“ജീവിതത്തിലെ നമ്മൾ മനസിലാക്കാത്ത സുന്ദരമായ നിമിഷം നിനക്ക് ഏതാണെന്നു അറിയോ?”
“ഞാൻ ചിലപ്പോൾ ചിന്തിക്കും, ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നില്ല. നിന്നെ നോക്കികൊണ്ടിരിക്കാണ് സുമി.”
“അത് തന്നെയാണ് ഞാൻ പറയാൻ വരുന്നത്, നിൻ്റെ കണ്ണിൽ എനിക്ക് കാമം അല്ല കാണാൻ പറ്റുന്നത്.”
“നിൻ്റെ കണ്ണിലും” അവൾ ചിരിച്ചു.
“സത്യം, ഒരു ആണിനും പെണ്ണും സെക്സ് എന്ന വികാരത്തിലുപരി ഒരുപാട് ദൂരം താണ്ടേണ്ടി വരണം അത് എന്താണെന്ന് മനസിലാക്കാൻ എന്നുള്ളത് സത്യമാണ്.”
“എന്താണ് സുമി, ഫിലോസഫി എല്ലാം?”
“നീ മനസിലാക്കിയില്ലെങ്കിലും അത് മറ്റു ആരെക്കാളും മനസിലാക്കേണ്ടത് ഞാൻ ആണ്. എൻ്റെ ആഗ്രഹങ്ങളെ കുഴിച്ചു മൂടിയതിൽ നിന്നുമാണ് ഭാവി കാലത്തേക്കുള്ള എൻ്റെ പുനർജ്ജന്മം.”
ഇതുപോലെയുള്ള സംസാരങ്ങൾ ഒരുപാട് ഞങ്ങൾക്കിടയിൽ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ ന്യൂയെർ വന്നപ്പോളാണ് സുമിയുടെ കോൾ വരുന്നത്. ഡിസംബർ 31നു, പെരുമാളിൽ വന്ന സുമിയുടെ മെസ്സേജ് ഞാൻ നോക്കിയിരുന്നില്ല. വൈകുന്നേരം എട്ടുമണി ആയിക്കാണും എനിക്ക് വാട്സാപ്പിൽ സുമിയുടെ മിസ്ഡ് കോൾ വന്നപ്പോൾ. ഞാൻ സുമിയെ തിരിച്ചു വിളിച്ചു.
“എന്താണ് മോനെ ന്യൂയർ ആയി പ്രോഗ്രാം?”
“എന്ത് പ്രോഗ്രാം സുമി, മദ്യപാനം. ഞാൻ ഇറങ്ങാൻ നിൽക്കുന്നു.”
“അപ്പോൾ നീ ഇന്ന് വീട്ടിൽ വരില്ലേ?”
“എങ്ങനെ വരാൻ. നാലുകാലിൽ വന്നാൽ മാതാവ് തല്ലികൊല്ലും.”
“ഒക്കെ… നീ എനിക്ക് ഒരു ഹെല്പ് ചെയ്യോ?”
“എന്ത് ഹെല്പ് ആണ്?”
“നീ ഇറങ്ങുമ്പോൾ വിളിക്കടാ ചെക്കാ!”
സുമി എന്നെ വിളിക്കാത്തതുകൊണ്ടു തന്നെ ചില സമയം കോൾ വരുമ്പോൾ കട്ട് ചെയ്യാൻ പറയാൻ തോന്നാറില്ല.. പാവം, അവളുടെ ആഗ്രഹങ്ങൾക്ക് ഒരുപാടൊരുപാട് ലിമിറ്റേഷൻസ് ഉണ്ട്. ഞാൻ കുളി കഴിഞ്ഞു ഇറങ്ങാൻ നിൽകുമ്പോൾ നല്ല മഴ! റൈൻ കോട്ട് തപ്പുന്നതിനു ഇടയിലാണ് സുമി വിളിക്കാൻ പറഞ്ഞത് ഓർമ്മ വന്നത്. ഇറങ്ങുന്നതിനു മുൻപ് തന്നെ ഞാൻ അവളെ വിളിച്ചു.
“എന്താ വിളിക്കാൻ പറഞ്ഞത്?” മഴയുടെ ശബ്‌ദം കാരണം ഒന്നും അവൾ പറയുന്നത് ക്ലിയർ ആയിരുന്നില്ല. ഞാൻ റൂമിൽ കയറി വാതിൽ അടച്ചു.
“ഡാ, ഞാൻ പറയുന്നത് കേൾക്കു. ഇവിടെ ആരും ഇല്ല, നീ കുടിക്കാൻ പോകുന്ന മദ്യം, നിൻ്റെ ഫ്രണ്ട്‌സ് ഒന്നും ഇവിടെ ഇല്ല. ഉള്ളത് ഞാൻ മാത്രം ആണ്. എൻ്റെ കൂടെ ന്യൂയർ ആഘോഷിക്കാൻ ആഗ്രഹിക്കാൻ തോന്നുന്നു എന്ന് ഉണ്ടേൽ നീ ഈ മഴയത്തു കാട്ടിലൂടെ തന്നെ വരണം”
Athu thanneya parayan ulle..
പറ….
ശരിക്കും നല്ല കഴിവുള്ള എഴുത്. ഒടുപാട് ഇഷ്ടം ആയി കൊണ്ടന്യൂ ചെയ്യണം സുമി. Sarikkum exited anu next chapter vaayikkan vendi waiting anu. Nalloru love story vaayichapole undayi . Yee novel continue cheyyanam
മധുരം മനോഹരം
Anu story 2 ayutho
Ith എവിടെയോ വായിച്ച pole indallo
പെരുമാൾ അടിപൊളി.. നല്ലൊരു ഒഴുക്കോട് കൂടി ആസ്വദിക്കാൻ പറ്റി.. കാരണം ഇതിൽ ഒരുപാടു മനസിലാക്കാനും, ചിന്തിക്കാനും, പ്രവർത്തിക്കാനും ഉള്ള ഒരുപാടു വരികളുണ്ട്…. സ്വപ്നങ്ങൾ അതിനു ചിറകുകളില്ല.. സത്യമാണ്.. താങ്കളുടെ വളരേ നന്നായി ഇഷ്ടപ്പെട്ടു… സുമി ഒരുവല്ലാത്തൊരു ഹരമായിരിക്കുകയാണ്… അത്രക്കെ പെർഫെക്ട് ആണ് സുമി ന്നാ കഥാപാത്രം…
കാത്തിരിക്കും സഹോ അടുത്ത പാർട്ടിലേക്കു തുടരൂ… ???