പിറ്റേ ദിവസം വൈകുന്നേരം കംബൈന്‍ സ്റ്റഡി കഴിഞ്ഞ് ഡെന്നീസിനോടൊപ്പം പ്രശാന്ത് വന്നപ്പോള്‍ സുനിത അനിഷ്ട്ടത്തോടെ അവനെ നോക്കി.
“നീയിന്ന് കോളേജില്‍ പോയില്ലേ ഡെന്നീ?”
അവള്‍ ചോദിച്ചു.
“അവന് പനിയാ അമ്മെ!”
പ്രശാന്ത് മറുപടിയായി പറഞ്ഞു.
“അയ്യോ എന്നിട്ടാണോ ഇങ്ങനെ ഇറങ്ങി നടക്കുന്നെ? തണുത്ത കാറ്റും അടിച്ച്? അങ്ങ് അകത്തേക്ക് കേറി നിക്ക്! എന്തിനാ ഇങ്ങനെ പുറത്ത് നിക്കുന്നെ?”
അവന്‍റെ കൈയ്യില്‍ പിടിച്ച് അകത്തേക്ക് കയറ്റി സുനിത ചോദിച്ചു. അവള്‍ അവന്‍റെ കയ്യില്‍ പിടിച്ചപ്പോള്‍ ഡെന്നീസ് അവളെ ഉറ്റുനോക്കി. അവന്‍റെ കണ്ണുകളില്‍ ജലകണങ്ങള്‍ നിറയുന്നത് അവള്‍ കണ്ടു.
“എന്താ മോനെ?”
സുനിതയ്ക്ക് അത് കണ്ടിട്ട് വയ്യാതെയായി.
“ചുമ്മാ അമ്മെ വെഷമിപ്പിക്കാതെ നീ കാര്യം പറ എന്‍റെ ഡെന്നീ!”
അകത്തേക്ക് കയറി ബാഗ് മേശപ്പുറത്ത് വെച്ച് പ്രശാന്ത് പറഞ്ഞു.
“ആന്‍റി…അത്…”
കണ്ണുകള്‍ തുടച്ചുകൊണ്ട് ഡെന്നീസ് പറഞ്ഞു.
“അമ്മ എന്നെ ഒരുപാട് ചീത്ത പറഞ്ഞു…എന്നോട് വിറക് കീറിയിടാന്‍ പറഞ്ഞു, ഞാന്‍ പനി ആയത് കൊണ്ട് പിന്നെ ചെയ്യാം എന്ന് പറഞ്ഞു അമ്മയോട്…അമ്മ അന്നേരം തൊട്ട്….”
ഡെന്നീസിന്‍റെ രണ്ടാനമ്മയാണ് റീന. അമ്മ റോസിലിയുടെ അനിയത്തി. മഞ്ഞപ്പിത്തം വന്നാണ് റോസിലി മരിച്ചത്. റോസിലി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അപ്പന്‍ സൈമണ്‍ റീനയുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന് നാട്ടില്‍ പരക്കെ ഒരു പറച്ചിലുണ്ട്. റീനയുടെ ഭര്‍ത്താവ് അവളെ വളരെ മുമ്പേ ഉപേക്ഷിച്ച് കുടകില്‍ എവിടെയോ ആണ്. അയാളില്‍ റീനയ്ക്ക് രണ്ട് പെണ്മക്കള്‍ ഉണ്ട്.
റീനയും മക്കളും അവളുടെ ഇടവകയിലെ പെരുന്നാള്‍ പ്രമാണിച്ച് അങ്ങോട്ട് പോയിരിക്കയാണ്. ഇനി ഒരാഴ്ച്ച കഴിഞ്ഞേ തിരികെ വരികയുള്ളൂ. അപ്പന്‍ സൈമണ്‍ കോഴിക്കോട്ട് ഏതോ മില്ലില്‍ ആണ് ജോലി. അയാള്‍ വരുന്നത് ആഴ്ച്ചയിലൊന്നോ മാസത്തില്‍ ഒന്നോ ഒക്കെയാണ്.
ഡെന്നീസിനെ തനിച്ചാക്കി എല്ലാവരും പോയി.
തന്‍റെ തലമുടിയില്‍ സുനിതയുടെ കൈത്തലം അമര്‍ന്നപ്പോള്‍ ഡെന്നീസ് ഒന്നുകൂടി വിതുമ്പി.
“ഡെന്നി എന്തേലും കഴിച്ചോ?”
അവനെയും കൊണ്ട് അകത്തേക്ക് നടക്കുമ്പോള്‍ സുനിത ചോദിച്ചു.
“കഴിക്കാനൊന്നും തോന്നുന്നില്ല ആന്‍റി…എന്തോ ഒരു…”
പ്രശാന്തിനോടൊപ്പം അടുക്കയിലെ ബെഞ്ചില്‍ ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.
സുനിത ഉടനെ ചീനച്ചട്ടിയെടുത്ത് സ്റ്റവ്വില്‍ വെച്ച് എണ്ണയൊഴിച്ചു. പ്ലാസ്റ്റിക്ക് പാത്രം തുറന്ന് പപ്പടമെടുത്ത് പ്രശാന്തിന്‍റെ കയ്യില്‍ കൊടുത്തു. “കരിയ്ക്കാതെ പൊള്ളിച്ച് എടുക്ക്..മേത്തൊന്നും എണ്ണ വീഴിച്ച് പൊള്ളിച്ചേക്കരുത്. ഞാന്‍ അപ്പോഴേക്കും ചമന്തി അരയ്ക്കട്ടെ…”
കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?
അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.
Hai mallu anty
സ്മിതാ,
താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.
സന്തോഷമായി പെങ്ങളെ
ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
ഒരുപാട് നന്ദി
അടിപൊളി? .
വായിച്ചു അടിപൊളി ❤
താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….
എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ
ഹായ്..വന്നല്ലോ..
വായിച്ചിട്ട് വരാം സ്മിതാജി..
ഹലോ ലൊഹിതൻ….
സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….
ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….
വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…
സിമോണക്ക് പിന്നാലെ സ്മിതയും
താങ്ക്യൂ സോ മച്ച് ആൽബി
Ayish…?♥️?
താങ്ക്യൂ സോ മച്ച്
സ്മിതേച്യേ….. കണ്ടു
താങ്ക്യൂ അക്രൂസ്….
????
Super
താങ്ക്യൂ സോ മച്ച്
?
താങ്ക്യൂ
Amazing & wonderful Story congratulations Dear Smitha.???❤️❤️❤️
Smithaji vanne…….vayichit. Varam…
താങ്ക്യൂ വെരിമച്ച് റീഡർ….
സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..
????
താങ്ക്യൂ പൊന്നു….
❤️❤️❤️
കണ്ടു…❤️❤️❤️
വായിച്ചിട്ട് വരാവെ…❤️❤️❤️
താങ്ക്യൂ അക്കിലീസ്….
രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?
?
താങ്ക്യൂ വെരിമച്ച്
അടുത്തത് രാത്രി സംഗീതമാണ്…
അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…
Hai…. വായിച്ചിട്ട് വരാട്ടോ?
താങ്ക്യൂ സുനീ….