സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] 371

” ഓഹ്.. ഇന്ന് ഒരു മൂഡില്ല..”

” പൊന്നു മോൻ പോയി നിസ്കരിച്ച് ഒന്ന് ഓടിയിട്ട് ഒക്കെ വാ.. നല്ലൊരു ദിവസമായിട്ട് വെറുതെ മടി പിടിക്കണ്ട”

അവളെന്നെ ഉറങ്ങാൻ സമ്മതിക്കാതെ കുലുക്കി കൊണ്ടിരുന്നു. രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് ഒരു മഞ്ഞയും റോസും കലർന്ന മാക്സിയാണ് പെണ്ണിൻറെ വേഷം…

എന്തായാലും ഉറക്കം പോയി… ഞാൻ അവളുടെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു. തീരെ പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ എൻറെ നെഞ്ചിലേക്കാണ് അവൾ വീണത്..

ഞാനവളെ കെട്ടിപിടിച്ച് കഴുത്തിലേക്ക് മുഖം ചേർത്ത് ഉമ്മ വെച്ചു. ഇക്കിളി എടുത്തെന്നോണം പെണ്ണ് ചെറുതായൊന്ന് കിണുങ്ങി. ഉമ്മവയ്ക്കാനായി എൻറെ ചുണ്ട് അവളുടെ ചുണ്ടോടടുപ്പിച്ചപ്പോൾ മുഖം വെട്ടിച്ചു കൊണ്ടവൾ കലിപ്പഭിനയിച്ചു.

“പൊന്നു മോൻ പോയി ആദ്യം പല്ലു തേച്ചിട്ട് വാ… പല്ലും കൂടെ തേക്കാതെ രാവിലെതന്നെ ഉമ്മവയ്ക്കാനായി ഇറങ്ങിയിരിക്കയാണ്… ജന്തു…”

“ചുണ്ടിൽ ഉമ്മ വയ്ക്കാനല്ലേ പല്ലുതേപ്പിന്റെ പ്രശ്നമുള്ളൂ…” എന്നും പറഞ്ഞ് കൊണ്ട് ഞാനവളുടെ കവിളിൽ ഉമ്മ വച്ചു.

എൻറെ നെഞ്ചിൽ കൈ അമർത്തി എണീറ്റ് കൊണ്ടവൾ കള്ള പരിഭവമഭിനയിച്ചു…

“രാവിലെ തന്നെ കിടന്നു കൊഞ്ചാതെ തക്കുടു വാവ എണീക്കാൻ നോക്ക്..”

എൻറെ കൈ രണ്ടും പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി കുണ്ടിയും കുലുക്കി പെണ്ണ് പോയി.

എന്തായാലും രാവിലത്തെ കണി കൊള്ളാം… നല്ല അസ്സല് കണി…

എന്നാ പിന്നെ അങ്ങനെ ആവട്ടെ എന്ന് വിചാരിച്ച് നേരെ ബാത്റൂമിലേക്ക് നടന്നു.. നിസ്കാരം ഒക്കെ കഴിഞ്ഞ് നെയ്ലോൺ ട്രാക്ക് പാന്റും ടീഷർട്ടും റണ്ണിംഗ് ഷൂസും അണിഞ്ഞ് സ്ഥിരം റൂട്ട് വെച്ച് പിടിച്ചു.

കടലോരം തന്നയാണ് ലക്ഷ്യം. ലക്ഷ്യസ്ഥാനത്തോട് അടുക്കും തോറും കടലിന്റെ ഇരമ്പൽ കാതിലേക്കോടി വന്നു. കുറച്ച് നേരം കടലൊക്കെ നോക്കി നിന്നപ്പോൾ മനസിനൊരാശ്വാസം. ഇന്നലെ ഇത്താനോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ തന്നെ മനസിന്റെ ഭാരം ഏറെകുറെ കുറഞ്ഞതാണ്. കൂടാതെ ജീവിതത്തിൽ പങ്കാളിയായി ഒരാളെ കിട്ടിയ സന്തോഷവും അതിലേറെ സമാധാനവും…

‘ഏത് ആപൽ ഘട്ടത്തിലും പങ്കാളിയായി ഒരാൾ കൂടെ ഉണ്ടാവുന്നത് ധൈര്യം തന്നെയാണല്ലോ..’

വിന്നിൽ പ്രകാശ കിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങിയപ്പോൾ കടപ്പുറത്തോട് വിട പറഞ്ഞു.

വീട്ടിലെത്തി ചായ കുടിച്ച് പത്രമൊക്ക ഒന്ന് ഓടിച്ച് നോക്കി. പണിക്കാരെല്ലാം രാവിലെ തന്നെ എത്തി പണികളിൽ വ്യാകുലരായിരുന്നു. ഞാൻ വീട്ടിലെ കുട്ടിപട്ടാളങ്ങളുടെ പിന്നാലെയും പണിക്കാരുടെ പിന്നാലെയും നടന്ന് സമയം കളഞ്ഞു.

എനിക്ക് രണ്ടു അമ്മാവന്മാർ ആണെന്ന് പറഞ്ഞല്ലോ.. മൊയ്തീൻകോയ മാമയും അഹമ്മദ് കോയ മാമയും. ഇളയ മാമനായ അഹമ്മദ് കോയ മാമൻറെ വീടാണിത്. ഇവിടെയാണ് എൻറെ കല്യാണത്തിന്റെ ഒരുക്കങ്ങളെല്ലാം നടക്കുന്നത്.

The Author

പാക്കരൻ

Writer

66 Comments

Add a Comment
  1. പടുവാൽ സുമേഷ്

    Ithinte bakki evide

  2. Complete it bro…pls

  3. ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല

  4. ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *