സുനന്ദയുടെ വേഷങ്ങള്‍ 266

നിമിഷങ്ങൾക്കുള്ളിൽ ലാന്റ്ഫോൺ ശബ്ദിച്ചു തുടങ്ങി, ഇടക്കിടെ അപ്പന്റെ ശബ്ദമൊന്നുകേൾക്കുന്നതിനായി റീനയുടെ നിർദ്ദേശപ്രകാരം ഫോൺ കിടക്കയ്ക്കരികിൽ തന്നെയാണ് വച്ചിരുന്നത്.
സുനന്ദ ഫോൺ എടുത്തു
‘ഫ്ലോ റീന.’
‘ങ്’അ. സുനന്ദി ഞാനിന്നൽപം ബിസ്റ്റിയാണ്. അപ്പനോട് നാളെ വിളിച്ച് സംസാരിക്കാം;
പകലെപ്പോഴെങ്കിലും, അവിടെ തങ്കമണി ഉണ്ടാവുമല്ലോ.
നിന്റെക്കൗണ്ടിൽ ഒന്നുനോക്കിയേര് ഞാൻ പൈസ അൽപം കൂടുതൽ ആയച്ചിട്ടുണ്ട്.നീ ഒരു നല്ല സാരി വാങ്ങിക്കോ.
അപ്പന്റെ മരുന്നിനും മറ്റുമുള്ളത് വേറേ; രണ്ടും രണ്ടായിട്ടാ അയച്ചിരിക്കുന്നത് സ്റ്റേമെന്റ് നോക്കുമ്പോൾ നിനക്ക് മനസ്സിലാവും ഓക്കേ.’
(Jo@ʼ
ആവശ്യപ്പെടാതെ തന്നെ എല്ലാം അവൾ അറിഞ്ഞ് ചെയ്യുന്നുല്ലോ എന്ന സന്തോഷത്തോടെ ഫോൺ കട്ട് ചെയ്ത് റീന നാളെ വീണ്ടും വിളിക്കുമെന്ന് ജോസ്ഫേട്ടനോട് പറഞ്ഞശേഷം സുനന്ദ കിടക്കയിൽ നിന്ന് എണീറ്റു.
രാത്രിയിലെ മരുന്നും ആഹാരവും കൊടൂത്ത് കൂട്ടുകിടക്കാൻ അകന്ന ബന്ധുവായ സ്റ്റീഫൻ എത്തിയട്ടേ പോകാവൂ എന്നൊരിക്കൽകൂടി ഓർമ്മിപ്പിച്ച ശേഷം കൂട്ടികളെയും കൂട്ടി സുനന്ദ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപാടെ രാവിലെ അഴിച്ച് അഴയിൽ തൂക്കിയ മാക്സിയിലേക്ക് വീണ്ടും പ്രവേശിച്ചു. കൂട്ടികളുടെ യൂണിഫോമും താൻ പകൽ അണിഞ്ഞ സാരിയും ഒരു ബക്കറ്റിൽ നിറച്ച വെള്ളത്തിൽ അൽപം സർഫ് ഇട്ട് ഒന്നുപതച്ചശേഷം അതിലേക്ക് മൂക്കിവച്ചു.
കൂട്ടികളെ മേലുകഴുകിച്ച് ഉടുപ്പിടാനായി മുറിയിലേക്ക് വിട്ട് അവൾ അടുക്കളയിലെത്തി ചായയുണ്ടാക്കി അതുമായി വരാന്തയിലെത്തുമ്പോൾ ഹോംവർക്കുകൾക്കായി ബുക്കുകളും നിരത്തി അനുവും വിനുവും അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂർ നീണ്ട ട്യൂഷൻ വേഷം ഉപേക്ഷിച്ച് സുനന്ദ വീണ്ടും അടുക്കളയിലേക്ക് മടങ്ങി.
രാവിലെ പാത്രങ്ങളിൽ പകർന്ന് ഫ്രിഡ്ജിൽ വച്ചിരുന്ന കറികൾ എടുത്ത് പുറത്ത് വച്ചു. രാത്രിയിലേക്കുള്ള ഭക്ഷണം പതിവുപോലെ ചൂടാക്കിക്കൊണ്ടിരിക്കുമ്പോൾ രണ്ടുമൂന്നു കിറ്റകളിൽ അരിയും പച്ചക്കറികളുമായി പ്രദീപൻ എത്തി.
അവ വാങ്ങി യഥാസ്ഥാനങ്ങളിൽ വച്ചശേഷം അൽപനേരം ടിവിയുടെ മുമ്പിൽ ചെലവിട്ടു. ഓരോ ദിവസയും താനൽപ്പമെങ്കിലും വിശ്രമിക്കുന്നെങ്കിൽ അത് ഈ ടിവിക്കു മുമ്പിലെ ഏതാനും നിമിഷങ്ങളിൽ മാത്രമാണ് എന്ന തിരിച്ചറിവ് സുനന്ദയുടെ ഉള്ളിൽ നിന്നും ഒരു ദീർഘനിശ്വാസമായി പുറത്തേക്ക് വന്നു.

The Author

Meera Nair

www.kkstories.com

13 Comments

Add a Comment
  1. Nalla story

  2. അടിപൊളി .വീട്ടമ്മ മാരുടെ ദിനചര്യ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .

  3. ഭയങ്കര എഴുത്തായിപ്പോയി.. ഒരു ജീവിതം, അതിലെ കുറച്ചു ദിവസങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നന്ദി. ചില വാക്കുകൾ ഹൃദയത്തിൽ സ്പർശിച്ചു ട്ടോ

  4. ഒരു വീട്ടിൽ കയറിയിറങ്ങിയ ഫീൽ, കിടു സ്റ്റോറി

  5. nalla plot setting… continue

  6. മംഗളം സ്റ്റോറി

  7. Good one

  8. ethinu randam bhagam undakumo ? undenkil post cheyyu

  9. മാത്തൻ

    Adipoli katha..nalla originality feel chyunu..congratz….petten aduthath ezhuthuka

  10. Lovely

  11. Kollam idhu ezhuthiyadhum oru pravasiyanennu Manasilay adhum type cheydhu alochich oopadu vannukanum nadannum irunnum oke

Leave a Reply

Your email address will not be published. Required fields are marked *