സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] 389

പറയാതെ കാത്തു വച്ചൊരാ പ്രണയം വാക്കാലെ ആദ്യമായി മൊഴിഞ്ഞതും ഞങ്ങൾ അവിടെ വെച്ചായിരുന്നു. പരസ്പരം പറയാതിരുന്നതായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ സൗന്ദര്യം… ഞാനിടക്ക് ആശിക്കാറുണ്ട് അന്നാ ഏറ്റു പറച്ചിൽ നടത്തിയില്ലായിരുന്നെങ്കിൽ അവളുടേതായി ഞാനും എന്റേതായി അവളുമുണ്ടാവുമായിരുന്നു.. ഇടക്കെപ്പോഴൊക്കെയോ മനസ്സിലേക്കോടി വരുന്ന ഭ്രാന്തൻ ചിന്തകൾ…

ഒരു വർഷം പ്രതിബന്ധങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾ ആർത്തുല്ലസിച്ചു.
ഫസ്റ്റ് ഇയർ വെക്കേഷന്റെ സമയത്തായിരുന്നു ഉപ്പാന്റെ മരണം….

ഞാൻ ആകെ തളർന്നിരുന്നു, എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ….

തീരെ പ്രതീക്ഷിക്കാത്തൊരതിഥിയെ പോൽ മരണം വന്നു ഉപ്പാനെ കൊണ്ടുപോയപ്പോൾ ഒരുതരം മരവിപ്പായിരുന്നു. ഏറ്റവും കഷ്ടം ഉമ്മാൻറെ അവസ്ഥയായിരുന്നു. ഡിപ്രഷനിൽ നിന്ന് റികവറാകാൻ ഉമ്മ ഒരു വർഷത്തോളമെടുത്തു. ആ ഒരു സാഹചര്യത്തിൽ പഠനം നിർത്തി ഉമ്മാക്ക് കൂട്ടിരുന്നാലോ എന്ന് വരെ ആലോചിച്ചതാണ്.

ആകെ കലുഷിതമായി അവസ്ഥയിൽ സ്വാഭാവികമായും പഠനത്തിലും അവളുടെ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാനെനിക് പറ്റിയില്ല. അഞ്ചാറ് സപ്ലിയും പിന്നെ കോളേജിൽ അധികമൊന്നും പോകാത്ത കാരണം അറ്റൻഡൻസ് ഷോട്ടേജും കൺണ്ടോണേഷനും. തേർഡ് ഇയറിലാണ് ഞാൻ കോളേജിൽ വീണ്ടും ആക്ടീവാവുന്നത്.

പക്ഷേ ഇതിനേക്കാളേറെ ആ ഒരു വർഷം എനിക്ക് ഇത്രമേൽ വലിയൊരു നഷ്ടം തരുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചതല്ല. മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന വല്ലപ്പോഴുമുള്ള സംസാരം മാത്രമേ ഞങ്ങൾക്കിടയിലുണ്ടായിരുന്നുള്ളൂ… എന്നെ ഇത്രമേൽ മനസ്സിലാക്കിയ അവൾക്ക് എൻറെ മാനസികാവസ്ഥയും മനസ്സിലാകും എന്ന് വിചാരിച്ചു. അവളുടെ സ്നേഹമെന്റെ സ്വകാര്യഹങ്കാരമായിരുന്നു. എൻറെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അന്നാ രാത്രി….

അവൾ എനിക്കു മാത്രം പങ്കിട്ട അവളുടെ പ്രണയത്തിനും ശരീരത്തിനും പുതിയൊരു പങ്കാളിയെ കൂടെ കണ്ടപ്പോൾ ഞാനാകെ തളർന്നുപോയി…

വേറെ എന്തു നഷ്ടപ്പെട്ടാലും ഞാൻ സഹിക്കുമായിരുന്നു….

പക്ഷേ അതുപോലെയല്ല അവൾ…

അവൾക്ക് അറിയാവുന്നതല്ലേ??

അവൾക്കു പകരമാവില്ല വേറൊന്നും എന്ന്…

പിന്നെ എന്തിനവൾ എന്നോട് അങ്ങനെ ചെയ്തു??

കാലം മരണത്തിൻറെ രൂപത്തിലെന്നെ തളർത്താൻ ശ്രമിച്ചപ്പോൾ പിടിച്ചുനിന്നത് കാത്തിരിക്കാൻ അവളുണ്ടെന്നൊരാ വിശ്വാസത്തിൽ ആയിരുന്നില്ലേ…

പിന്നെ എന്തിനവൾ എന്നോട് അങ്ങനെ ചെയ്തു??

അവൾക്കെന്നോട് അങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ സാധിച്ചു…

അല്ല…

അത് അവളല്ല…

ഞാൻ എല്ലാം കണ്ടെന്നറിഞ്ഞിട്ടും അവളെ ചോദ്യം ചെയ്തിട്ടും അവളിലെ ഭാവങ്ങളെന്നെ ശരിക്കും ഞെട്ടിച്ചു…

അവളിലെ ഭാവങ്ങളെനിക്ക് പരിചിതമായിരുന്നില്ല…

എന്റെ ചിന്നു അങ്ങനെയായിരുന്നില്ല….

ചിലപ്പോൾ അവൾ ഒന്നു കെട്ടിപ്പിടിച്ച് സോറി പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്ഷമിച്ചേനേ… അവളോട്…”””””””

The Author

പാക്കരൻ

Writer

66 Comments

Add a Comment
  1. പടുവാൽ സുമേഷ്

    Ithinte bakki evide

  2. Complete it bro…pls

  3. ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല

  4. ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *