അവിടെ, ജീവിതമെന്ന റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയിൽ പാസ് മാർക്ക് നഷ്ടപ്പെട്ട് ഡെയ്ഞ്ചുർ സോണിൽ എലിമനേഷൻ കാത്തുകിടക്കുന്ന ജോസഫ് ചേട്ടന് ദിവസേന മരുന്നെടുത്ത് കൊടുക്കാനുള്ള ചുമതല കുറച്ചുനാളായി സുനന്ദക്കാണ്.
അതിന് കൃത്യമായി ന്യൂയോർക്കിലുള്ള ജോസഫ് ചേട്ടന്റെ നഴ്സ് മകൾ റീന സുനന്ദയുടെ ബാങ്ക് അക്കൗണ്ടിൽ സൗഹൃദം പുതുക്കാറുമുണ്ട്.
മറ്റൊന്നുമില്ല
രാവിലെയും വൈകിട്ടും ജോസഫ് ചേട്ടനുമായി പത്തുമിനിറ്റ് സൗഹൃദ സംഭാഷണം, ഒന്നിരാടം ദിവസം വൈകുന്നേരം വിവരങ്ങൾ ഡോക്ടർ ഫെർണാസിനെ വിളിച്ച് അറിയിക്കണം. ദിവസവും നാലു നേരത്തേക്കുള്ള മരുന്നുകൾ കൃത്യമായെടുത്ത് വിവിധ വർണ്ണങ്ങളിലുള്ള നാലു ഡപ്പികളിൽ ഇട്ടുവക്കണം അത്രതന്നെ.
പകൽ പാചകത്തിനും മറ്റുമായി വരുന്ന പെൺകുട്ടി അവ സമയാസമയങ്ങളിൽ എടുത്ത് കൊടൂത്തോളും.
പതിവുപോലെ അൽപ സമയം ജോസഫ് ചേട്ടനരികിൽ ചെലവഴിച്ച ശേഷം മരുന്നു.ഡപ്പികൾ പെൺകുട്ടിയെ ഏൽപ്പിച്ച് സുനന്ദ വീട്ടിലേക്ക് തിരിച്ചു.കഥകള്‍.കോം അവിടെ ടിഫിൻ കഴിക്കാൻ റിഡിയായി ടേബിളിൽ താളം പിടിച്ചുകൊണ്ട് പ്രദീപൻ ഇരിക്കുന്നുണ്ടായിരുന്നു.
വെളുപ്പിന് ഉണ്ടാക്കിവച്ചു പൂട്ടും കടലക്കറിയും വിളമ്പിക്കൊടുത്ത ശേഷം പ്രദീപന് കൊണ്ടുപോകാനുള്ള ചോറും കറിയും പാത്രത്തിലാക്കുമ്പോൾ ഭക്ഷണത്തിനൊപ്പം കൂടിക്കാൻ വെള്ളം കൊടുക്കാൻ മറന്നകാര്യം ഇക്കിൾ ശബ്ദത്തിൽ അയാൾ അവളെ ധരിപ്പിച്ചു. വേഗം ഒരു കണ്ണാടിഗ്ലാസിൽ വെള്ളവുമായി അവൾ പ്രദീപന്റെ അരികിലെത്തി.
അത് വാങ്ങി കൂടിച്ച് അൽപം ദേഷ്യത്തിൽ ‘ആഹാരം തരുമ്പം വെളേള്ളാം തരണന്ന് നിന്നോട് പ്രത്യേകം പറയണോ..? എന്ന അയാളുടെ ചോദ്യം അത്ര കാര്യമാക്കാതെ അടുക്കളയിൽ നിന്നും ചോറുപാത്രമെടുത്ത് ടേബിളിലിരുന്ന അയാളുടെ ബാഗിൽ കൊണ്ടു വച്ചു. പ്രദീപൻ പോയശേഷം ഒരു നിമിഷത്തെ പ്രാർത്ഥനയിൽ മുഴുകി നിൽക്കുമ്പോൾ മണി എട്ടായെന്ന ഓർമ്മപ്പെടുത്തലുമായി ചുവരിൽക്ളോക്ക് ശബ്ദിച്ചു.
സുനന്ദക്ക് ഓഫീസിലേക്ക് പോകേണ്ട സമയം സംജാതമായിരിക്കുന്നു.
ഒട്ടും താൽപര്യമുണ്ടായിട്ടല്ല അവൾ ജോലിക്ക് പോകുന്നത്. വീതമായി കിട്ടിയ മൂന്നരസെന്റിൽ ഒരു വീട് തല്ലിക്കൂട്ടിയപ്പോൾ മാസാമാസം പ്രദീപന് കിട്ടുന്ന തൂശ്ചമായ ശമ്പളത്തിന്റെ ഏറിയ പങ്കും ഹൗസിങ് ലോൺ നൽകിയ ധനകാര്യസ്ഥാപനം അപഹരിക്കാൻ തുടങ്ങി. രണ്ടറ്റവും കൂട്ടിമുട്ടിക്കണമെങ്കിൽ താൻ കൂടി ജോലിക്കുപോകണം എന്ന തിരിച്ചറിവാണ് അവളെ കച്ചകെട്ടി ഇറക്കിയത്.
ഓരോ ദിവസവും രാവിലെ എട്ട് മണി അടിക്കുമ്പോൾ സുനന്ദയുടെ മുഖം ആകെ അസ്വസ്ഥമാകും. ജോലിഭാരക്കൂടുതലോ കോ-വർക്കേഴ്സിന്റെ തൊഴുത്തിൽ കൂത്തേ ഒന്നുമല്ല കാരണം,
kollam
Nalla story
അടിപൊളി .വീട്ടമ്മ മാരുടെ ദിനചര്യ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .
ഭയങ്കര എഴുത്തായിപ്പോയി.. ഒരു ജീവിതം, അതിലെ കുറച്ചു ദിവസങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നന്ദി. ചില വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചു ട്ടോ
ഒരു വീട്ടിൽ കയറിയിറങ്ങിയ ഫീൽ, കിടു സ്റ്റോറി
nalla plot setting… continue
മംഗളം സ്റ്റോറി
Good one
Nice
ethinu randam bhagam undakumo ? undenkil post cheyyu
Adipoli katha..nalla originality feel chyunu..congratz….petten aduthath ezhuthuka
Lovely
Kollam idhu ezhuthiyadhum oru pravasiyanennu Manasilay adhum type cheydhu alochich oopadu vannukanum nadannum irunnum oke