?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

“വേണ്ട ആദിത്യ ഇപ്പോൾ എന്തായാലും വേണ്ട. എനിക്ക് സമയം എടുത്ത് സ്വസ്ഥമായി വളരെ ഗൗരവം ഉള്ള കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. LA യിൽ പോയി തിരിച്ച് വന്നതിന് ശേഷം നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം.” ഡോക്ടർ കാതറീന അപ്പോൾ സംസാരിക്കാൻ താല്പര്യം ഇല്ലാതെ ആദിത്യനെ ഒഴിവാക്കി കൊണ്ട് പറഞ്ഞു.

“ശെരി എന്നാൽ തിരിച്ച് വന്നതിന് ശേഷം കാണാം.” ആദിത്യൻ ഡോക്ടർ കാതറീനയോട് വിട പറഞ്ഞതിന് ശേഷം ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.

ആദിത്യൻ അവിടെ നിന്ന് നടപ്പാതയിലൂടെ നടന്ന് സലൂണിൽ എത്തി. അകിരോ ആദിത്യന്റെ താടിയുടെ നീളം കുറച്ച് മുടി വെട്ടി ഒതുക്കി. അവന്റെ മുഖത്തിന് യോജിച്ച രീതിയി മുടി ചീവി വയ്ക്കാവുന്ന രണ്ട് മൂന്ന് രീതികൾ അവന് കാണിച്ച് കൊടുത്തു. ആദിത്യനെ കൊണ്ട് അങ്ങനെ മുടി ചീവിച്ചതിന് ശേഷം മുടി ചീവി ഒതുക്കുമ്പോൾ ശ്രേദ്ധിക്കേണ്ട കുറച്ച് നിർദേശങ്ങൾ അവന് നൽകി സലൂണിൽ നിന്ന് പറഞ്ഞയച്ചു.

സലൂണിന്റെ പുറത്ത് ഇറങ്ങി വൈമനസ്യത്തോടെ നിന്ന ആദിത്യന് വേണ്ടി അവിടെ കത്ത് നിൽക്കുക ആയിരുന്ന പ്രിയ. അവൾ അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് അവനെ പ്രധാന വീട്ടിൽ ചൈത്ര കത്ത് നിൽക്കുന്ന അവന്റെ സ്യൂട്ട് റൂമിലേക്ക് കൊണ്ട് പോയി.

ആദിത്യൻ പ്രതീക്ഷിച്ചത് പോലെ പ്രിയ ആണ് സ്റ്റയിലിസ്റ്റുകളുടെ ഇന്റർവ്യൂ എടുക്കുന്നത് എന്ന് കേട്ടപ്പോൾ ചൈത്ര അതിനോട് നല്ല രീതിയിൽ എതിർത്തു. കുറച്ച് നേരം എന്തൊക്കെയോ പിറുപിറുത്തതിന് ശേഷം അവർ രണ്ട് റെസ്യുമുകൾ ആദിത്യന്റെ കൈയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു. “താങ്കൾ വിജാരിച്ചാലും ഇവരിൽ നിന്ന് മോശമായ ഒരാളെ തിരഞ്ഞെടുക്കാൻ കഴിയില്ല.”

ചൈത്ര പിന്നീട് സാധാരണ ധരിക്കാൻ പറ്റുന്ന ഉടുപ്പുകളുടെയും പുറത്ത് പോകുമ്പോളും പാർട്ടിക്ക് പോകുമ്പോളും ധരിക്കാൻ പറ്റുന്ന ഉടുപ്പുകളുടെയും അവന് ചേരുന്ന നിറങ്ങൾ ആദിത്യന് പറഞ്ഞ് കൊടുത്തു. ഓരോ സന്ദർഭങ്ങളിലും ആദിത്യന് ഏത് തരത്തിൽ ഉള്ള ഉടുപ്പുകൾ ചേരുമെന്നും അവർ പറഞ്ഞ് കൊടുത്തു. ചൈത്ര അവനോട് സംസാരിച്ച് കൊണ്ട് ഇരിക്കുന്ന രീതി ആദിത്യന് തീരെ ഇഷ്ട്ടപ്പെട്ടില്ല. അവൻ ഒരു അഞ്ച് വയസ്സുള്ള കുട്ടി ആണെന്ന പോലെ ഉള്ള അവരുടെ സംസാരം ആദിത്യന് കുറച്ച് കഴിഞ്ഞപ്പോൾ മടുക്കാൻ തുടങ്ങി.

ചൈത്രയെ ചൊറിയാൻ വേണ്ടി അവർ പറഞ്ഞ ഓരോ കാര്യങ്ങളും ആദിത്യൻ അവരെ കൊണ്ട് കുറഞ്ഞ് ആറ് പ്രാവശ്യം എങ്കിലും വീണ്ടും വീണ്ടും പറയിച്ചു. അവൻ മൂന്ന് സന്ദർഭങ്ങളിൽ അവരെ കൊണ്ട് ഇങ്ങനെ പറയിച്ച് കഴിഞ്ഞപ്പോൾ പ്രിയ അവിടേക്ക് വന്ന് ആദിത്യന്റെ അടുത്ത മീറ്റിംഗിന് ഉള്ള സമയമായി എന്ന് അറിയിച്ചു.

ഇത് കേട്ട് ചൈത്ര ചവുട്ടി തുള്ളി ദേഷ്യം പ്രകടിപ്പിച്ച് കൊണ്ട് അവിടെ നിന്ന് നടന്ന് പോയി. അവരുടെ ഇപ്പോഴത്തെ നടത്തം കണ്ടാൽ അവർക്ക് കുറച്ച് കൂടി പ്രാന്ത് കൂടിയത് പോലെ തോന്നും. അവരുടെ മുഖ ഭാവത്തിൽ നിന്ന് അത് ശെരിക്ക് തിരിച്ചറിയാൻ പറ്റില്ല എന്ന് ആദിത്യ മനസ്സിൽ ആലോജിച്ചു.

“നല്ല തന്ത്രം.” ചൈത്ര അവിടെ നിന്ന് പോയപ്പോൾ പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്ത്?. എനിക്ക് മനസ്സിലായില്ല ചൈത്ര അത് ഒന്ന് കൂടി വിശദീകരിച്ച് പറയാമോ?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *