സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ] 407

എന്ത് സംഭവിച്ചാലും നേരിടാൻ ഞാൻ തയ്യാറാണ്… നന്മയായാലും…. തിന്മയായാലും… എല്ലാം മനസ്സിൽ ഉറപ്പിച്ച് തീരുമാനിച്ച് തന്നെയായിരുന്നു എന്റെ മറുപടി…

എല്ലാവരുടെ മുഖത്തും ചിരിയും സന്തോഷവും… വല്യുമ്മ രണ്ട് മാമന്മാരോടും കൂടിയായി പറഞ്ഞു

“ന്റെ പേരമക്കളുടെ കൂട്ടത്തിൽ വെച്ച് മംഗല്യം ഏറ്റവും ഉഷാറ് മുത്തു മോന്റേത് തന്നെ ആകണം… വിളിക്കേണ്ടവരെ എല്ലാവരെയും വിളിക്കണം… ഗൾഫിൽ ഉള്ള കുട്ടികള എല്ലാരെയും വരുത്തിക്കണം.. ഒരു ദിവസത്തിനെങ്കിൽ അങ്ങനെ… എത്തിയിരിക്കണം എല്ലാവരും… ഒന്നിനും ഒരു കുറവും ഉണ്ടാകാൻ പാടില്ല…”

രാജമാതാ ശിവകാമി ദേവി സ്റ്റൈലിൽ പറഞ്ഞ് നിർത്തി…. ആർക്കും എതിരഭിപ്രായം ഇല്ല… എങ്ങനെ ഉണ്ടാവാനാ… 

നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ടേബിളിൽ ചായയും പലഹാരങ്ങളും നിരന്നു.. ചെക്കന്റെ വീട്ടുകാരുടെ ഊഴമാണ്… എല്ലാവരും ചുറ്റിലും ഇരുന്നു… എന്നെയും പിടിച്ച് ഇരുത്തി… എന്റമ്മോ എന്തൊരു സൽക്കാരം.. 

ഇതിന്റെ ഇടയിലാണ് ചെറിയ മാമൻ അഹമ്മദ് കോയയുടെ മരുമകൾ സബിതത്ത ഞാൻ കാറ്റു പോയ ബലൂണ് പോലെ ഇരുന്ന് ചായ കുടിക്കുമ്പോൾ എന്റെ ചെവിയിൽ വന്ന് പറയുന്നത്…

“അല്ല മോനേ നല്ല വേഷത്തിൽ ആണല്ലോ കല്യാണം ആലോചിക്കാൻ വന്നിരിക്കുന്നേ”

എന്നിട്ട് ഒരു ആക്കിയ ചിരിയും. ഒന്ന് തുറിച്ച് നോക്കിയതെല്ലാതെ എന്ത് പറയാൻ…

ഞാൻ വല്യുമ്മയോട് സമ്മതം അറിയിച്ചപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി ഒരാൾ മുകളിലെ നമ്മുടെ കഥാനായികയുടെ അടുത്തേക്ക് വെച്ച് പിടിച്ചിരുന്നു… സ്വാലിഹ അല്ലാതെ വേറെ ആര്.. കുറച്ച് കഴിഞ്ഞപ്പോൾ പോയ പോലെ അതേ വേഗത്തിൽ തിരിച്ച് വരികയും ചെയ്തു. 

