷിചെയ്തും ചെറിയരീതിയിൽ സംബാധിക്കാൻ തുടങ്ങി.
അവിടെയുള്ള ആദിവാസികളുടെ ദുരാചാരങ്ങൾക്കെതിരെയും, മൂപ്പന്റെ മോശം നിയമങ്ങൾക്കെതിരെയുമെല്ലാം ഞാൻ എതിരായിരുന്നു. അതൊകൊടുത്തന്നെ എന്റെ നാശമായിരുന്നു അവരുടെ സ്വപ്നം.
കുറച്ചു ദിവസങ്ങൾക്ക് ശേഷം
അടുത്ത് താമസിച്ചിരുന്ന കോമനും കുടുംബവും കുടില് പൊളിച് മറ്റൊരു ദേശത്തേക്ക് താമസം മാറി.
അത് കൊണ്ട് ആ ഒരു പ്രദേശത്ത് ഞങ്ങളുടെ കുടില് ഒറ്റപെട്ടു പോയി.
മകള് പഠിച്ചു വലുതായിട്ടു വേണം ഈ കുടില് പൊളിച് ഒരു വീടെടുക്കാൻ.
അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത ഗ്രാമത്തിൽ ഉത്സവം തുടങ്ങിയത്.
രാത്രി കഥകളിയും, പുലർച്ചെ കരിമരുന്നു പ്രയോഗവുമൊക്കെയുണ്ട്.
” അമ്മേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ദിവ്യയുടെ വീട് അമ്പലത്തിന് അടുത്താണ്. ഉത്സവത്തിന് അവളെന്നെ ക്ഷണിച്ചിരുന്നു. അത് കൊണ്ട് അന്ന് രാത്രി അവളുടെ വീട്ടിൽ നിന്ന് പിറ്റേ ദിവസമേ ഞാൻ വരത്തുള്ളു കേട്ടോ “
ഞാൻ അവൾക്ക് അനുവാദം നൽകി.
” സൂക്ഷിച്ചുമ് കണ്ടുമൊക്കെ നടക്കണം, ആൺപിള്ളേരോടൊന്നും മിണ്ടാൻ പോവരുത്. ”എന്നിങ്ങനെ ഒരു പാട് സുരക്ഷ നിർദേശങ്ങൾ നൽകി.
തുടക്കം അടിപൊളി, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ.
കൊള്ളാം…….
????
kolllam thudaruga
Olichille
കൊള്ളാം ബാക്കി
ബാക്കി ആയാലോ