“ലിസീ…”
ഞാന്‍ അനിനയിപ്പിക്കുന്ന സ്വരത്തില്‍ വിളിച്ചു.
“ബോസ്സിന്‍റെ മോള് സോഫിയാടെ വിചാരം വിനായകന്‍ ഭയങ്കര പുണ്യവാളന്‍ ആണെന്നാ…അവന്‍റെ തനിനിറം ഏതേലും വിധത്തില്‍ ഒന്ന് പൊളിച്ച് അടുക്കി തന്തേടേം മോള്ടെം മുമ്പി അങ്ങ് അവതരിപ്പിച്ചാല്‍ പത്തി മടക്കി ചുപ് ചാപ്പ് അവന്‍ സ്ഥലം കാലിയാക്കിക്കോളും… വൈസ് പ്രസിഡന്‍റ് സ്വയം ഒഴിഞ്ഞുപോയാ റൂള്‍ അനുസരിച്ച് സീനിയര്‍ എന്‍ജിനീയര്‍ക്ക് അയാടെ സ്ഥാനത്തിരുന്നുകൊണ്ട് കാര്യം നടത്താന്‍ പറ്റും…ക്വാളിറ്റി മോശം ആണ് എന്നും പറഞ്ഞ് കൊറിയക്കാരന്റെ സാധനങ്ങള്‍ വരെ തിരിച്ചയക്കാം…എന്നെ എന്തായാലും കമ്പനി കൈവിടില്ല…ഞാന്‍ കമ്പനിക്ക് വേണ്ടി ചെയ്തത് എന്തായാലും ബോസ്സിന്‍റെ ഓര്‍മ്മേല്‍ ഉണ്ടാവൂല്ലോ!”
“ഹ്മം…”
അത്ര താല്‍പ്പര്യത്തോടെയല്ലെങ്കിലും അല്‍പ്പം സൌമ്യസ്വരത്തില്‍ എലിസബത്ത് മൂളി.
അടുത്ത ഏതാനും ദിവസങ്ങള്‍ വിനായകനെ എങ്ങനെയാണ് കുടുക്കേണ്ടത് എന്ന ആലോചനയില്‍ ആയിരുന്നു ഞാന്‍.
ഡയറക്ടര്‍ ബോഡിലുള്ള ആരുടേയും പിന്തുണയോ സഹായമോ എനിക്ക് കിട്ടില്ല എന്ന് ഉറപ്പാണ്.
എല്ലാ രേഖകളും ഞാന്‍ വീണ്ടും വീണ്ടും പരിധോശിച്ചു.
എങ്കിലും ഡീലില്‍ അയാള്‍ക്കുള്ള ഇന്‍വൊള്‍വ്മെന്‍റ് തെളിയിക്കുന്ന ഏതെങ്കിലും രേഖയോ തെളിവോ എനിക്ക് കണ്ടെത്താനായില്ല.
വൈകിട്ട് വീട്ടില്‍ വരുമ്പോള്‍ അന്ന് നടന്നതൊക്കെ പറയാന്‍ എലിസബത്ത് ആവശ്യപ്പെടും.
അയാള്‍ക്ക് എതിരെ തെളിവ് കണ്ടെത്തുന്ന കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടെന്ന കാര്യം അവളെ അറിയിക്കും.
അവളപ്പോള്‍ എന്നെ ഒരു നോട്ടം നോക്കും.
എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.
അയാളുടെ സ്വകാര്യ ജീവിതത്തെ തുറന്ന് കാണിക്കുന്ന കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നും ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചു.
പെണ്ണുങ്ങള്‍ കണ്ടാല്‍ മോഹാലസ്യപ്പെടുന്ന സൌന്ദര്യമുള്ള ആളായാണ് അയാള്‍ സ്വയം കരുതുന്നതെന്ന് ഏതാണ്ട് എല്ലാവര്ക്കും അറിയാമായിരുന്നു.