ചായ കുടി എല്ലാം വേഗത്തിൽ തീർത്ത് എല്ലാരും ഇറങ്ങാൻ നിന്നു. നാളത്തേക്ക് ചില്ലറ പണി ഒന്നുമല്ലല്ലോ… ഉമ്മയടക്കം എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി.. ഇറങ്ങാൻ നേരത്ത് സൂറത്ത ഉമ്മാനെ കെട്ടിപിടുത്തവും, സ്നേഹപ്രകടനങ്ങൾ ഒക്കെ കഴിഞ്ഞതിന് ശേഷമാണ് പിരിഞ്ഞത്. ആദ്യത്തെ കിക്കറടിയിൽ തന്നെ ബുള്ളു മോൻ സ്റ്റാർട്ടായി, ദേഷ്യവും അമർഷവും ചേർന്ന ശക്തി കാലിൽ ആവാഹിച്ചത് കൊണ്ടാണോ എന്തോ?? ഞാൻ ബുള്ളറ്റ് എടുത്ത് വേഗം തടി തപ്പി… തറവാട് തൊട്ടപ്പുറത്ത് തന്നെ ആയത് കൊണ്ട് ബാക്കി എല്ലാരും നടന്നാണ് പോയത്.. 

വീട്ടിൽ എത്തിയ ഉടനേ ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കായി വീതിച്ച് നൽകി… മൂത്ത മാമനായ മൊയ്തീൻ കോയക്ക് ബന്ധുക്കളെയെല്ലാം ക്ഷണിക്കുക, തറവാട് അലങ്കരിക്കുക എന്നീ ജോലികൾ.. മൂത്ത മാമനാണല്ലോ വാപ്പാന്റെ സ്ഥാനം.. ചെറിയ മാമന് പുറത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുക.. ഓടി നടത്തം എന്നിവയെല്ലാം..

The Author

പാക്കരൻ

Writer

28 Comments

Add a Comment
  1. Next part evideeee pakkaraaa…. Eagerly waiting……… Make it fast please

  2. Adipoli machu next part udanevenam

  3. വായനക്കാരൻ

    ഏതാ ഈ ഇത്താ എന്ന് വിളിക്കുന്ന ആള്?
    പേരോ അവനുമായി എങ്ങനെയാ റിലേഷൻ എന്നൊന്നും പറഞ്ഞില്ലല്ലോ
    ഫുൾ കൺഫ്യൂഷൻ ആണ് !!!

    1. പാക്കരൻ

      ആറാമത്തെ പേജ് ഒന്നു ശ്രദ്ധിച്ചു വായിച്ചാൽ മതി അതിൽ ആളെ ഒറ്റവാക്കിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായി വരും ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്…

  4. Super …page kooti pettannu next part porate

    1. പാക്കരൻ

      തീർച്ചയായും ♥️

  5. വേട്ടക്കാരൻ

    പാക്കരാ…അടിപൊളി പിന്നെ കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് പോലെയാകുമോ….?സൂപ്പർ തുടരുക…

    1. പാക്കരൻ

      ആ പഹയന്റെ കാര്യം പറയാത്തതാ നല്ലത് ?? വല്ലാത്ത ജാതി മുങ്ങലാ മുങ്ങിയത്… രണ്ട് കഥകളും ഏകദേശം ഒരേ തീം ആയത് കൊണ്ട് തന്നെ പകർത്തൽ നടന്നിട്ടില്ലാ എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്.. ഒരു സമാധാനത്തിന് ?

      എന്നാലും ആ പഹയൻ എവിടെ കലിപ്പനടിച്ചതാകും ??

  6. അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ

    1. പാക്കരൻ

      ♥️♥️

  7. അടിപൊളി ബാക്കി പോരട്ടെ

  8. കഴിഞ്ഞ ഭാഗത്തു പറഞ്ഞ ഓരോ പോരായ്മകളും തിരുത്തി കൊണ്ട് ഭംഗി ആയി കാണിച്ചു… ഇനിയും വേണം നല്ല പോലെ അത് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം ??

    1. പാക്കരൻ

      നിങ്ങൾ കാണിക്കുന്ന സ്നേഹവും സപ്പോർട്ടുമാണ് എനിക്കുള്ള പ്രചോദനം.. കൂടുതൽ മെച്ചപ്പെട്ട അനുഭവമാക്കണമെന്നാണ് ആഗ്രഹം.. നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ശ്രമിക്കാതിരിക്കാൻ പറ്റില്ലാലോ ?

