അങ്ങിനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ ഞാൻ പുതിയ സ്കൂളിലെ ആദ്യത്തെ വർഷവും കഴിഞ്ഞു . പതിവുപോലെ പപ്പയും മമ്മിയും വന്നു ആഘോഷത്തിന്റെയും യാത്രകളുടെയും സന്തോഷത്തിന്റെയും ദിവസങ്ങൾ എനിക്ക് സമ്മാനിച്ച് അവർ വീണ്ടും എന്നോട്‌യാത്രപറഞ്ഞു . അതിനും നൂറിരട്ടിവേദനകൾ തന്നുകൊണ്ടു .വീണ്ടും നാൻസിയുടെ വീട്ടിലേക്കും അവിടത്തെ സാഹചര്യങ്ങളിലേക്കും ,അവർ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിലും എത്ര സ്നേഹിച്ചാലും പപ്പയെയും മമ്മിയെയുംപോലെ ആകുമോ …
വീണ്ടും സ്കൂളിലേക്ക് പോകാൻതുടങ്ങി .പക്ഷെ ഈ തവണ ഞങ്ങൾ പണ്ടത്തെപ്പോലെ അല്ല സീനിയേഴ്സ് ആണലോ
ആ ദിവസങ്ങളിലാണ് എനിക്കൊപ്പം പഠിക്കുന്ന ബിനോയ് ഞാൻ കയറുന്ന ബസ്സിൽ തന്നെ കയറുന്നതും എന്നെ ഏതുനേരവും ശ്രദ്ധിക്കുന്നതും ഞാൻ അറിയുന്നത്, അതിനും കാരണക്കാരി നാൻസിയായിരുന്നു,
നാൻസി : എന്ന ജിൻസി ചേച്ചി .. ആ ചേട്ടായി ജിൻസി ചേച്ചീനെ ബസ്സിൽ കയറിയാൽ അപ്പോൾമുതൽ നോക്കിനിൽക്കുന്നുണ്ട് എന്ന്
അന്നുവരെ ബിനോയ് ആ വാഹനത്തിൽ കയറുന്നുണ്ടോ എന്നും
നോക്കാറുണ്ടോ എന്നുപോലും എനിക്കറിയില്ലായിരുന്നു
അന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെയും വായ്നോക്കി നിൽക്കുന്ന ബിനോയിയെയാണ് പെട്ടന്ന് ഞാൻ നോക്കിയാൽ ഒന്നുമറിയാത്തപോലെ പുറത്തേക്കു നോക്കുന്നു ,
നാൻസി : ചേച്ചിയെ ഒരു ലൈനിന്റെ മണമുണ്ടല്ലോ
Evide…. Pranayam evude?