  9. അടിപൊളി

    1. പാക്കരൻ

      ഒരുപാട് ♥️♥️

  10. ഇൗ ഇത്ത ഏദണ് പേർ പറഞ്ഞില്ല
    സംഗതി സൂപ്പർ ആയിട്ട് ഉണ്ട്
    കട്ടാ സപ്പോർട്ട്
    Next part
    Lockdown ആയിരിക്കല്ലെ
    ഉടനെ പ്രതീക്ഷിക്കുന്നു

    1. പാക്കരൻ

      ഒറ്റ വാക്കിൽ ഇത്താനെ പരിചയപ്പെടുത്തിയത് വായനക്കാരെ ചെറുതായി നിരുത്സഹപെടുത്തി എന്ന് തിരിച്ചറിയുന്നു. മുമ്പോട്ടുള്ള കഥയിൽ ഒരു പ്രധാന കഥാപാത്രമായത് കൊണ്ട് വിശദമായി തന്നെ വായനക്കാർക്ക് അടുത്തറിയാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്…

      സപ്പോർട്ടിന് ഒരായിരം സ്നേഹ ചുംബനം
      അടുത്ത ഭാഗം ഉടനെ തന്നെ അപ്ലോഡ് ചെയ്യാം… പബ്ളിഷ് ചെയ്യാൻ സമയം എടുക്കുന്നുണ്ട്

      സ്നേഹത്തോടെ
      പാക്കരൻ

  11. Kothippichu kadannu kalanju kochu kallan

    1. പാക്കരൻ

      തൃശൂർ പൂരം തന്നെ നമുക്ക് സെറ്റ് ആകാം സഹോ… ഒന്നു ക്ഷമിക് ?

  12. ബ്രോ. നന്നായിട്ടുണ്ട്..കഥാപാത്രങ്ങളെ ഒന്നുകൂടി വിശദമായി എഴുതിയാൽ നന്നായിരുന്നു….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. പാക്കരൻ

      ഫ്ലാഷ് ബാക്ക് വരുന്നുണ്ട്… വിശതമായി കഥാപാത്ര പ്രാധാന്യമുള്ള എല്ലാവരെയും പരിചയപ്പെടുത്തുന്നത് ആയിരിക്കും♥️♥️

  13. അടി പൊളി ആയിട്ടുണ്ട് ‘എവിടുന്ന് വന്നതാ ഒരു ഇത്ത എന്ന് മന്നസ്സിലായില്ല’

    1. പാക്കരൻ

      തലപതി… ചെറുതായി ആളെ പരിചയപെടുത്തിയിട്ടുണ്ട്… ശ്രദ്ധിക്കാത്തത് കൊണ്ട് ആകും. ഒന്നു കൂടെ വായിച്ച് നോക്കൂ ♥️

  14. പൊന്നു.?

    ഇത്ര പേജ് കണ്ടപ്പോൾ ഒരു കളി പ്രതീക്ഷിച്ചിരുന്നു. സസിയായി.

    ????

    1. പാക്കരൻ

      അച്ചോടാ…. സോറി പൊന്നൂ….
      ഒന്നു വെയ്റ്റ് ചെയ്യു ട്ടോ… എല്ലാം നമുക്ക് ശരിയാക്കാം..♥️♥️

  15. നന്നായിട്ടുണ്ട്. ഈ വിഷുകൈനീട്ടത്തിന് നന്ദി. താത്തയുടെ മനസ്സിലെ പ്ലാൻ അനുസരിച്ചുള്ള കളികൾക്കായി കാത്തിരിക്കുന്നു.

    1. പാക്കരൻ

      കാത്തിരിക്കൂ.. നിരാശപ്പെടുത്തില്ല ?♥️

  16. പൊന്നു.?

    പാകരൻ ചേട്ടാ….. ആദ്യം കമന്റ്. ഇനി വായന.

    ????

Leave a Reply

Your email address will not be published. Required fields are marked *